അയർലൻഡിൽ ഒരു വർഷത്തിനിടെ കുടിയൊഴിപ്പിക്കൽ ഇരട്ടിയിലധികമെന്ന് കണക്കുകൾ

അയർലൻഡിൽ മുൻവർഷത്തെ അപേക്ഷിച്ച് Eviction Notice ലഭിച്ചവരുടെ എണ്ണം ഇരട്ടിയായെന്ന് കണക്കുകൾ.
ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ കുടിയൊഴിപ്പിക്കലിന് നിരോധനം ഏർപ്പെടുത്താൻ ആവശ്യമുയരുന്നുണ്ട്. ഏറുന്ന ജീവിത ചിലവിനിടയിൽ കുടിയൊഴിപ്പിക്കൽ വർധിക്കുന്നത് വാടകയ്ക്ക് താമസിക്കുന്നവർക്ക് പ്രതിസന്ധിയാവും.

ഏപ്രിലിനും ജൂൺ മാസത്തിനും ഇടയിൽ 1,781 വാടകക്കാർക്ക് വീട്ടുടമകളിൽ നിന്നും എവിക്ഷൻ നോട്ടീസ് ലഭിച്ചതായി Rental Tenancies Board (RTB ) കണക്കുകൾ വ്യക്തമാക്കുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 841 എവിക്ഷൻ നോട്ടീസ് മാത്രമാണ് അയച്ചത്.

കുടിയൊഴിക്കപ്പെടുന്ന വാടകക്കാരിൽ പലരും ഭവനരഹിതർക്കുള്ള അടിയന്തിര താമസസൗകര്യം തേടിപ്പോകാൻ സാധ്യതയുള്ളതിനാൽ പ്രശ്നത്തിന് പരിഹാരം കാണാൻ ഭവന മന്ത്രി Darragh O’Brien ന് മേൽ സമ്മർദ്ദമേറുന്നുണ്ട്.

ഭവന പ്രതിസന്ധി പശ്ചാത്തലത്തിൽ Eviction Notice ലഭിക്കുന്ന വാടകക്കാർ പുതിയ താമസ സൗകര്യം കണ്ടെത്താൻ പാടുപെടുന്ന അവസ്ഥ ഒഴിവാക്കാൻ സർക്കാർ ഇടപെടൽ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വാടകകരാർ അവസാനിപ്പിച്ച് വീട് ഒഴിയാൻ വാടകക്കാർക്ക് വീട്ടുടമകൾ നൽകേണ്ട അറിയിപ്പ് കാലയളവ് 28 ദിവസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്തുന്ന ബില്ലിൽ അടുത്ത കാലത്ത് സർക്കാർ ഒപ്പുവെച്ചിരുന്നു.

എവിക്ഷൻ നോട്ടീസുകളുടെ എണ്ണം കുത്തനെ വർധിക്കുന്ന പ്രവണത സർക്കാരിന് വീണ്ടും തലവേദനയാകും. അതിനാൽ ഈ പ്രശ്നം കൈകാര്യം ചെയ്യാൻ എവിക്ഷൻ നോട്ടീസ് അയക്കുന്നതിന് പുതിയ നിരോധനം കൊണ്ടുവരാനുൾപ്പെടെയുള്ള എല്ലാ വഴികളും പരിഗണിക്കുമെന്ന് ഭവന വകുപ്പ് മന്ത്രി Darragh O’Brien സൂചിപ്പിച്ചു.

വാടകയ്ക്ക് താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭവന മന്ത്രി അടിയന്തര യോഗം വിളിക്കേണ്ടതുണ്ടെന്ന് ഡബ്ലിൻ Mid-West ടിഡി ആവശ്യപ്പെട്ടിട്ടുണ്ട്.“ഈ മീറ്റിംഗിൽ റസിഡൻഷ്യൽ ടെനൻസീസ് ബോർഡ്, വാടകയ്ക്ക് താമസിക്കുന്നവരുടെ പ്രതിനിധികൾ ,വീട്ടുടമകളുടെ പ്രതിനിധികൾ , മറ്റ് അധികാരികൾ എന്നിവരെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: