കൃഷിയടക്കം എല്ലാ മേഖലകളിലെയും കാർബൺ എമിഷന് പരിധി നിശ്ചയിക്കാൻ നീക്കവുമായി ഐറിഷ് സർക്കാർ

കാർബൺ എമിഷന് കാരണമാകുന്ന ഓരോ മേഖലയ്ക്കും ഹരിതഗൃഹ വാതക ബഹിർഗമന പരിധി നിശ്ചയിക്കാൻ തീരുമാനവുമായി ഐറിഷ് സർക്കാർ. ഈ പതിറ്റാണ്ടിന്റെ അവസാനത്തോട് കൂടി കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് .

ഹരിതഗൃഹ വാതകങ്ങളുടെ എമിഷൻ കാർഷികമേഖലയിൽ 25% കുറയ്ക്കണമെന്ന് സർക്കാർ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇതിനായി 2023 ലെ ബജറ്റിൽ ഒരു അധിക സാമ്പത്തിക പാക്കേജിനൊപ്പം കർഷകർക്ക് സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

കാർഷിക മേഖലയ്ക്ക് പുറമെ വൈദ്യുതി, ഗതാഗതം, ബിൽഡിംഗ്, വ്യവസായ മേഖല എന്നിവയ്‌ക്കും വ്യത്യസ്ത എമിഷൻ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ മേഖലയിലും എമിഷൻ കുറയ്ക്കുന്നതിനുള്ള പരിധി ഇനിപ്പറയുന്നവയാണ്:

വൈദ്യുതി: 75%
ഗതാഗതം: 50%
കെട്ടിടങ്ങൾ (Commercial and Public) 45%
കെട്ടിടങ്ങൾ (Residential) 40%
വ്യവസായം: 35%
കൃഷി: 25%
മറ്റുള്ളവ (ഗ്യാസും, പെട്രോളിയം ശുദ്ധീകരണ മേഖല): 50%

വൈദ്യുതി നിർമ്മാണ മേഖലയിൽ 75% എമിഷൻ കുറയ്കാനായി സർക്കാർ വിവിധ പദ്ധതികൾ പുനരാവിഷ്കരിച്ചിട്ടുണ്ട്. 5,500 മെഗാവാട്ട് സോളാർ (ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം), കടൽ തീരത്തെ വിൻഡ് മിൽ വഴി 5,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനമായിരുന്നു പദ്ധതി പ്രഖ്യാപന വേളയിൽ ലക്ഷ്യമിട്ടത് എന്നാൽ ഇത് 7,000 മെഗാവാട്ടായി ഉയർത്തും), ഗ്രീൻ ഹൈഡ്രജൻ വഴി 2,000 മെഗാവാട്ട് അധിക വൈദ്യുതി ഉല്പാദനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

കൃഷി വകുപ്പ് മന്ത്രി Martin Heydon, അദ്ധേഹത്തിന്റെ ഡെപ്യൂട്ടി Charlie McConalogue , പരിസ്ഥിതി മന്ത്രി , Eamon Ryan. Land Use and Biodiversity സഹമന്ത്രി Pippa Hackett എന്നിവർ ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് അയർലൻഡിന്റെ പുതിയ കാലാവസ്ഥാ പദ്ധതികൾ വിശദീകരിച്ചത്.

“ഇത് നമ്മുടെ പരിസ്ഥിതിക്കും ഭൂമിക്കും വേണ്ടി ചെയ്യാവുന്ന വലിയ കാര്യം മാത്രമല്ല ,ഒപ്പം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഫോസിൽ ഇന്ധനങ്ങളുടെ ഉയർന്ന വിലയിൽ രക്ഷ നേടാനും പണപ്പെരുപ്പം പിടിച്ചു നിർത്തുന്നതിനും ഇത് ഭാവിയിൽ സഹായകമാകുമെന്ന് പരിസ്ഥിതി മന്ത്രി , Eamon Ryan അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയിലെ ലക്‌ഷ്യം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മെല്ലെ കൈവരിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാങ്കേതിക വിദ്യ വികസിക്കുമ്പോൾ കർഷകർ അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഉള്ള പരിഹാരങ്ങളും വരുമെന്ന് സഹമന്ത്രിയും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: