സ്ട്രോക്ക് ബാധിച്ചവരിൽ കട്ട പിടിച്ച രക്തം ഇരുപത് മിനുട്ടിനുള്ളിൽ നീക്കം ചെയ്യാനുള്ള സംവിധാനവുമായി ഐറിഷ് ശാസ്ത്രജ്ഞർ

സ്ട്രോക്ക് വന്ന രോഗികളില്‍ കട്ടപിടിച്ച രക്തം 20 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനുള്ള പുതിയ സംവിധാനവുമായി ഐറിഷ് ശാസ്ത്രജ്ഞര്‍. ഗാല്‍വേയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അയര്‍ലന്‍ഡിലെ (NUI) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടുപിടുത്തത്തിന് പിന്നില്‍.

പുതിയ കണ്ടുപിടുത്തം വഴി സ്ട്രോക്ക് രോഗികള്‍ക്ക് ലോക്കല്‍ അനസ്തേഷ്യയില്‍ തന്നെ സുരക്ഷിതമായി ചികിത്സ നല്‍കാമെന്നും. ട്രീറ്റ്മെന്റിന് ശേഷം അന്നേ ദിവസം തന്നെ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

രോഗിയുടെ കഴുത്തിലൂടെ ധമനികളിലേക്ക് പ്രവേശിച്ച് തലയിലെ രക്തം കട്ടം പിടിച്ചത് നീക്കം ചെയ്യുന്ന സംവിധാനത്തിനാണ് ശാസ്ത്രജ്ഞര്‍ പുതുതായി‍ രൂപം നല്‍കിയിരിക്കുന്നത്. Groin വഴി catheter ഉപയോഗിച്ചുകൊണ്ടുള്ള രീതിയാണ് നിലവില്‍ ഇതിനായി പിന്തുടര്‍ന്നു പോരുന്നത്. പുതിയ സംവിധാനത്തിന് കഴിഞ്ഞ മാസം യു.എസ്-യൂറോപ്യന്‍ പേറ്റന്റുകളും ലഭിച്ചിരുന്നു.

വാസ്കുുലര്‍ ഡോക്ടര്‍ Prof Sherif Sultan ആണ് ഈ സംവിധാനത്തിന്റെ കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയത്. Dr Niamh Hynes , ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാരായ Colin Henehan, Stefan Lohfeld എന്നിവരും കണ്ടുപിടുത്തത്തിന്റെ ഭാഗമായി.

ഈ ഉപകരണം അയര്‍ലന്‍ഡില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഇതുവഴി മെഡിക്കല്‍ ഡിവൈസ് മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും Prof Sultan പറഞ്ഞു. ഓരോ ഉപകരണത്തിനും 100 യൂറോ മാത്രമാണ് ഇതിന്റെ ചിലവ് വരികയെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: