മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മയ്ക്ക് അയർലൻഡ് മലയാളി സമൂഹത്തിന്റെ സ്നേഹാദരം. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ അയര്‍ലന്‍ഡ് മലയാളി സമൂഹത്തിന് വേണ്ടി ഇന്നലെ നഞ്ചിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു. അയര്‍ലന്‍ഡിലെ എല്ലാ ‘മക്കള്‍ക്കും’ തന്റെ ആശംസകള്‍ അറിയിക്കുന്നതായി നഞ്ചിയമ്മ പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് ലഭിച്ചത്.
Share this news