ചൂടിൽ വെന്തുരുകി ഓസ്‌ട്രേലിയ; ന്യൂവെയിൽസിൽ അടിയന്തരാവസ്ഥ തുടരുന്നു

ന്യൂവെയ്ൽസ്: രണ്ടുമാസമായി തുടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ കഴിയാത്തത് ഓസ്‌ട്രേലിയയിൽ ഉഷ്‍ണതരംഗത്തിന് കാരണമായി. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് ചൂടാണ് ഓസ്ട്രേലിയയില്‍ പലയിടത്തും അനുഭവപ്പെട്ടത്. ന്യൂ സൗത്ത് വെയില്‍സിലാണ് താപനില ഏറ്റവും ഉയര്‍ന്നത്. ബുധനാഴ്‍ച രേഖപ്പെടുത്തിയത് 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. അഞ്ച് വര്‍ഷത്തിനടയിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞ ഒരാഴ്‍ചയായി ഓസ്ട്രേലിയ അനുഭവിക്കുന്നത്. ഇപ്പോഴും നൂറിലധികം ഇടങ്ങളിലെ കാട്ടുതീ അണയ്ക്കാന്‍ അഗ്നിരക്ഷാസേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ ഏഴ് … Read more

സിഡ്നിയെ വിഴുങ്ങി വീണ്ടും തീപിടുത്തം; തീ വ്യാപിച്ചത് മൂന്ന് ലക്ഷം ഹെക്ടര്‍ പ്രദേശത്ത്; ‘നീലനഗരത്തെ’ ഇനി ലോകത്തിന് നഷ്ടമായേക്കുമോ എന്നും ആശങ്ക

സിഡ്നി: ഓസ്‌ട്രേലിയയില്‍ വീണ്ടും വന്‍ തീപിടുത്തം. കഴിഞ്ഞ മാസങ്ങളില്‍ കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് സിഡ്നി നഗരം ആഴ്ചകളോളം പുകമൂടിയ അവസ്ഥയിലായിരുന്നു. ഇത്തവണയും കാട്ടു തീ തന്നെയാണ് തീപിടുത്തം ഉണ്ടാക്കിയതെന്നാണ് നിഗമനം. രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സിഡ്നി നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് വന്‍ തീപിടിത്തമുണ്ടായിരിക്കുന്നത്. 2200ലധികം ഫയര്‍ഫൈറ്റര്‍മാര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. ഒഴിഞ്ഞുപോകാന്‍ മേഖലയിലെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ആറ് പേര്‍ … Read more

ചക്രവാളങ്ങളെ സാക്ഷിയാക്കി ‘ആകാശത്തേരില്‍ ഒരു മംഗല്യം’

സിഡ്നി: ആകാശത്ത് വിവാഹ സായൂജ്യം നേടി വധു -വരന്മാര്‍. ജെറ്റ്സ്റ്റാര്‍ എയര്‍വെയ്സാണ് ഇവരുടെ വിവാഹത്തിന് നേതൃത്വം നല്‍കിയത്. ഓസ്ട്രേലിയക്കാരനായ ഡേവിഡ് വാലിയന്റും, ന്യൂസിലന്‍ഡ് കാരിയായ കാതി വാലിന്റയും തമ്മിലുള്ള വിവാഹമാണ് വിമാനത്തില്‍ നടന്നത്. രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഇരു രാജ്യങ്ങളുടെയും നടുവില്‍ വെച്ച് വിവാഹിതരാകാന്‍ താല്‍പ്പര്യമുണ്ടെന്ന യുവതിയുടെയും യുവാവിന്റെയും ആവശ്യം ജെറ്റ്സ്റ്റാര്‍ എയര്‍വെയ്സ് അംഗീകരിച്ചതോടെയാണ് വിവാഹം നടന്നത്. വിമാനം 34,000 അടി ഉയരത്തില്‍ ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും മധ്യത്തില്‍ എത്തിയപ്പോഴാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ജെറ്റ്സ്റ്റാര്‍ … Read more

ഡല്‍ഹിയെ പോലെ രൂക്ഷമായ അന്തരീക്ഷമലിനീകരണം നേരിട്ട് സിഡ്നി

സിഡ്നി : കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന ഓസ്ട്രേലിയയില്‍ വായുമലിനീകരണം കടുത്ത വല്ലുവിളി ഉയര്‍ത്തുന്നു. ഓസ്‌ട്രേലിയയില്‍ ഇതുവരെ 25 ലക്ഷം ഏക്കര്‍ സ്ഥലത്താണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. ഇതുവരെ ആറുപേര്‍ മരിക്കുകയും മുന്നൂറിലധികം വീടുകള്‍ നശിക്കുകയും ചെയ്തു. വായു മലിനീകരണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് സിഡ്നിയെയാണ്. സിഡ്‌നിയുടെ അന്തരീക്ഷം പുക നിറഞ്ഞിരിക്കുകയാണ്. ശുദ്ധവായു കിട്ടാതെ ആളുകള്‍ നെട്ടോട്ടമോടുന്നതായാണ് റിപ്പോര്‍ട്ട്. ശ്വാസകോശ രോഗികളോടും, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരോടും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സിഡ്‌നിയിലെ വായു മലിനീകരണ തോത് ഇപ്പോള്‍ ഇന്ത്യന്‍ തലസ്ഥാനമായ … Read more

മരമീടന്‍’ മലയാള നാടകം സിഡ്‌നിയില്‍ അവതരിപ്പിക്കുന്നു

സിഡ്‌നി: സിഡ്‌നിയിലെ ആര്‍ട്ട് കലക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മരമീടന്‍ മലയാള നാടകം സെപ്തംമ്പര്‍ 28 ന് അരങ്ങിലെത്തും . പ്രശസ്ത നാടക രചയിതാവും സം വിധായകനുമായ ശശിധരന്‍ നടുവില്‍ സംവിധാനം നിര്‍ വ്വഹിക്കുന്ന നാടകത്തില്‍ സിഡ്‌നിയിലെ മലയാളി അഭിനേതാക്കളാണ് വേഷമിടുന്നത്. രാജ് മോഹന്‍ നീലേശ്വരം രചിച്ച മരമീടന്‍ , കന്നഡ നാടകമായ മരണക്കളി , ആനന്ദിന്റെ ഗോവര്‍ദ്ധനന്റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ് മരമീടന്‍ തയ്യാറാക്കിയിട്ടുള്‌ലത്. നാടോടി സം ഗീതത്തിന്റെ അകമ്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ … Read more

ഓസ്ട്രേലിയയില്‍ നിന്നും ലണ്ടനിലേക്കും, ന്യുയോര്‍ക്കിലേക്കും നേരിട്ട് വിമാന സര്‍വീസ്: ദീര്‍ഘദൂര യാത്രയോടു മനുഷ്യശരീരത്തിന്റെ പ്രതികരണം അറിയാന്‍ പരീക്ഷണ പറക്കല്‍ ഉടന്‍

സിഡ്‌നി : ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തു നിന്നും ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ നേരിട്ട് വിമാന സര്‍വ്വീസെന്ന സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകും. അതിന്റെ ആദ്യപടിയെന്നോണം മൂന്ന് പരീക്ഷണ പറക്കലിനാണ് ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസ് തയ്യാറെടുക്കുന്നത്. ലണ്ടനില്‍ നിന്നോ ന്യൂയോര്‍ക്കില്‍ നിന്നോ നേരിട്ട് സിഡ്‌നിയിലേക്ക് 40 പേരുമായി ക്വാണ്ടാസ് വിമാനം പറക്കും. 19 മണിക്കൂറോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ദീര്‍ഘദൂര യാത്രയോട് മനുഷ്യ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. 2023 ഓടെ ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍നിന്നും … Read more

ഓസ്ട്രേലിയന്‍ ടി വി അവതാരകന്‍ ഡേവിഡ് കാംബെല്ലിന്റെ മകന്‍ ഡയാന രാജകുമാരിയുടെ പുനര്‍ജന്മമോ? സംസാരിക്കുന്നതെല്ലാം ഡയാനയുടെ അടുത്ത കുടുംബങ്ങള്‍ക്ക് മാത്രമറിയാവുന്ന കാര്യങ്ങള്‍…..അതും 2 വയസ്സുള്ളപ്പോള്‍

സിഡ്നി : ആര്‍ക്കും മനസിലാകാത്ത എന്തൊക്കയോ കാര്യങ്ങള്‍ തനിക്കു ചുറ്റും നടക്കുന്നതിന്റെ വിസ്മയത്തിലാണ് ഓസ്ട്രേലിയന്‍ ടെലിവിഷന്‍ അവതാരകന്‍ ഡേവിഡ് കാംബെല്‍. തികച്ചും അവിശ്വസനീയമായ കാര്യങ്ങളെ കുറിച്ചുള്ള വാര്‍ത്ത ഡേവിഡ് എഴുതിയത് സ്റ്റെല്ലര്‍ മാഗസിനിലാണ്. തന്റെ മകന്‍ ബില്ലി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസാരിച്ച നിഗൂഢമായ ചില കാര്യങ്ങളാണ് എന്നായിരുന്നു തുടക്കം. ബ്രിട്ടീഷ് രാജകുടുബത്തിലെ ഡയാന രാജകുമാരിയുടെ പടം നോക്കി മുന്‍പ് താന്‍ ഡയനാരാജകുമാരി ആയിരുന്നു എന്നാണ് രണ്ടു വയസുള്ള കുട്ടി പറഞ്ഞിരുന്നതാണ്. ഡയാനയുടെ ഒരു പടം കാംബെല്ലിന്റെ … Read more

ഓസ്ട്രേലിയയില്‍ കാര്‍ ഇടിച്ചു കയറ്റി കുട്ടി മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴക്കാരന് 9 വര്‍ഷം തടവ് ശിക്ഷ

പെര്‍ത്ത് : ഓസ്ട്രലിയയില്‍ കാര്‍ ഇടിച്ചു കയറ്റി മൂന്ന് കുട്ടികള്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും, അതില്‍ ഒരു കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ മലയാളി ബിജു പൗലോസിന് 9 വര്‍ഷം കഠിന തടവിന് വിധിച്ചു ഓസ്ട്രേലിയന്‍ സുപ്രീം കോടതി. 2018 ജൂലൈയിലായിരുന്നു സംഭവം. കിഴക്കന്‍ പെര്‍ത്തിലെ മിഡ് വെയിലില്‍ റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറിയ ബിജുവിന്റെ ബി.എം ഡബ്‌ള്യു കാറാണ് കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത്. കാര്‍ ഓടിച്ചപ്പോള്‍ ബിജു മദ്യ ലഹരിയില്‍ ആയിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു. കാര്‍ കുട്ടികളെ ഇടിച്ചിട്ട് … Read more

ഓസ്ട്രേലിയയില്‍ ലേബറിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍

സിഡ്നി : ഓസ്ട്രേലിയന്‍ തെരെഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ ലേബര്‍ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ . 151 മെമ്പര്‍മാരുടെ പ്രതിനിധി സഭയിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ 82 അംഗങ്ങളെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്തില്‍ അടുത്തകാലത്തെ ഏറ്റവും കൊടിയ ചൂടാണ് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തപ്പെട്ടത്. ഇത് ജനങ്ങളെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഏറെ ജാഗ്രതയുള്ളവരാക്കി മാറ്റിയിട്ടുണ്ട്. ഉഷ്ണതരംഗങ്ങളും വരള്‍ച്ചയുമെല്ലാം ഓസ്‌ട്രേലിയ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. യുവാക്കള്‍ മിക്കവരും ഈ പാരിസ്ഥിതിക രാഷ്ട്രീയത്തെ ഏറ്റെടുക്കുന്നവരാണ്. പാരിസ്ഥിതിക രാഷ്ട്രീയം ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനം ചെലുത്തുമെന്നാണ് ഓസ്ട്രേലിയന്‍ … Read more

ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ ആഗ്രഹിക്കുന്നോ…? സഹായമേകാന്‍ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിരവധി ബിസിനസ് മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച മലയാളി സംരംഭമായ ഫ്‌ലൈവേള്‍ഡ് ഗ്രൂപ്പ് മൈഗ്രേഷന്‍ രംഗത്തേക്കും കാലുറപ്പിക്കുന്നു. ഫ്‌ലൈവേള്‍ഡ് ട്രാവെല്‍സ്, ഫ്‌ലൈ വേള്‍ഡ് ടൂര്‍സ്, ഫ്‌ലൈവേള്‍ഡ് മണി ട്രാന്‍സ്ഫര്‍ എന്നീ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നതിനിടെയാണ് മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് രംഗത്ത് ചുവടുറപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. മൈഗ്രേഷന്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് പ്രവര്‍ത്തനങ്ങളുടെ ലളിതമായ ഉദ്ഘാടനം ഗോള്‍ഡ്‌കോസ്റ്റിലെ ഫ്‌ലൈവേള്‍ഡ് ഹെഡ് ഓഫീസില്‍ നടന്നു. ഓസ്‌ട്രേലിയന്‍ PR നും , പഠനത്തിനും ജോലി തേടിയും, ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മറ്റുമായി … Read more