അയർലൻഡിൽ നിന്നുള്ള മലയാളം വെബ് സീരീസ് “ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി ” ആദ്യ എപ്പിസോഡ് പുറത്തിറങ്ങി

ഐറിഷ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഏടുകളിൽ നടക്കുന്ന സംഭവങ്ങള്‍ കോർത്തിണക്കികൊണ്ട് ഡ്രീം ആൻഡ് പാഷൻ ഫിലിംസ് പുറത്തിറക്കുന്ന വെബ് സീരിസ് ” ജോണിക്കുട്ടിയുടെ ഐറിഷ് ഫാമിലി”യുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി.

അയർലന്‍ഡില്‍ കുറെ അധികം വീടുകളിൽ നടന്നിട്ടുള്ളതും എന്നാൽ അഭിമാന പ്രശ്നം കാരണം പുറത്തു പറയാൻ സാധിക്കാത്തതും ചില കുടുംബങ്ങളെ വളരെ അധികം മാനസിക വ്യഥയിലാക്കിയിട്ടുള്ളതുമായ സങ്കിർണ്ണമായ ഒരു വിഷയത്തെ വളരെ ലാളിത്യത്തോടെയാണ് ആദ്യ എപ്പിസോഡിൽ സംവിധായകൻ ബിപിൻ മേലേക്കുറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ആൻഡ് പാഷൻ ഫിലിംസിനു വേണ്ടി സീരിസ് നിർമ്മിച്ചിരിക്കുന്നത് നിഷ ബിപിൻ ആണ് .

ഈ സീരിസിന്റെ പിന്നണിയിൽ മലയാള സിനിമയിൽ നിന്നുള്ളവരും സഹകരിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ് . ഇന്ദ്രൻസിന്റെ ചിത്രം വാമനന്റെ സംഗീത സംവിധായകനായ നിധിൻ ജോർജ്ജ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളതും. അതോടൊപ്പം വെബ് സീരീസ്, നിരവധി ആൽബങ്ങൾ എന്നിവക്കെല്ലാം ഗാനരചന, സംഗീതം നൽകിയിട്ടുളള യാസിർ പരത്തക്കാടാണ് സീരീസിന്റെ ഗാന രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ക്യാമറ-എഡിറ്റിംഗ് : ജോയ്‌സൺ , അസോസിയേറ്റ് കാമറ : അശ്വിൻ. അഭിനയിക്കുന്നവർ : പ്രിൻസ് ജോസഫ് അങ്കമാലി ,ഫേബ പോൾ , അലീന ജിജോ, റെജി വർഗ്ഗിസ് , എൽദോ ജോൺ, ജോയൽ ബിപിൻ, ദിയ പ്രിൻസ് എന്നിവരാണ് .

അയർലന്‍ഡില്‍ വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇനി വരുന്ന എപ്പിസോഡുകളിൽ സീരീസിന്റെ എല്ലാ മേഖലയിലും സഹകരിക്കാൻ താല്പര്യമുള്ളമുള്ളവർക്ക് അണിയറ പ്രവർത്തകരുമായി നേരിട്ടോ അല്ലെങ്കിൽ ഈമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.(dreamnpassionfilm@gmail.com)

Share this news

Leave a Reply

%d bloggers like this: