മങ്കിപോക്‌സ് : എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ച് അയർലൻഡ്

വർദ്ധിച്ചുവരുന്ന മങ്കിപോക്സ്‌ ഭീഷണി നേരിടാൻ പ്രത്യേക എമർജൻസി റെസ്‌പോൺസ് ടീം രൂപീകരിച്ച് അയർലൻഡ് ആരോഗ്യവകുപ്പ്.നിലവിൽ 113 രോഗബാധിതരാണ് രാജ്യത്തുള്ളത്, കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മന്ത്രി Stephen Donnelly വിദഗ്ദ്ധ സംഘവുമായി കൂടിക്കാഴ്ച നടത്തിയാണ് എമർജൻസി റെസ്പോൺസ് ടീം രൂപീകരിച്ചത്. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾ നൽകാൻ തുടങ്ങുമെന്ന് HSE ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പ്രതിരോധ ശേഷി കുറഞ്ഞ മറ്റ് രോഗങ്ങളുള്ള 6,000 പേരിൽ 10% പേർക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകാൻ കഴിയൂവെന്നാണ് HSE അറിയിക്കുന്നത്. എന്നാൽ ക്രിസ്മസിന് മുമ്പ് കൂടുതൽ വാക്‌സിനുകൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ ഉപദേശക സംഘത്തിന്റെ മേധാ വിയും ചീഫ് മെഡിക്കൽ ഓഫീസറുമായ പ്രൊഫ Breda Smyth പറഞ്ഞു.

മങ്കിപോക്സ് രോഗികൾ 21 ദിവസം വരെ ഐസൊലേഷനിൽ കഴിയണമെന്ന ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ട്. ഇത്രയും ദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധന പലരെയും ബുദ്ധിമുട്ടിലാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ രോഗം വരാതെ ഇരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

സാധാരണ sick pay യ്ക്ക് പുറമെ കോവിഡ് രോഗികൾക്ക് ഉണ്ടായിരുന്നതുപോലെ പ്രത്യേക സർക്കാർ സഹായമോ പേയ്‌മെന്റുകളോ മങ്കിപോക്സ് ബാധിതർക്ക് ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: