മൂന്നാം ടി20: തകർത്തടിച്ച് സൂര്യ കുമാർ യാദവ്, വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. വാർണർ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്.165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 164 റൺസെടുത്തത്തപ്പോൾ.ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ Kyle Mayers 50 പന്തിൽ 73 നേടി. Mayers നെ കൂടാതെ റോവ്മാൻ പവൽ 14 പന്തിൽ 23 റൺസും നിക്കോളാസ് പൂരൻ 22 റൺസും നേടി പുറത്തായി. മറ്റാർക്കും കാര്യമായ സംഭാവന നല്കാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ടും, ഹാർദിക് പാണ്ഡ്യ അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ സൂര്യകുമാർ യാദവ് കളം നിറഞ്ഞ് കളിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് ഫീൽഡേഴ്സ് കാഴ്ചക്കാരായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. 5 ബോൾ നേരിട്ട ക്യാപ്റ്റൻ രോഹിത് ശർമ്മ പേശീവലിവിനെ തുടർന്ന് റിട്ടയർ ഹർട്ടായി. അൽസാരി ജോസഫിനെ സിക്സർ പറത്തിയ രോഹിത്, ആരാധകർക്ക് ബാറ്റിംഗ് വിരുന്നൊരുക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ സിംഗിൾ എടുക്കുന്നതിനിടെ വേദന കൊണ്ട് പുളഞ്ഞ ഇന്ത്യൻ നായകൻ മൈതാനം വിടുകയായിരുന്നു.(എന്നാൽ മത്സരശേഷം തൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അറിയിച്ചു)

രോഹിതിന് ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യർ 27 പന്തിൽ 24 റൺസ് നേടി സൂര്യയ്‌ക്കൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ശേഷം പുറത്തായി, ഋഷഭ് 26 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിൻഡീസിനായി അകേൽ ഹൊസൈൻ, ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രേക്സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ശേഷിക്കുന്ന 2 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതുവരെ താരങ്ങളുടെ വീസ ലഭിച്ചിട്ടില്ലാത്തതിനാൽ അമേരിക്കയിലെ മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

Share this news

Leave a Reply

%d bloggers like this: