അയർലൻഡ് നാഷണൽ UNDER 15 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി

അയർലൻന്റെ UNDER 15 നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി പെൺകുട്ടി. Finglas ക്ലബ് മെമ്പർ ശ്യാമിന്റെ മകൾ ദിയയാണ് അയർലൻഡിന്റെ നാഷണൽ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാൻ ഒരുങ്ങുന്നത്. അയർലൻഡ് നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പെരുമയുമായാണ് ദിയ കളിക്കളത്തിലേക്ക് ഇറങ്ങുക.

കോവിഡ് മഹാമാരി കാരണം അയർലൻഡ് യൂത്ത് ടൂർ പ്രോഗ്രാം 2020-ൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു, കോവിഡിന്റെ ഭീഷണി കുറഞ്ഞ പശ്ചാത്തലത്തിൽ അയർലൻഡ് ജൂനിയർ ക്രിക്കറ്റ് പ്രോഗ്രാം ഇപ്പോൾ പുനരാരംഭിക്കുകയാണ്.

ദിയ അടക്കമുള്ള അയർലൻഡ് അണ്ടർ-15 ടീമിലെ പെൺകുട്ടികൾ ഓഗസ്റ്റ് 3-7 വരെ നടക്കുന്ന മാൽവേൺ കോളേജ് ഫെസ്റ്റിവലിലിൽ സമപ്രായക്കാരായ വിവിധ കൗണ്ടി ടീമുകളുമായി കൊമ്പുകോർക്കും.

comments

Share this news

Leave a Reply

%d bloggers like this: