അയർലൻഡിന്റെ ഒഫീഷ്യൽ ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട് ‘An Cailín Ciúin’

95-ാമത് ഓസ്കാര്‍ പുരസ്കാരത്തിനായുള്ള അയര്‍ലന്‍ഡിന്റെ ഒഫീഷ്യല്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട് An Cailín Ciúin. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള അയര്‍ലന്‍ഡിന്റെ എന്‍ട്രിയായാണ് An Cailín Ciúin തിരഞ്ഞെടുക്കപ്പെട്ടത്.

Claire Keegan രചിച്ച Foster എന്ന പുസ്തകത്തെ ആസ്പദമാക്കി Colm Bairéad തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് An Cailín Ciúin. ഫെബ്രുവരിയില്‍ Berlinale അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. മികച്ച ചിത്രത്തിനുള്ള ഗ്രാന്റ് -പ്രീ അവാര്‍ഡ് An Cailín Ciúin ന് അന്ന് ലഭിച്ചിരുന്നു.

Virgin Media ഡബ്ലിന്‍ അന്താരാഷ്ട ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന An Cailín Ciúin മികച്ച ചിത്രത്തിനുളള പുരസ്കാരവും, ഓ‍ഡിയന്‍സ് അവാര്‍ഡും ഈ വേദിയില്‍ വച്ച് കരസ്ഥമാക്കിയിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി തുടങ്ങി എട്ടോളം IFTA അവാര്‍ഡുകളും ഈ ചിത്രം ഇതിനകം നേടിയിട്ടുണ്ട്.

മെയ് മാസത്തില്‍ അയര്‍ലന്‍ഡ് , ബ്രിട്ടന്‍ എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ റിലീസായ ചിത്രം 8 ലക്ഷം യൂറോയോളം നിലവില്‍ കലക്ഷന്‍ നേടിയിട്ടുണ്ട്. നിലവില്‍ ന്യൂസിലാന്‍ഡിലെ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നു, സെപ്തംബറോടെ ആസ്ത്രേലയിയിലും പ്രദര്‍ശനത്തിനെത്തും. സിഡ്നി ചലച്ചിത്ര മേള, തായ്പേയ് ചലച്ചിത്ര മേള, എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെട്ട An Cailín Ciúin ഹോങ്കോങ് ഫിലിം ഫെസ്റ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Kate എന്നു പേരുള്ള ഒരു ഒമ്പത് വയസ്സുകാരിയുടെ കഥ പറയുന്ന ചിത്രമാണ് An Cailín Ciúin. വേനലവധിക്കാലത്ത് തന്റെ foster parents നൊപ്പം ചിലവഴിക്കാനായി ചെല്ലുന്ന Kate ന്റെ അനുഭവങ്ങളാണ് ചിത്രം. ഈ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനിടെ അവിടെ നിന്നും ഒരു വേദനാജനകമായ ഒരു സത്യം Kate തിരിച്ചറിയുകയും ചെയ്യുന്നു. Catherine Clinch, Carrie Crowley, Andrew Bennett എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

comments

Share this news

Leave a Reply

%d bloggers like this: