അയർലൻഡിൽ കുട്ടികളുടെ measles വാക്സിനേഷൻ നിരക്കിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്, മുന്നറിയിപ്പുമായി HSE

അയർലൻഡിൽ അഞ്ചാംപനിക്കുള്ള MMR വാക്സിൻ എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ മുന്നറിയിപ്പുമായി HSE.ശിശുക്കളിൽ അഞ്ചാംപനി ഗുരതരമാവാതിരിക്കാൻ പതിവ് വാക്സിനേഷനുകൾ എടുത്തിട്ടുണ്ടെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കാണമെന്ന് HSE വക്താക്കൾ അഭ്യർത്ഥിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് അഞ്ചാംപനി വളരെ സാംക്രമികമായ രോഗയതിനാൽ എളുപ്പത്തിൽ പടരുന്നു. , അഞ്ചാംപനി ബാധിക്കുന്നതിനും ചർമങ്ങളിൽ ചുണങ്ങു പ്രത്യക്ഷപ്പെടുന്നതിനും 14 ദിവസ കാലയളവിലാണ് എന്നാലിത് 7-21 ദിവസം വരെയാകാമെന്നും വിദഗ്ദ്ധർ സൂചിപ്പിച്ചു,

രാജ്യത്തെ രണ്ട് വയസ്സുള്ള കുട്ടികളിൽ വാക്സിനുകൾ എടുക്കുന്നതിൽ ആശങ്കാജനകമായ കുറവുണ്ട് എന്നാണ് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിൽ നിന്നുള്ള പുതിയ റിപ്പോർട്ട്.

“കുട്ടികൾക്ക് രണ്ടു വയസ്സ് തികയും മുൻപ് , MMR വാക്‌സിന്റെ ഒന്നാം ഡോസ് ഉൾപ്പെടെ, പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നത്.

മഹാമാരിയുടെ കാലത്ത് പ്രതിരോധ കുത്തിവയ്പ്പുകൾ നഷ്‌ടമായ കുട്ടികൾക്ക് അഞ്ചാംപനി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഏത് പ്രായത്തിലും MMR വാക്‌സിനുകൾ നൽകാവുന്നതാണ്. MMR വാക്സിൻ അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല അണുബാധകൾക്കെതിരായ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ആണ്.

എല്ലാ കുട്ടികൾക്കും 4-5 വയസ്സ് പ്രായമുള്ളപ്പോൾ MMR വാക്സിൻ രണ്ടാം ഡോസ് നൽകണം. മുതിർന്ന കുട്ടികളിലോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളിൽ ഏതെങ്കിലും കുട്ടിക്ക് പ്രായത്തിൽ വാക്സിൻ എടുക്കുന്ന അവസരം നഷ്ടമായിട്ടുണ്ടെങ്കിൽ, അടുത്തുള്ള ജിപിയിൽ നിന്ന് ഇപ്പോൾ തന്നെ എടുക്കാൻ സാധിക്കും.

ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി കണ്ടുവരാറുണ്ട്.

പൊതുവെ പനിയാണ് അഞ്ചാം പനിയുടെ ആദ്യ ലക്ഷണമായി കണ്ടുവരാറുള്ളത്. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർരുന്ന രീതിയിൽ ദേഹമാസകലം ചുവന്ന ചുണങ്ങുകൾ വന്നു തുടങ്ങും. അപ്പോഴേക്കും മിക്കവരിലും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് മുതലായ പ്രശ്നങ്ങളും പുറകെ വരാം. കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: