കോവിഡ് ബൂസ്റ്റർ വാക്‌സിൻ വിതരണം ശൈത്യകാലത്തിനുമുമ്പ് ഉണ്ടാവുമെന്ന് HSE മേധാവി

അയർലൻഡിൽ കോവിഡ് ബൂസ്റ്റർ വാക്സിനും ഫ്ലൂവിനെ പ്രധിരോധിക്കാനുള്ള കുത്തിവെയ്പ്പും ഈ ശൈത്യകാലത്തിന് മുമ്പായി നൽകാൻ സാധ്യതയുണ്ടെന്ന് HSE മേധാവി. രോഗികളുടെ ആധിക്യത്താൽ സമ്മർദ്ദമനുഭവിക്കുന്ന ആശുപത്രികളിൽ തിരക്ക് കുറയ്ക്കാനുമാണ് ഈ നീക്കമെന്ന് HSE ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് പറഞ്ഞു.

ആശുപത്രികളിലെ BED കപ്പാസിറ്റി പ്രശ്നങ്ങളും രോഗികളുടെ തിരക്കും ലഘൂകരിക്കാൻ HSE നടപടികൾ കൈകൊണ്ടിട്ടും , അയർലൻഡിലെ ആരോഗ്യ മേഖല വളരെ വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തിലേക്കാണ്” പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശൈത്യകാലത്ത് ഫ്ലൂ കേസുകൾ വർദ്ധിക്കുമെന്ന ആശങ്ക നിലവിലുള്ളതിനാൽ ഫ്ലൂ വാക്സിനേഷനും കോവിഡ് ബൂസ്റ്റർ വാക്‌സിനൊപ്പം നൽകിയേക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ രോഗികളുടെ അസാധാരണ തിരക്കിന് ഉടൻ പരിഹാരങ്ങളുണ്ടാകില്ലെന്ന് HSE ചീഫ് ചൊവ്വാഴ്ച സൂചിപ്പിച്ചു. കോവിഡ് സമയത്ത് ആശുപത്രി കിടക്കകളുടെ അപര്യാപ്തത ലഘൂകരിക്കാൻ, HSE എല്ലാ ആഴ്ചയും 1,800 സ്വകാര്യ ആശുപത്രി കിടക്കകൾ വാടകയ്‌ക്കെടുക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

ബുധനാഴ്ച (ഇന്ന് ) രാവിലെയുള്ള കണക്കുകൾ പ്രകാരം ഐറിഷ് ആശുപത്രികളിൽ കിടക്കയില്ലാതെ 455 രോഗികൾ ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട് , ED കളിൽ 384 പേരും വാർഡുകളിൽ 71 പേരും ഉൾപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: