അയർലൻഡിലെ രണ്ട് ശതമാനം ഹൃദ്രോഗങ്ങൾക്കും കാരണം വാഹനങ്ങളിൽ നിന്നുള്ള Noise pollution മൂലമെന്ന് പഠനം

അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹൃദ്രോഗങ്ങളില്‍ രണ്ട് ശതമാനത്തിനും കാരണം വാഹനങ്ങള്‍ മൂലമുണ്ടാവുന്ന Noise pollution ആണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിന്‍ Environmental Protection Agency (EPA), The Economic, സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളുള്ളത്,

ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വരുന്നതും, “environmental noise” എന്ന വിഭാഗത്തില്‍ വരുന്നതുമായ ഇത്തരം ശബ്ദമലിനീകരണങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയധമനികള്‍ ചുരുങ്ങുന്ന രോഗാവസ്ഥയായ ischaemic heart disease ന്റെ 256 കേസുകള്‍ക്ക് കാരണം ഇത്തരം ശബ്ദമനീലകരണങ്ങളാണ്, ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇവ രണ്ട് ശതമാനത്തോളം വരും. schaemic heart disease കൂടാതെ cardiovascular disease, ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം, പ്രമേഹം, അമിതവണ്ണം, വിഷാദം, ഉത്കണ്ഠ, cognitive impairment തുടങ്ങിയ അവസ്ഥകള്‍ക്കും environmental noise കാരണമാവും.

അയര്‍ലന്‍ഡിലെ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള നടപടികള്‍ സംബന്ധിക്കുന്ന നിര്‍ദ്ദേശങ്ങളും EPA റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിലെ വിവിധ നോയ്സ് മാപ്പിങ് സമിതികളുടെ നേതൃത്വത്തില്‍ രാജ്യത്തെ റോഡുകളിലെ Noise pollution സംബന്ധിക്കുന്ന ഡാറ്റ സമാഹരിച്ച് ഇത് യൂറോപ്യന്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് ഒരു പ്രധാനനിര്‍ദ്ദേശം, ‍ Noise pollution സംബന്ധിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതിനായി രാജ്യത്ത് ഒരു കേന്ദ്രീകൃത സംവിധാനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: