അയർലൻഡിൽ അവധിക്കാലം ആഘോഷിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട് Clare കൗണ്ടിയിലെ ‘The Burren’

‘The Best Place to Holiday in Ireland-2022’ ആയി തിരഞ്ഞെടുക്കപ്പെട്ട് Clare കൗണ്ടിയിലെ ‘The Burren’. ഈ മേഖലയിലെ അതിമനോഹരമായ ഭൂപ്രകൃതി, മികച്ച തീരങ്ങള്‍, ഭക്ഷണസംസ്കാരം, സുസ്ഥിര ടൂറിസം സംബന്ധിച്ച കാഴ്ചപ്പാടുകള്‍ എന്നിവ പരിഗണിച്ചാണ് വിധികര്‍ത്താക്കള്‍ ‘The Burren’ നെ 2022 ലെ ഏറ്റവും മികച്ച ഹോളിഡേ സ്പോട്ടായി തിരഞ്ഞെടുത്തത്. ദി ഐറിഷ് ടൈംസ് Fáilte Ireland മായി ചേര്‍ന്ന് നടത്തിയ സമ്മര്‍ കോമ്പറ്റീഷനിലാണ് ‘The Burren’ റിജിയണ് ഈ പുരസ്കാരം ലഭിച്ചത്.

വിധികര്‍തത്താക്കള്‍ ഐക്യകണ്ഠമായി The Burren നെ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞടുക്കുകയായിരുന്നു. Mayo കൗണ്ടിയിലെ Achill, Louth കൗണ്ടിയിലെ Carlingford, Antrim കൗണ്ടിയിലെ The Causeway Coast / Portrush, Galway ലെ Inisbofin എന്നിവയായിരുന്നു അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ മറ്റു മേഖലകള്‍.

ഇത് രണ്ടാം തവണയാണ് Clare കൗണ്ടിയിലെ ഒരു റീജിയണ്‍ ഐറിഷ് ടൈംസിന്റെ ‘Best Place to Holiday in Ireland മത്സരത്തില്‍ ഒന്നാമതെത്തുന്നത്. 2013 ല്‍ നടന്ന മത്സരത്തിന്റെ ആദ്യ പതിപ്പില്‍ Clare കൗണ്ടിയിലെ Loop Head Peninsula ആയിരുന്നു ഒന്നാമതെത്തിയത്.

മത്സരത്തിലേക്ക് പൊതുജനങ്ങള്‍ വോട്ടിങ്ങിലൂടെ നൂറിലധികം പ്രദേശങ്ങളെ നോമിനേറ്റ് ചെയ്തിരുന്നു. ഇവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പ്രദേശങ്ങളുടെ ചുരുക്കപ്പട്ടിക രണ്ടാഴ്ചകള്‍ക്ക് മുന്‍പായിരുന്നു പ്രസിദ്ധീകരിച്ചത് . ഈ 20 പ്രദേശങ്ങളില്‍ നിന്നും The Burren അടക്കമുള്ള അഞ്ച് പ്രദേശങ്ങളെ അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

നാച്ചുറല്‍ അമിനിറ്റീസ്, പരിസ്ഥിതി, സുസ്ഥിരത, ടൂറിസം സേവനങ്ങള്‍, വൈവിധ്യങ്ങള്‍, സഞ്ചാരികള്‍ക്കുള്ള സ്വീകരണം, ഗതാഗത സൗകര്യം, താമസം, ചിലവ് തുടങ്ങിയ മാനദണ്ഢങ്ങളായിരുന്നു മത്സരത്തില്‍ പരിഗണിച്ചത്.

അറ്റ്‍ലാന്റിക് സമുദ്രത്തിന്റ തീരത്തുള്ള,ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ, അദൃശ്യമായ ഗുഹകളുടെ ഒരു ശ്രംഖല തന്നെയുള്ളതും, മികച്ച ഭൂപ്രകൃതിയുള്ളതുമായ വളരെ സവിശേഷമായ ഒരു പ്രദേശമാണ് The Burren എന്ന് ഐറിഷ് ടൈംസിലെ മാധ്യമപ്രവര്‍ത്തക റോസീറ്റ അഭിപ്രായപ്പെട്ടു.

വളരെ ആവേശത്തോടെയാണ് താന്‍ The Burren സന്ദര്‍ശിക്കാറുള്ളതെന്നും, ഓരോ തവണയും ഒരു വ്യത്യസ്ത അനുഭവങ്ങള്‍ തന്നെ കാത്തിരിക്കാറുണ്ടെന്നുമായിരുന്നു ട്രാവല്‍ ബ്ലോഗറായ Nadia El Ferdaoussi പറഞ്ഞത്. യൂറോപ്പിലെ തന്നെ ഏറ്റവും മഹത്തായ നാച്ചുറല്‍ ലാന്റ്സ്കേപ്പാണ് The Burren എന്ന് ഡബ്ലിന്‍ ലിറ്റില്‍ മ്യൂസിയം ഡയറക്ടര്‍ revor White അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: