മലയാളി താരം സഞ്ജു സാംസൺ വിൻഡീസിനെതിരായ ടി-20 ടീമിൽ ;ആദ്യ മത്സരം ഇന്ന്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് മലയാളി താരം സഞ്ജു വി. സംസണ്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയ വിവരം ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും, ടീം പട്ടികയില്‍ കെ.എല്‍ രാഹുലിന് പകരമായി സഞ്ജുവിന്റെ പേരാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

കോവിഡ് ബാധ മൂലം വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുലിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും പുറത്തു വരുന്ന വിവരം.ഈയവസരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാതെ ട്രിനിഡാഡില്‍ തന്നെ തുടരണമെന്ന് ബി.സി.സി.ഐ സഞ്ജുവിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ട്വന്റി-ട്വന്റി ലോകകപ്പ് പടിവാതിക്കള്‍ നില്‍ക്കെ‍ താരങ്ങളെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ നിര്‍ണ്ണായകമാണ് . ടീമിലുള്‍പ്പെടുത്തിയതോടെ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ലോകകപ്പ് ടീമിലിടം നേടാന്‍ സഞ്ജുവിന് ഇതൊരു സുവര്‍ണ്ണാവസരമാവും.

അഞ്ച് മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലുള്ളത് . ആദ്യ മത്സരം ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8 മണിക്ക് നടക്കും. ഈ മത്സരത്തിനുള്ള അന്തിമ ഇലവനില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കുമോ എന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യXവെസ്റ്റ് ഇന്‍ഡീസ് ടി-20 ഇന്ത്യന്‍ സ്ക്വാഡ്: Rohit Sharma(c), Rishabh Pant(w), Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Ravindra Jadeja, Axar Patel, Bhuvneshwar Kumar, Arshdeep Singh, Ravi Bishnoi, Harshal Patel, Ravichandran Ashwin, Shreyas Iyer, Kuldeep Yadav, Avesh Khan, Ishan Kishan, Sanju Samson

comments

Share this news

Leave a Reply

%d bloggers like this: