ഡബ്ലിനിൽ ലൂക്കന് സമീപം ഇരുപതിനായിരം പേർക്ക് താമസിക്കാൻ പുതിയ നഗരമൊരുങ്ങുന്നു

20,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ ഡബ്ലിൻ സിറ്റി സെന്ററിന് സമീപം ഒരു പുതിയ നഗരം നിർമ്മിക്കുമെന്ന് സർക്കാർ. ഇതിനായി സൗത്ത് ഡബ്ലിൻ ഏരിയയിൽ സ്ഥിതി ചെയ്യുന്ന Lucan, Clondalkin and Liffey Valley എന്നിവയ്ക്ക് സമീപം 8,700 പുതിയ വീടുകൾ നിർമ്മിക്കാൻ 186 ദശലക്ഷം യൂറോ പാക്കേജിൽ മന്ത്രിമാർ ബുധനാഴ്ച ഒപ്പുവച്ചു.

ഗതാഗതം,ഗാർഹികാവശ്യത്തിനുള്ള ജലം, കമ്മ്യൂണിറ്റി,പബ്ലിക് പാർക്ക് എന്നീ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഏകദേശം 23,000 ആളുകൾക്ക് വീട് ഇവിടെ ഒരുങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

8,700-ലധികം വീടുകളും, മികച്ച ഗതാഗത സൗകര്യങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാകുന്ന തരത്തിൽ രൂപകല്പന ചെയ്യുന്ന നഗരമായിരിക്കും Clonburris എന്ന് പേരിട്ട ഈ നഗരം. ഇതിൽ 2,600 ഓളം വീടുകൾ അയർലൻഡ് പാർപ്പിടം വകുപ്പും സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലും നൽകുന്ന ചിലവുകുറഞ്ഞ വീടുകളായിരിക്കുമെന്ന് Housing, Local Government and Heritage, മിനിസ്റ്റർ Darragh O’Brien പറഞ്ഞു .

“നമ്മുടെ നഗരങ്ങളെയും പട്ടണങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതിലും താമസിക്കാനോ ജോലി ചെയ്യാനോ സന്ദർശിക്കാനോ നിക്ഷേപിക്കാനോ ഉള്ള സ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിലും നഗര പുനരുജ്ജീവന, വികസന ഫണ്ടിന്റെ വർദ്ധിച്ചുവരുന്ന വ്യാപനത്തെ ഇന്നത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നു.”

പുതിയ നഗരത്തിന്റെ വികസനത്തിനായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ രണ്ട് ട്രെയിൻ സ്റ്റേഷനുകൾ, 15.5 കിലോമീറ്റർ നീളമുള്ള നടപ്പാതകൾ,സൈക്കിൾപാത എന്നിവ നിർമിക്കും.

മൂന്ന് കിലോമീറ്ററിലധികം കനാൽ സംവിധാനവും, കൂടാതെ M50, N7, N4 എന്നി റോഡുകളിലേക്കുള്ള ലിങ്ക് റോഡുകളുടെ നിർമ്മാണവും പദ്ധതിയുടെ ഭാഗമായുണ്ടാവും.പുതുതായി വരുന്ന താമസക്കാരുടെ കുട്ടികൾക്ക് പഠിക്കാൻ 31,115 ചതുരശ്ര മീറ്റർ എംപ്ലോയ്‌മെന്റ് ഫ്ലോർ സ്‌പേസിനൊപ്പം എട്ട് സ്‌കൂളുകളും നിർമ്മിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: