സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ജോസഫ് മാഷിനെ ആദരിച്ചു

കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്‌കാര ജേതാവായ ടി.ജെ ജോസഫിന് അയര്‍ലന്‍ഡ് മലയാളികളുടെ ആദരവ്. കഴിഞ്ഞ ദിവസം പൊന്നാട അണിയിച്ചു കൊണ്ടാണ് അദ്ദേഹത്തെ ആദരിച്ചത്. പരിപാടിയിൽ അഭിലാഷ് ജി കരിമ്പന്നൂർ, ആഷ പോൾ , ഇഷാനി അഭിലാഷ്, അനൂപ് ജോസഫ് , രാജൻ ചിറ്റാർ, ജെസ്ലി ഈപ്പൻ ജോസഫ്, ജെനു കെ ബേബി, നയന ഫ്രാൻസിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകമായിരുന്നു ഇത്തവണത്തെ ഏറ്റവും മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹത നേടിയത്.

2010 ജൂലൈ 4 ന് മുസ്‌ലീം തീവ്രവാദികളാൽ ആക്രമിക്കപ്പെട്ട തിനു ശേഷം , 2020 ജനുവരിയിലാണ് അറ്റുപോകാത്ത ഓർമ്മകൾ ഡീ സി പ്രസിദ്ധീകരിച്ചത്. മാഷിന്റെ ആത്മകഥയായ അറ്റുപോകാത്ത ഓർമ്മകൾക്ക് അവാർഡ് ലഭിക്കുന്നത് വഴി വർഗ്ഗീയവാദികളോടും തീവ്രവാദികളോടും , സർക്കാരിനും പൊതുസമൂഹത്തിനുമുള്ള സമീപനം തുറന്ന് കാട്ടുന്നതാണ്. അവാർഡ് തന്റെ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചവർക്കും ഒപ്പം നിന്നവർക്കും സമർപ്പിക്കുന്നതെന്ന് ജോസഫ് മാഷ് പറഞ്ഞു .

അയർലന്‍ഡിലെ ക്ളോൺമെല്ലിൽ മകൾ ആമിയും കുടുംബത്തോടുമൊപ്പം ചിലവഴിക്കവെയാണ് അവാർഡ് വിവരം നാട്ടിൽ നിന്നും വിളിച്ചറിയിച്ചത്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, മറ്റാർക്കെങ്കിലുമല്ല തനിക്കുതന്നെയുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു. വർഗ്ഗീയവാദികൾ അരിഞ്ഞുതള്ളുന്നത് വരെ വലതു കൈകൊണ്ടാണ് എഴുതിയിരുന്നത്. എന്നാൽ അവാർഡിനർഹമായ പുസ്തകം പൂർണ്ണമായും ഇടതുകൈകൊണ്ടാണ് എഴുതിയത് എന്നും അദ്ദേഹം വിശദീകരിച്ചു.


മകൾ ആമി ജോസഫ്, മരുമകൻ ബാലകൃഷ്ണ യാദവ്, ചെറുമകൻ നിഹാൽ കൃഷ്ണ യാദവ് എന്നിവർക്കൊപ്പം അയർലന്‍ഡില്‍ ഉള്ള മാഷിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് അവാർഡ് വിവരം അറിഞ്ഞതുമുതൽ ലഭിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: