സിഡ്‌നിയില്‍ മെഗാ തിരുവാതിരയുമായി പെന്‍ റിത്ത് മലയാളി കൂട്ടായ്മ

സിഡ്‌നി: പെന്‍ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷപരിപാടികള്‍ ക്ക് മാറ്റ് കൂട്ടാന്‍ മെഗാ തിരുവാതിര അണിയറയില്‍ ഒരുങ്ങുന്നു. 110 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര ആഗസ്ത് 18ന് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് ചാരുതയേകും . സിഡ്‌നി മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് നൂറില്‍ അധികം പേര്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നത്. ലക്ഷ്മി സുജിത്ത് ചിട്ടപ്പെടുത്തിയ തിരുവാതിരക്കളിയോടൊപ്പം നിരവധി കലാ പരിപാടികളും ഓണ സദ്യയും ഉണ്ടാകും .കിങ്ങ് സ് വുഡ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പെന്‍ റിത്ത് സിറ്റി … Read more

ലാലേട്ടന് എ. ജി. ഡി. സി. കുരുന്നുകളുടെ സ്നേഹ സമ്മാനം.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ എത്തുന്ന മലയാളികളുടെ പ്രിയതാരം ലാലേട്ടന് സ്‌നേഹ സമ്മാനമായി ഓസം ഗയ്‌സ് ഡാന്‍സ് കന്പനിയുടെ നേതൃത്വത്തില്‍ ഒരു ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ ചിത്രീകരിച്ചു. അഞ്ചു വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുരുന്നുകളാണ് വീഡിയോയിലെ കലാകാരന്‍മാര്‍. ഡാന്‍സ് ചിട്ടപ്പെടുത്തിയത് എജിഡിസി കൊറിയോഗ്രാഫര്‍ സാമും കാമറ കൈകാര്യം ചെയ്തത് സജീവും ആണ്.   റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍

എം എ ബേബിയ്ക്ക് ഓസ്ട്രേലിയയില്‍ സ്വീകരണം

സിഡ്നി> മതേതര ജനാധിപത്യ  സാംസ്കാരിക  കൂട്ടായ്‌മയായ  നവോദയ ഓസ്‌ട്രേലിയയുടെ  ഔപചാരിക  ഉല്‍ഘാടനത്തിനായി  എത്തിയ  എം  എ  ബേബിയ്ക്ക്  സിഡ്നി  അന്താരാഷ്ട്ര  വിമാനത്താവളത്തിൽ  വിവിധ അസോസിയേഷൻ  ഭാരവാഹികളുടെയും  നവോദയ  സിഡ്നി ഘടകത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം  നൽകി. മെയ് 26  വൈകിട്ട് 5 മണിക്ക് സിഡ്നിയിലെ   ഗ്രാൻവിൽ  ടൗൺ  ഹാളിലും തുടർന്ന്  25 നു കാൻബറ , 27 നു ബ്രിസ്‌ബേൻ , ജൂൺ 2 നു അഡലൈഡ് , ജൂൺ 3 നു മെൽബൺ , ജൂൺ 6 … Read more

നവോദയ ഓസ്‌ട്രേലിയ സാംസ്‌കാരിക കൂട്ടായ്മയുടെ ഉത്ഘാടനം ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന്നു

നവോദയ ഓസ്‌ട്രേലിയ രാഷ്ട്രീയ സാംസ്‌ക്കാരിക കൂട്ടായ്മയുടെ ഔപചാരിക ഉല്‍ഘാടനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുന്‍ വിദ്യാഭ്യാസ സാംസ്‌ക്കാരിക മന്ത്രിയുമായ സഖാവ് എം എ ബേബി ഉല്‍ഘാടനം ചെയ്യുകയാണ് . മെയ് 16 മുതല്‍ ജൂണ്‍ 3 വരെയാണ് പര്യടനം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ ദേശീയ ജനറല്‍ സെക്രട്ടറി ബോബ് ബ്രിസ്റ്റോണ്‍ പെര്‍ത്തിലെ പൊതു പരിപാടിയില്‍ മുഖ്യ അതിഥിയായി സംസാരിക്കും. പല സംസ്ഥാങ്ങളിലും രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തനം ആരംഭിച്ച … Read more

കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ സീറോ മലബാര്‍ യുവജനങ്ങള്‍ ലുക്കേമിയ ഫൗണ്ടേഷന്റെ വേള്‍ഡ് ഗ്രേറ്റസ്റ്റ് ഷേവില്‍ പങ്കാളികളായി സാമൂഹിക സേവനരംഗത്തു മാതൃകയായി. സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് നല്‍കുകയാണ് പദ്ധതി. കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് ഓസ്‌ട്രേലിയന്‍ യുവജനങ്ങള്‍ക്ക് ആകെ മാതൃക ആയത്. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്ന വേള്‍ഡ് … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് കണ്‍വന്‍ഷന്‍ ഏപ്രില്‍ 18 മുതല്‍ 30 വരെ.

സഭയുടെ അതിരുകളില്ലാതെ ക്രൂശിന്റെ സ്‌നേഹസന്ദേശവുമായി ശ്രീ C . V ജോര്‍ജ് , ചമ്പലില്‍ ഏപ്രില്‍ മാസം 18ാം തിയതി മുതല്‍ 30ാം വരെ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിന്റെ വിവിധ സ്ഥലങ്ങളിലും സുവിശേഷ സന്ദേശം നല്‍കുന്നു. ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയ ശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ പ്രാര്‍ത്ഥന കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്. സഭയോ സമുദായമോ അല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നുള്ളതും ജീവിതത്തിനു രൂപാന്തരവും നിത്യ രക്ഷയും തരുന്ന … Read more

കോമണ്‍വെല്‍ത്ത്: ഓസ്ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഒഫിഷ്യല്‍ ടീമില്‍ മലയാളിയും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍ ടീമിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ രാജീവ് നായര്‍ ഇടം നേടിയത്. മെല്‍ബണിലെ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിലെ അംഗമാണ് രാജീവ്. 2017-ലെ സുധീര്‍മാന്‍ ലോക കപ്പിലും ഒഫീഷ്യല്‍ ട്ടീം അംഗമായിരുന്നു . എബി പൊയ്ക്കാട്ടില്‍

വ്രതശുദ്ധിയുടെ നിറവില്‍ മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹാശാ ശുശ്രൂഷകള്‍

മെല്‍ബണ്‍: ലോകമെമ്പാടും ക്രിസ്തീയ സമുഹങ്ങള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന അവസരത്തില്‍ വലിയ നോമ്പിന്റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെല്‍ബണ്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഒരുങ്ങുന്നു. പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകള്‍ കത്തീഡ്രലിലും ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും നടത്തപെട്ടു. ഈന്തപ്പനയുടെ കുരുത്തോലകള്‍ ഏന്തി ഓശാന പാട്ടുകളുമായി നൂറുകണക്കിനു വിശ്വാസികള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവിധ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും, പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. … Read more

അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

ഓസ്‌ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ദശവര്‍ഷ ജൂബിലി (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ 1 ഞായറാഴ്ച അഡലൈഡ് പാര്‍ക്‌സ് തീയേറ്ററില്‍ (The Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ഫാ.അനിഷ് കെ.സാം യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ബഹുമാന്യനായ … Read more

ഓസ്ട്രേലിയയില്‍ വിസ നിയമം മാറുന്നു: നേഴ്സുമാരെയും ബാധിക്കും.

സിഡ്നി: വിദേശ വിസാ നിയമങ്ങള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഓസ്ട്രേലിയയില്‍ സ്വദേശികളായ തൊഴിലാളികളുടെ എണ്ണം കുറയുമ്പോള്‍ വിദേശ തൊഴിലാളികള്‍ക്ക് വന്‍ അവസരം ഒരുക്കുന്ന വിസക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 4 വര്‍ഷം വരെ തൊഴിലെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 457 വിസയാണ് അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഓസ്ട്രേലിയയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ വിദേശ തൊഴിലാളികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഷോര്‍ട് ടെം, മീഡിയം ടെം … Read more