മങ്കിപോക്‌സ് വാക്സിൻ ആദ്യഘട്ടത്തിൽ മുൻഗണന സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കും

അയർലൻഡിൽ മങ്കിപോക്സിനെ പ്രതിരോധിക്കാനുള്ള സർക്കാരിന്റെ വാക്‌സിനേഷൻ കാമ്പെയ്‌നിൽ മുൻഗണന സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ പുരുഷന്മാർക്കുമാകുമെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ. Dr Eoghan De Barra വിശദീകരിച്ചു.

വാക്‌സിൻ ലഭ്യത പരിമിതമായതിനാൽ, ആദ്യ ഘട്ടത്തിൽ രോഗ സാധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കാവും വാക്‌സിൻ ലഭ്യമാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതൊരാൾക്കും മങ്കിപോക്സ് വരാനുള്ള സാധ്യതയുണ്ടെങ്കിലും, ഏറ്റവും കൂടുതൽ പകരുന്നത് അടുത്ത സമ്പർക്കത്തിൽ നിന്നാണെന്നും പാശ്ചാത്യ ലോകത്ത് ഭൂരിഭാഗം കേസുകളും സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാറിലുമാണെന്ന കണക്കുകളെ മുൻനിർത്തി അദ്ദേഹം പറഞ്ഞു.

നിലവില്‍ സ്ത്രീകളിലും കുട്ടികളിലും മങ്കിപോക്സ് വളരെ കുറവായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രോഗകാരിയായ വൈറസ് ശരീരത്തില്‍ കടന്ന്, 6-13 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതിനോടകം തന്നെ ഇയാളുമായി അടുത്തിടപഴകിയിട്ടുള്ള മറ്റൊരാള്‍ക്ക് രോഗബാധയുണ്ടായേക്കാം. പനി, തലവേദന, മസില്‍ വേദന, കുളിര്, തളര്‍ച്ച, ലിംഫ് നോഡുകളില്‍ വീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ദേഹത്ത് വിവിധയിടങ്ങളിലായി ചെറിയ ചിക്കൻ പോക്സിന് സമാനമായ കുമിളകള്‍ രൂപപ്പെടുകയും അവയില്‍ പഴുപ്പ് നിറയുകയും ചെയ്യുന്നു. ഇതില്‍ നല്ലരീതിയില്‍ വേദനയനുഭവപ്പെടുകയും ചെയ്യാം. ചിലര്‍ക്ക് ചൊറിച്ചിലുമുണ്ടാകാം.

comments

Share this news

Leave a Reply

%d bloggers like this: