ലൂക്കനിലെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒരു ഇന്ത്യൻ ഡോക്ടർ

അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയുടെ കൃത്യമായ പ്രവര്‍ത്തനത്തിന് വിദേശ ഡോക്ടര്‍മാര്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. വിദേശത്ത് നിന്നും പഠനത്തിനായി അയര്‍ലന്‍ഡിലേക്കെത്തി കൃത്യമായി പഠിക്കുകയും, മികച്ച പരിശീലനം നേടുകയും ചെയ്ത ശേഷം, രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക് വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ അനവധിയാണ്. അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും അയര്‍ലന്‍ഡിലേക്കെത്തി, ഡബ്ലിനിലെ ലൂക്കനിലെ ആരോഗ്യമേഖലയില്‍ നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഡോക്ടര്‍ പ്രമോദ് കുമാര്‍ അഗര്‍വാള്‍.

ലൂക്കനില്‍ ‘അഗര്‍വാള്‍ വെല്‍നസ്സ് ആന്റ് മെഡിക്കല്‍ സെന്റര്‍’ എന്ന പേരില്‍ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ് ഈ ജനറല്‍ പ്രാക്ടീഷണര്‍. അതിനായി മികച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു ടീമിനെ തന്നെ ഡോക്ടര്‍ പ്രമോദ് കുമാര്‍ സജ്ജമാക്കിയിട്ടുണ്ട്.

പല കാരണങ്ങള്‍ കൊണ്ടും പ്രമോദ് കുമാറിന്റെ ഈ ക്ലിനിക്ക് വ്യത്യസ്തത പുലര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ ടീമിലെ അംഗങ്ങള്‍ പറയുന്നത്. ലൂക്കനിലെ വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും, ആരോഗ്യ ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ക്ലിനിക്കിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക എന്നും, എല്ലാ വിഭാഗം ആളുകള്‍ക്കും ആവശ്യമായ മെഡിക്കല്‍ സര്‍വ്വീസുകളെല്ലാം ഇവിടെ നിന്നും ലഭ്യമാവും എന്നും അദ്ദേഹത്തിന്റെ ടീം പറയുന്നു.

ഓരോ രോഗിയെയും സംബന്ധിക്കുന്നതായുള്ള ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും പ്രമോദ് കുമാറിന്റെ ക്ലിനിക്ക് പ്രവര്‍ത്തിക്കുക, ഭാവിയില്‍ രോഗികളെ മികച്ച രീതിയില്‍ ‍പരിചരിക്കാന്‍ ഈ ചെറിയ കാര്യങ്ങള്‍ പോലും സഹായിച്ചേക്കാം എന്നതാണ് ഇതിന് കാരണം. കണ്‍സള്‍ട്ടേഷനും, ചെക്ക് അപ്പുകള്‍ക്കുമുള്ള സമയക്രമങ്ങള്‍ രോഗികള്‍ക്ക് അനുയോജ്യമായ രീതിയില്‍ അനുവദിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കുടിയേറ്റക്കാര്‍, LGBTQ+ വിഭാഗക്കാര്‍, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കുമായി ക്ലിനിക്കില്‍ മികച്ച സേവനം വാഗ്ദാനം ചെയ്യുകയാണ് പ്രമോദ് കുമാറും സംഘവും.

ലൂക്കനിലെ 2 Churchview, Main Street ലാണ് ഡോക്ടര്‍ പ്രമോദ് കുമാറിന്റെ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെയാവും പ്രവ‍ൃത്തി സമയം. ജനറല്‍ പ്രാക്ടീഷണര്‍മാരുടെ സേവനത്തിന് പുറമെ മൈനര്‍ സര്‍ജ്ജറികള്‍, ജോയിന്റ് ഇഞ്ചക്ഷന്‍സ്, ഇന്‍ഷൂറന്‍സ് അസിസ്റ്റന്‍സ്, മാതൃ-ശിശു പരിചരണം, കോവിഡ് വാക്സിനേഷന്‍ മുതലായ മൂല്യവര്‍ദ്ധിത സേവനങ്ങളും ക്ലിനിക് വഴി നല്‍കാന്‍ ഡോ പ്രമോദ് കുമാറു സംഘവും ഉദ്ദേശിക്കുന്നുണ്ട്.

ആദരണീയനായ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍ Panos Harris അന്‍പത് വര്‍ഷക്കാലത്തോളം മികച്ച ആരോഗ്യസേവനം നല്‍കി വന്ന അതേ ഏരിയയിലാണ് പ്രമോദ് കുമാറും തന്റെ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. പ്രമോദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി Panos Harris കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

GP ഡോക്ടര്‍മാരുടെ ക്ഷാമം അനുഭവിക്കുന്ന ലൂക്കന്‍ മേഖലയില്‍ പ്രമോദ് അഗര്‍വാള്‍ പുതുതായി ആരംഭിക്കുന്ന ക്ലിനിക്കിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് കൌണ്‍സിലര്‍ Paul Gogarty പറഞ്ഞു, ലൂക്കനിലെ ജനങ്ങള്‍ക്കായി എത്തുന്ന പുതിയ മെഡിക്കല്‍ സേവനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നതായി മേഖലയിലെ പ്രമുഖ GP Dr D Lombardയും പറഞ്ഞു.

comments

Share this news

Leave a Reply

%d bloggers like this: