മലയാളിയെ തോൽപിക്കാൻ ആവില്ല മക്കളേ…കുടുംബത്തോടൊപ്പം കറങ്ങാൻ സ്വന്തമായി വിമാനം നിർമ്മിച്ച് ലണ്ടൻ മലയാളി

അത്യാവശ്യമായി ഒരിടത്തേക്ക് ‘പറന്ന്’ ചെല്ലണമെന്ന് തോന്നുമ്പോള്‍ ഒരു വിമാനം കിട്ടിയില്ലെങ്കിലോ? രണ്ടാമതൊന്ന് ചിന്തിക്കരുത്… സ്വന്തമായി ഒരു വിമാനം ഉണ്ടാക്കുക തന്നെ. ലണ്ടനില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ Ashok Aliseril Thamarakshan എന്ന യുവാവാണ് ഇത്തരത്തില്‍ സ്വന്തമായി ഒരു വിമാനം വീട്ടില്‍ത്തന്നെ ഉണ്ടാക്കിയത്. ഉണ്ടാക്കുക മാത്രമല്ല ഈ വിമാനത്തില്‍ ജര്‍മ്മനി, ഓസ്ട്രിയ, ചെക്ക് റിപബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം യാത്രയും ചെയ്തു.

2018 ല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അശോക് തന്റെ യാത്രകള്‍ക്കായി ടു-സീറ്റര്‍ വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാറായിരുന്നു പതിവ്. എന്നാല്‍ കുടുംബത്തിലെ അംഗസംഖ്യ കൂടിയതോടെ ടു സീറ്റര്‍ വിമാനം മതിയാവാതെയായി. ഫോര്‍ സീറ്റര്‍ വിമാനങ്ങളാവട്ടെ കിട്ടാനും വളരെ ബുദ്ധിമുട്ടായിരുന്നു. ലഭിച്ചിരുന്നവയാവട്ടെ വളരെ പഴയതും.

അങ്ങനെയിരിക്കെ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഫോര്‍ സീറ്റര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിക്കുന്നതിനെപ്പറ്റി അശോക് പഠിക്കാനാരംഭിച്ചത്. ഇതിനായി ജോഹന്നാസ്ബര്‍ഗ് ആസ്ഥാനമായ Sling Aircraft സന്ദര്‍ശിച്ചു. ഫാക്ടറി സന്ദര്‍ശനത്തിന് ശേഷം സ്വന്തമായി വിമാനം നിര്‍മിക്കാനുള്ള സാമഗ്രികള്‍ അശോക് ഓര്‍ഡര്‍ ചെയ്ത് വരുത്തുകയും, പണി ആരംഭിക്കുകയും ചെയ്തു.

ലോക്ഡൗണ്‍ കാലത്ത് ധാരാളം ഒഴിവ് സമയങ്ങള്‍ ലഭിച്ചതോടെ തന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ അശോകിന് എളുപ്പമായിരുന്നു. ആകെ 1.8 കോടി രൂപയാണ് വിമാനം നിര്‍മിക്കാനായി ചിലവായത്. നിര്‍മ്മാണം പൂര്‍ത്തിയായ വിമാനത്തിന് തന്റെ ഇളയ മകളുടെ പേരുകൂടെ ചേര്‍ത്ത് G-Diya എന്ന പേരും നല്‍കി.

2006 ല്‍ ആലപ്പുഴയില്‍ നിന്നും ഉപരിപഠനത്തിനായി യു.കെയില്‍ എത്തിയതായിരുന്നു അശോക്. നിലവില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. മുന്‍ MLA എ. വി താമരാക്ഷന്റെ മകനാണ് അശോക്.

Share this news

Leave a Reply

%d bloggers like this: