എൻ എം ബി ഐ സ്ഥാനാർഥി മിട്ടു ഫാബിൻ ആലുങ്കലിന് ‘മലയാളത്തിന്റെ’ പിന്തുണ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി വയോജനപരിപാലന (care of older person) വിഭാഗത്തിലേക്ക് മത്സരിക്കുന്ന മിട്ടു ഫാബിൻ ആലുങ്കലിന് പിന്തുണ പ്രഖ്യാപിച്ച് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം.

നേട്ടത്തിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന മിട്ടു ആലുങ്കലിന് അയർലൻഡിലെ മലയാളി സമൂഹം വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണെമെന്ന് മലയാളം സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

എച് എസ് സിയുടെ കീഴിലുള്ള മീത്ത് കമ്മ്യൂണിറ്റി നഴ്സിംഗ് യൂണിറ്റ്, ഡബ്ലിനിലെ ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് മിട്ടു ഫാബിൻ. ഓഗസ്റ്റ് ഒൻപതാം തിയ്യതിയോ അതിനു മുൻപോ എൻ എം ബി ഐ പിൻ നമ്പർ/റെജിസ്ട്രേഷൻ ലഭിച്ച എല്ലാ നഴ്‌സുമാർക്കും സെപ്റ്റംബർ 13 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ആയി വോട്ട് ചെയ്യാൻ സാധിക്കും.

വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക

Share this news

Leave a Reply

%d bloggers like this: