കോർക്കിൽ മെഡിക്കൽ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയുടെ ഫാക്ടറി പ്രവർത്തനമാരംഭിച്ചു; അറുനൂറോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങിയേക്കും

എല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനായി 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മെഡിക്കൽ ടെക്‌നോളജി രംഗത്തെ പ്രമുഖകരായ Stryker, കോർക്ക് കൗണ്ടിയിൽ 600 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു.

ആധുനിക സൗകര്യങ്ങളോടെ നിർമിച്ച Anngrove വിലുള്ള Stryker പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാന മന്ത്രി മീഹോൾ മാർട്ടിൻ നിർവഹിച്ചു. 156,000 ചതുരശ്ര അടി വലുപ്പമുള്ള പുതിയ പ്ലാന്റ് സമീപ ഭാവിയിൽ 600 പേർക്ക് ജോലി നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ആരോഗ്യരംഗത്തെ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ ലോകത്തിലെ തന്നെ മികച്ച കമ്പനിയായി മാറാനായി അയർലൻഡിൽ കാര്യമായ നിക്ഷേപമാണ് Stryker നടത്തുന്നത്. .കോർക്ക്, ലിമെറിക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ കമ്പനി ഇതിനകം 4,000-ത്തിലധികം ആളുകൾക്ക് ജോലി നൽകിയിട്ടുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: