Seagulls -ന് തീറ്റ കൊടുക്കരുതെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ; എന്താണ് കാരണമെന്ന് നിങ്ങൾക്കറിയണ്ടേ..?

Seagulls -ന് തീറ്റ കൊടുക്കുന്നത് അവസാനിപ്പിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. , ഇത്തരത്തിൽ ഭക്ഷണം നൽകുന്നതിലൂടെ ആളുകൾക്കും Seagulls നും സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയാണ് ഡബ്ലിൻ സിറ്റി കൗൺസിന്റെ അഭ്യർത്ഥന.

Seagulls -ന് തീറ്റ കൊടുത്താൽ എന്താണ് പ്രശ്‍നം..?

നഗരങ്ങളിൾ Seagulls പോലെയുള്ള പക്ഷികളുടെ എണ്ണം വർദ്ധിക്കുന്നത് ഇ-കോളി, സാൽമൊണല്ല, ബോട്ടുലിസം തുടങ്ങിയ പകർച്ചവ്യാധികളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

Seagulls -ന് തീറ്റ കൊടുക്കുമ്പോൾ ആളുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നു,

തീറ്റയായി പലപ്പോഴും പക്ഷികൾക്ക് ലഭിക്കുന്നത് ഉയർന്ന കലോറിയും കുറഞ്ഞ പോഷകാഹാരവും അടങ്ങിയ ഭക്ഷണങ്ങളാണ് ഇത് അവയുടെ ആരോഗ്യത്തിന് ഹാനികരമാണ്, “Angel Wing ” പോലെയുള്ള രോഗങ്ങളും പക്ഷികൾക്ക് ഇതുവഴി വരാം.

ഈ മൂന്ന് കാരണങ്ങൾ മുൻനിർത്തിയാണ് Seagulls -ന് തീറ്റ കൊടുക്കരുതെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: