മങ്കിപോക്‌സ് : ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി ലോകാരോഗ്യസംഘടന, റിപ്പോർട്ട് ചെയ്ത 70 ശതമാനം കേസുകളും യൂറോപ്പിലെന്നും WHO വെളിപ്പെടുത്തൽ

75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമായ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. വൈറസിനെ പ്രതിരോധിക്കാനായി ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി നടത്തിയ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.

വാക്സിനുകളുടെ വികസനം വേഗത്തിലാക്കാനും വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഈ പ്രഖ്യാപനം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 70 ശതമാനത്തിലധികം മങ്കിപോക്സ് കേസുകളും യൂറോപ്യൻ രാജ്യങ്ങളിലാണെന്നത് ഈ മേഖലയിൽ ആശങ്കയേറ്റുന്നുണ്ട് . ആഗോളതലത്തിൽ എല്ലാ പ്രദേശങ്ങളിലും മങ്കിപോക്സ് അപകട സാധ്യത മിതമായതാണെന്നും എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ അപകട സാധ്യത കൂടുതലാണെന്നും ലോകാരോഗ്യ സംഘടന തലവൻ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കണക്കുകൾ ഉദ്ധരിച്ച് മുന്നറിയിപ്പ് നൽകി.

മെയ് 22ന് ബ്രിട്ടനിൽ ആരംഭിച്ച ഔട്ബ്രേക്ക് രണ്ട് മാസകാലയളവിൽ 75 രാജ്യങ്ങളിലെ 16,000 കേസുകളായി വർധിച്ചു. അഞ്ച് പേർ രോഗബാധിതരായി മരിച്ചു.

comments

Share this news

Leave a Reply

%d bloggers like this: