ശ്രീകൃഷ്ണ ജന്മാഷ്ടമി വർണ്ണാഭമാക്കി വന്ദേമാധവം മലയാളി കൂട്ടായ്മ

ശ്രീകൃഷ്ണ ജന്മാഷ്ടമിയൊടനുബന്ധിച്ചു കൗണ്ടി ഗാൾവേയിലേ ക്നോക്ക്നക്കാര കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തിയ ശോഭായാത്രയിൽ അനവധി മലയാളികൾ പങ്കെടുത്തു. വൈകീട്ട് 3നു ആരംഭിച്ച പരിപാടിയിൽ പൂജ,ഭജന,ഉറിയടി, തുടർന്ന് വിവിധ സാസ്കാരിക പരിപാടികള്‍ , അതിനു ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. ശേഷം വിഭവസമൃദ്ധമായ അന്നദാനവും തുടർന്ന് ഗോൾവേ ബീറ്റസ്ൻറ്റെ ഗാനമേളയും പരിപാടികൾക്ക് മാറ്റു കൂട്ടി.. അടുത്ത വർഷം ജന്മാഷ്ടമി കൂടുതൽ കൗണ്ടികളിലെ കൾച്ചറൽ ഗ്രൂപ്പുകളുടെ സഹകരണത്തോടെ വിപുലീകരിച്ചു നടത്തണം എന്ന തീരുമാനത്തോടെ 9 മണിയോടെ പരിപാടികൾ പര്യവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: