കത്ത് വിവാദം പുകയുന്നു.; യുക്രെയ്ൻ യുദ്ധത്തിൽ നിലപാട് വ്യക്തമാക്കാൻ അയർലൻഡ് പ്രസിഡന്റിന് മേൽ സമ്മർദ്ദം

ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിന്റെ ഭാര്യ എഴുതിയ കത്തിന് പിന്നാലെ വിവാദം പുകയുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സബീന ഹിഗ്ഗിൻസ് ഒരു മാധ്യമത്തിന് നൽകിയ കത്ത് അവ്യക്തത പടർത്തുന്നതായി ഫിനാ ഫോൾ ഉൾപ്പെടെയുള്ള പാർട്ടികൾ ആരോപിച്ച് രംഗത്തെത്തി.

“റഷ്യൻ പ്രസിഡന്റ് പുടിനും ഉക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കിയും വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യവും സബീന ഹിഗ്ഗിൻസ് എഴുതിയ കത്തിലുണ്ട്. സബീന ഹിഗ്ഗിൻസ് റഷ്യയുടെ ചെയ്തികളെ വിമർശിക്കാതെ ഇരുപക്ഷത്തും സമാനമായ തെറ്റുണ്ടെന്ന രീതിയിലാണ് കത്ത് ഏഴുതിയിരിക്കുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. സഖ്യസർക്കാരിലെ പാർട്ടികളിൽ നിന്നുള്ള സെനറ്റർമാർ അടക്കം ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തിയതും വിവാദം ചൂട് പിടിപ്പിച്ചു.

പ്രസ്തുത കത്ത് പിന്നീട് അയർലൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ കടുത്ത വിമർശനവുമായി ഫിനാ ഫോൾ സെനറ്റർ Malcolm Byrne ട്വിറ്ററിൽ കുറിച്ചു.വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രസിഡന്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം യുക്രൈൻ റഷ്യ വിഷയത്തിൽ അയർലൻഡ് ആർക്കൊപ്പമെന്ന കാര്യത്തിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു.

ഉക്രെയ്‌നിലെ ജനങ്ങൾക്ക് ശക്തമായ പിന്തുണ അറിയിക്കേണ്ടത് അയർലൻഡ് പ്രസിഡന്റിന്റെ ചുമതലയാണ്, കൂടാതെ യുദ്ധത്തിന്റെ എല്ലാ കെടുതികൾക്കും പിന്നിൽ റഷ്യയാണ് ഉത്തരവാദിയെന്ന കാര്യത്തിൽ സംശയമില്ല അതിനാൽ ഉക്രയ്‌നൊപ്പം നിൽക്കുന്നതിൽ അയർലൻഡ് അഭിമാനിക്കണമെന്നും Malcolm Byrne അഭിപ്രായപ്പെട്ടു.

“സബീനയുടെ കാഴ്ചപ്പാടുകൾ ഐറിഷ് ജനതയുടെ കാഴ്ചപ്പാടുമായി ബന്ധമില്ലാത്തതാണ്, ഇതുപോലുള്ള പ്രസ്താവനകൾ റഷ്യൻ ഭരണകൂടത്തിന് സഹായം ചെയ്യുന്നത് തുല്യമാണെന്നും’ Fine Gael സെനറ്റർ John McGahon നും കത്തിനെ രൂക്ഷമായി വിമർശിച്ചു ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: