അയർലൻഡിലെ കോവിഡ് പരിശോധനകൾ അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ

അയര്‍ലന്‍ഡിലെ പൊതുജനങ്ങള്‍ക്കായുള്ള കോവിഡ് 19 പരിശോധനകള്‍ നിര്‍ത്തലാക്കാനൊരുങ്ങി സര്‍ക്കാര്‍. രാജ്യത്ത് നിലവില്‍ തുടര്‍ന്നു പോരുന്ന ടെസ്റ്റിങ് സംവിധാനം അവസാനിപ്പിക്കണമെന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ Breda Smyth ന്റെ നിര്‍ദ്ദേശം ഹെല്‍ത്ത് മിനിസ്റ്റര്‍ Stephen Donnelly കഴിഞ്ഞ ദിവസം ശരിവച്ചു. ഇതുപ്രകാരം Autumn സീസണ്‍ തുടക്കത്തില്‍ തന്നെ പരിശോധനകള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയ ശേഷം ആവശ്യമെങ്കില്‍ മാത്രമേ കോവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശിക്കുകയുള്ളുു. ഇതുകൂടാതെ കോവിഡ് outbreak സാഹചര്യങ്ങളിലും , കോവിഡ് വ്യാപനം പൊതുജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിലും Public Health വിഭാഗം ആവശ്യപ്പെട്ടാല്‍ കൂട്ടായ കോവിഡ് പരിശോധനകള്‍ നടത്തും.

പുതിയ ടെസ്റ്റിങ് രീതി നിലവില്‍ വന്നാല്‍ ആളുകള്‍ കോവിഡ് ടെസ്റ്റിന് നല്‍കേണ്ട തുക സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. അടിയന്തിര സാഹചര്യങ്ങളില്‍ മാസ് കോവിഡ് ടെസ്റ്റുകള്‍ പുനരാരംഭിക്കേണ്ടി വന്നാല്‍ അത് ഏത് രീതിയില്‍ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് HSE ആസൂത്രണം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: