അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; മലയാളത്തിന് കൈനിറയെ അവാർഡുകൾ

അറുപത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് മലയാളി താരം അപര്‍ണ ബാലമുരളിയെ മികച്ച നടിയായും, തമിഴ് നടന്‍ സൂര്യയെയും, ബോളിവുഡ് താരം അജയ് ദേവഗണിനെയും മികച്ച നടന്‍മാരായും തിരഞ്ഞെടുത്തു.സൂരറൈ പോട്ര് എന്ന ചിത്രം സൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയപ്പോള്‍, തന്‍ഹാജിയിലെ മികച്ച പ്രകടനത്തിലൂടെയാണ് അജയ് ദേവഗണ്‍ പുരസ്കാരത്തിന് അര്‍ഹനായത്. സൂര്യ, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത സൂരറൈ പോട്ര് ആണ് മികച്ച ചലച്ചിത്രം.

ഇത്തവണത്തെ അവാര്‍ഡ് പട്ടികയില്‍ മലയാള സിനിമയ്ക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത അന്തരിച്ച സംവിധായകന്‍ സച്ചിയെ മികച്ച സംവിധായകനായി ജൂറി തിരഞ്ഞെടുത്തു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോനെ മികച്ച സഹനടനായും, ചിത്രത്തിലെ ഗാനാലപാനത്തിന് നഞ്ചിയമ്മയെ മികച്ച ഗായികയായും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്ത മാഫിയ ശശിയും മികച്ച ആക്ഷന്‍ കൊറിയോ ഗ്രാഫിക്കുള്ള അവാര്‍ഡും നേടി. മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം സ്വന്തമാക്കി.

മലായളത്തിന് ലഭിച്ച മറ്റ് അവാര്‍ഡുകള്‍

മികച്ച ഓഡിയോഗ്രാഫി- വിഷ്ണു വിനോദ് – മാലിക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- അനീഷ് നാടോടി-കപ്പേള
ഫീച്ചര്‍ ഫിലിം -സ്പെഷ്യല്‍ മെന്‍ഷന്‍ -വാങ്ക് – കാവ്യ പ്രകാശ്
മികച്ച വിദ്യാഭ്യാസ ചിത്രം- ഡ്രീമിങ് ഓഫ് വേര്‍ഡ്സ്
മികച്ച ഛായാഗ്രാഹകന്‍- നോണ്‍ ഫീച്ചര്‍ നിഖില്‍ എസ് പ്രവീണ്‍
മികച്ച സിനിമ പുസ്തകം-എം.ടി അനുഭവങ്ങളുടെ പുസ്തകം – അനൂപ് രാമകൃഷ്ണന്‍

2020 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അവാര്‍ഡാണ് ഡല്‍ഹിയില്‍ വച്ച് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍

Share this news

Leave a Reply

%d bloggers like this: