Inis Meáin ദ്വീപിൽ സൗജന്യമായി താമസിക്കാൻ അപേക്ഷ നൽകിയത് 560 ൽ അധികം കുടുംബങ്ങൾ

അയര്‍ലന്‍ഡിലെ Inis Meáin ദ്വീപില്‍ ഒരു വര്‍ഷത്തേക്ക് വാടകയില്ലാതെ സൗജന്യമായി താമസിക്കാനുളള പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 560 ല്‍ അധികം അപേക്ഷകള്‍. മേഖലയിലെ ലോക്കല്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനായ Comhlacht Forbatha ഈയാഴ്ച തുടക്കത്തിലായിരുന്നു ഇത്തരമൊരു ഓഫറുമായി രംഗത്തു വന്നത്.

ദ്വീപിലെ സ്കൂളുകളി‍ല്‍ കുട്ടികള്‍ കുറയുന്നതാണ് അധികൃതരെ ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ട് വയ്ക്കാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ സ്കൂള്‍ വിദ്യാഭ്യാസ പ്രായത്തിലുള്ള കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്കായിരുന്നു അപേക്ഷിക്കാന്‍ അര്‍ഹത. യോഗ്യത നേടുന്നവര്‍ പന്ത്രണ്ട് മാസങ്ങള്‍ ദ്വീപില്‍ കഴിയുകയും വേണം. മാത്രമല്ല ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ക്കായി ഹൈസ്പീഡ് ബ്രോഡ്ബാന്റ് സൌകര്യമുള്ള വര്‍ക്കിങ് ഹബ്ബും ഇവിടെയുണ്ട്.

കുട്ടികളുമായി Inis Meáin ദ്വീപില്‍ എത്തി, ഒരു അക്കാദമിക് വര്‍ഷം ഇവിടുത്തെ സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ‍ഞങ്ങള്‍ കുടുംബങ്ങളെ ക്ഷണിക്കുകയാണ്, അവര്‍ക്ക് സൗജന്യ താമസസൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ‍‍ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് Comhlacht Forbartha പ്രതിനിധി Dara O’Madaoin പറഞ്ഞു,

Share this news

Leave a Reply

%d bloggers like this: