All-Ireland Senior Football Championship: മുപ്പത്തിയെട്ടാം കിരീടവുമായി Kerry

ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ Kerry ചാംപ്യന്‍മാര്‍. ഗാല്‍വേക്കെതിരെ ഡബ്ലിനിലെ Croke Park ല്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗാല്‍വേ നേടിയ 0-16 നെതിരെ 0-20 സ്കോര്‍ നേടിയാണ് Kerry കിരീടം നേടിയത്. ചാംപ്യന്‍ഷിപ്പില്‍ Kerry നേടുന്ന 38 ാം കിരീടമാണിത്.

എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് Kerry ടീം വീണ്ടും Sam Maguire കപ്പില്‍ മുത്തമിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. 2014 ലായിരുന്നു ഏറ്റവുമൊടുവിലായി Kerry ഓള്‍ അയര്‍ലന്‍ഡ് സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായത്.

ഈ വര്‍ഷം Kerry നേടുന്ന നാലാമത്തെ പ്രധാന കിരീടമാണിത്. McGrath Cup, National Football League, Munster Senior Football Championship എന്നിവയാണ് ഈ വര്‍ഷം ടീം സ്വന്തമാക്കിയ മറ്റു പ്രധാന കിരീടങ്ങള്‍.

Share this news

Leave a Reply

%d bloggers like this: