അയർലൻഡിലെ പണപ്പെരുപ്പം 38 വർഷത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ

അയര്‍ലന്‍ഡില്‍ ജൂണ്‍ മാസത്തിലെ പണപ്പെരുപ്പം 9.1 ശതമാനത്തിലെത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്. കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഹയര്‍ ട്രാന്‍സ്പോര്‍ട്ട്, ഗ്യാസ്-ഇലക്ട്രിസിറ്റി ബില്‍ അടക്കമുള്ള ഹൌസിങ് കോസ്റ്റ് എന്നിവയിലാണ് വലിയ വര്‍ദ്ധനവുണ്ടായതെന്ന് CSO റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈദ്യുതി വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 40.9 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായപ്പോള്‍ ഗ്യാസ് വിലയില്‍ 61 ശതമാനമാണ് വര്‍ദ്ധിച്ചത്. അതേസമയം ഹോം ഹീറ്റിങ് ഓയിലില്‍ 115.4 ശതമാനമാണ് വര്‍ദ്ധനവ്. പെട്രോള്‍ 43.8 ശതമാനവും, ഡീസല്‍ 50.7 ശതമാനവും വര്‍ദ്ധിച്ചു.

ഭക്ഷ്യവില വര്‍ദ്ധനവിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.8 ശതമാനമാണ് വര്‍ദ്ധനവ്. ക‍ൃഷി സംബന്ധമായ വസ്തുക്കള്‍ക്ക് 42 ശതമാനത്തിന്റെ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്.

അതേസമയം മോട്ടോര്‍ ഇന്‍ഷുറന്‍സ്, പൊതുഗതാഗത നിരക്കുകള്‍ എന്നിവയില്‍ വിലയിടിവാണ് ഉണ്ടായിട്ടുള്ളതെന്ന് CSO റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: