സൈബർ കുറ്റവാളികൾക്ക് വളക്കൂറുള്ള മണ്ണോ അയർലൻഡ്..? കഴിഞ്ഞ വർഷം അയർലൻഡിലെ മൂന്നിലൊന്ന് ‘SME’ കളും സൈബർ കുറ്റവാളികൾക്ക് പണം നൽകേണ്ടി വന്നതായി കണക്കുകൾ

കഴിഞ്ഞ വർഷം അയർലൻഡിലെ മൂന്നിലൊന്ന് ചെറുകിട ഇടത്തരം സംരംഭങ്ങളും അവരുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെതുടർന്ന് സൈബർ കുറ്റവാളികൾക്ക് പണം നൽകിയതായി ഐടി, സൈബർ സെക്യൂരിറ്റി സ്ഥാപനമായ Typetec പുറത്തുവിട്ട പുതിയ കണക്കുകൾ.

അയർലൻഡിലെ 200 ഓളം ചെറുകിട ഇടത്തരം സംരംഭങ്ങൾ കേന്ദ്രികരിച്ച് നടത്തിയ സർവേയിൽ കഴിഞ്ഞ വർഷം സൈബർ കുറ്റവാളികൾക്ക് പണം നൽകിയവരിൽ മൂന്നിലൊന്നും ഒന്നിലധികം തവണ പണം നൽകേണ്ടി വന്നതായി കണ്ടെത്തി.

ഇത്തരത്തിൽ സൈബർ അക്രമികളുടെ ഭീഷണിക്ക് വഴങ്ങി രാജ്യത്തെ SMEs നൽകിയ ശരാശരി തുക €22,773 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു..

ഗത്യന്തരമില്ലാതെ സൈബർ കുറ്റവാളികൾക്ക് പണം നൽകിയിട്ടും, തങ്ങളുടെ കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ചോർന്നതായി 67 ശതമാനം സംരംഭകരും പ്രതികരിച്ചു.

സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യത കുറയ്ക്കാൻ ചെറുകിട ഇടത്തരം സംരംഭങ്ങൾ തങ്ങളുടെ ജോലിക്കാർക്ക് സൈബർ സുരക്ഷാ ബോധവൽക്കരണം നൽകണമെന്ന് സൈബർ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: