8.4 മില്യൺ യൂറോയുടെ കൊക്കെയ്‌നും , ചെറുവിമാനവും പിടിച്ചെടുത്ത് ഗാർഡ; രണ്ട് പേർ അറസ്റ്റിൽ

അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളിലായി നടത്തിയ തിരച്ചിലില്‍ 8.4 മില്യണ്‍ യൂറോ വില മതിക്കുന്ന കൊക്കെയ്നും, ഒരു ചെറു വിമാനവും പിടിച്ചെടുത്ത് ഗാര്‍ഡ. Garda National Drugs & Organised Crime Bureau യും മറ്റ് ഏജന്‍സികളും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് 120 കിലോ ഗ്രാം തൂക്കം വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്.

വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ശേഷം Westmeath കൗണ്ടിയിലെ Lough Owel ഏരിയയില്‍ വച്ച് രണ്ട് വാഹനങ്ങളില്‍ നിന്നായാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. രണ്ട് പേരെ ഗാര്‍ഡ പിടികൂടുകയും ചെയ്തു. നിരവധി കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇതിന് ശേഷം Naas, Waterford City എന്നിവിടങ്ങളിലും Longford കൗണ്ടിയിലെ ഒരു കൊമേഷ്യല്‍ എയര്‍ ഫീല്‍ഡിലും ഗാര്‍ഡ തുടര്‍തിരച്ചിലുകള്‍ നടത്തി. എയര്‍ഫീല്‍ഡില്‍ വച്ചാണ് വിമാനം കണ്ടെടുത്തത്. ഈ വിമാനത്തിലാണ് കൊക്കെയ്ന്‍ രാജ്യത്തേക്ക് എത്തിച്ചതെന്നാണ് ഗാര്‍ഡയുടെ സംശയം.

54 ഉം 40 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരെയായിരുന്നു ഗാര്‍ഡ പിടികൂടിയത്. 1996 ലെ Criminal Justice (Drug Trafficking) നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്ത ശേഷം ഇരുവരെയും Ashbourne ഗാര്‍ഡ സ്റ്റേഷനിലേക്ക് മാറ്റി.

അപകടകരമായ മയക്കുമരുന്ന് വലിയ തോതില്‍ അയര്‍ലന്‍ഡിലെ തെരുവുകളിലേക്കെത്തുന്നതും, രാജ്യത്തെ ജനങ്ങള്‍ക്ക് കാര്യമായ ദോഷം വരത്തുന്നതും തടയാന്‍ ഈ തിരച്ചില്‍ വഴി സാധിച്ചതായി serious and organised crime മേധാവി യും ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണറുമായ Justin Kelly പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: