നാണയപ്പെരുപ്പം നിയന്ത്രിക്കാൻ വീണ്ടും പലിശ നിരക്കുയർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്

കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ വീണ്ടും പലിശ നിരക്കുയർത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.0.75 ശതമാനമാണ് പലിശ നിരക്കുയർത്തിയത്തിന് പിന്നാലെ കൂടുതൽ വർദ്ധനവിന്റെ സൂചന നൽകുകയും ചെയ്തു, ശൈത്യകാലത്ത് മാന്ദ്യത്തിലേക്ക് നീങ്ങുന്ന യൂറോപ്യൻ സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിന് മുൻഗണന നൽകുന്നതിനാണ് പലിശ നിരക്കുയർത്തിയതെന്ന് അധികൃതർ സൂചിപ്പിച്ചു,

യൂറോപ്പ്യൻ മേഖലയിൽ പണപ്പെരുപ്പം അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിൽ നിലയിലാണ് ഉള്ളത് , ഇത് രണ്ടക്കം തൊടാനുള്ള സാധ്യത വർധിച്ചതിനാലാണ് ദ്രുതഗതിയിലുള്ള നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്.

പതിനൊന്ന് വർഷത്തിന് ശേഷം ആദ്യമായി ജൂലൈയിലും യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരുന്നു. നിലവിലെ വർധനയ്ക്ക് പുറമെ ഒക്ടോബറിലും ഡിസംബറിലും കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുന്നതായി ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു,

മാന്ദ്യ ഭീഷണികൾ…

ഉയർന്ന ഊർജ്ജ വിലകൾ ജനങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കുന്നതിനാൽ യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിന്റെ നിഴലിലാണ്. റഷ്യയ്ക്ക് എതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയന് മറുപടിയായി റഷ്യ യൂറോപ്പിലേക്കുള്ള പൈപ്പ് ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണം ഈ ആഴ്ച നിർത്തിവച്ചിരുന്നു. റഷ്യയുടെ നടപടിയെ തുടര്‍ന്ന് യൂറോപ്പില്‍ 30 ശതമാനത്തോളം ഇന്ധന വിലവര്‍ധനവുണ്ടാവുകയും ചെയ്തു.

യൂറോപ്പിലെ ചില നയരൂപകർത്താക്കൾ ഇപ്പോൾ മാന്ദ്യത്തെക്കുറിച്ച് സൂചന തരുന്നുണ്ട് , കൂടാതെ ഇസിബിയുടെ പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നത് വരും വർഷങ്ങളിൽ യൂറോപ്പ്യൻ മേഖലയിൽ കുറഞ്ഞ സാമ്പത്തിക വളർച്ച മാത്രമേ ഉണ്ടാകുമെന്നാണ്.

Share this news

Leave a Reply

%d bloggers like this: