സന്ധ്യ ഐറ്റം ഗേള്‍ ആകുന്നു…ചിത്രം “കത്തുകുട്ടി” , നായകന്‍ നരേന്‍

‘ഐറ്റം ഗേള്‍’ ആകാനൊരുങ്ങി സന്ധ്യ. നവാഗതനായ ഇറ ശരവണന്‍ സംവിധാനം ചെയ്യുന്ന കത്തുകുട്ടി എന്ന ചിത്രത്തിലാണ് സന്ധ്യ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നത്. കുറെ നാളായി ചിത്രങ്ങളിലൊന്നും താരത്തെ കാണാനുണ്ടായിരുന്നില്ല. നരേനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. തെന്നിന്ത്യന്‍ നടി സൃഷ്ടി ദാങ്കേയാണ് നായിക. മുഴുനീള കോമഡി ചിത്രമാണ്. രാംകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കോമഡി താരം സൂരി പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. സൂരിയോടൊപ്പമാണ് സന്ധ്യയുടെ ഐറ്റം ഡാന്‍സുള്ളത്. ഐറ്റം ഡാന്‍സാണെങ്കിലും മോശമായ രീതിയിലായിരിക്കില്ല അത് ചിത്രീകരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ … Read more

തേങ്ങാക്കുല ആല്‍ബം…സോഷ്യല്‍ മീഡിയയില്‍ പേളി മാപ്പ് പറഞ്ഞു

കൊച്ചി: സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ തേങ്ങാക്കുല ആല്‍ബത്തിന്റെ പേരില്‍ വന്‍വിമര്‍ശനമാണ് ഡി ഫോര്‍ഡാന്‍സ് അവതാരകരായ ജിപിയുടെ പേളിയും നേരിട്ടത്. ഫേസ്ബുക്കില്‍ ഇരുവര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വന്നതും. സംഭവം കൈവിട്ട് പോയതോടെ പേളി മാപ്പ് പറഞ്ഞിരിക്കുകയാണ്. ‘ആല്‍ബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണ്. എല്ലാവരും സന്തോഷിക്കുമെന്നും എല്ലാവരിലും ചിരിയുണര്‍ത്തുമെന്നും കരുതിയാണ് ഇങ്ങനെയൊരു ആല്‍ബം ചെയ്തത്. എന്നാല്‍ എന്റെ നിഗമനം തെറ്റായിരുന്നു. പേളി എഴുതുന്നു ഇതിന്റെ പേരില്‍ ജി.പിയെ ക്രൂശിക്കരുത്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. എന്റെ … Read more

മൗഗ്ലി വീണ്ടുമെത്തുന്നു, ജംഗിള്‍ ബുക്കിന്റെ ടീസര്‍ പുറത്തിറങ്ങി

  ന്യൂയോര്‍ക്ക്: കുട്ടികളുടെ പ്രിയപ്പെട്ട മൗഗ്ലി വീണ്ടുമെത്തുന്നു. ത്രീഡി രൂപത്തിലാണ് ജംഗിള്‍ബുക്ക് തിയറ്ററിലെത്തുന്നത്. അടുത്ത ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. ഇന്ത്യന്‍ വംശജനായ 10 വയസുകാരാണ് ചിത്രത്തില്‍ മൗഗ്ലിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്‌റെ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ദൂരദര്‍ശനിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ജംഗിള്‍ബുക്കിന് നിരവധി ആരാധകരുണ്ടായിരുന്നു. മൗംഗ്ലിയും ബഗീരയും അകേലയും ബാലുവും മൗംഗ്ലിയുടെ ഉറ്റ ചങ്ങാതി കായും ദുഷ്ടനായ ഷേര്‍ഖാനുമെല്ലാം കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായിരുന്നു. ജംഗിള്‍ ബുക്ക് എന്ന ത്രീഡി ചിത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ വിസ്മയക്കാഴ്ച്ചയായി എത്തിക്കുന്നത് … Read more

നായകനെ വെല്ലുന്ന പ്രകടനമായി വില്ലന്റെ ‘തനി ഒരുവന്‍’

  ???????? ?????? ???? ????????? ?????? ??????????? ???????????? ??? ??????? ???? ????? ??????. ???????? ?????????? ?????????? ???????? ?????? ????? ??????? ????????????????????????. ??????????????, ????????????, ????????? ??????????????? ???? ???????????????? ?????? ???????????. ??????????????? ??? ?????????? ????? ??????????. ??????? ??????????? ???????????? ???????? ?????? ????????????? ? ????????????. ???????? ?????????? ??????? ?????????? ? ????????? ???????? ???????????? ???????????. ????? ?????????? ????? ???????????? … Read more

ചലചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

കൊച്ചി: ചലചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനായ അന്തരിച്ച ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ഫോര്‍ഡ് ഫിഗോ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ … Read more

ശരണ്യ മോഹന്‍ വിവാഹിതയായി

  നടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശി ഡോ അരവിന്ദ് കൃഷ്ണനാണ് വരന്‍. വര്‍ക്കല ഡെന്റല്‍ കോളേജില്‍ അധ്യാപകനാണ് അരവിന്ദ്. ചലച്ചിത്രരംഗത്ത് നിന്ന് സിദ്ദിക്ക്,കെപിഎസി ലളിത, സരയൂ, വിജി തമ്പി എന്നിവര്‍ വിവാഹചടങ്ങിനെത്തിയിരുന്നു. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. അനിയത്തിപ്രാവിലൂടെ ബാലതാരമായി സിനിമയിലെത്തിയ ശരണ്യ നിരവധി തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ശ്യാമിലി മലയാളത്തില്‍ നായികയായി അരങ്ങേറുന്നു

ബാലതാരമായിരുന്ന ശ്യാമിലി മലയാളത്തില്‍ നായികയായി അരങ്ങേറുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയിലൂടെയാണ് ശ്യാമിലി മലയാള പ്രേക്ഷകരുടെ മനം കവരാന്‍ എത്തുന്നത്. 1997 അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ അരങ്ങേറിയ കുഞ്ചാക്കോ ബോബന്റെ നായിക ശ്യാമിലിയുടെ ചേച്ചിയും നടിയുമായ ശാലിനി ആയിരുന്നു. ശ്യാമിലിയുടെ കണ്ണുകള്‍ മാത്രം നല്‍കി കൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചാക്കോച്ചനും അജു വര്‍ഗീസും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഇവള്‍ ഞങ്ങളുടെ നായിക, കാത്തിരിക്കുക … Read more

മറുനാടന്‍ പാട്ടുകാരെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഗായകരെ മറക്കരുതെന്ന് കെ എസ് ചിത്ര

തിരുവനന്തപുരം: ശ്രേയാ ഘോഷാല്‍ അടക്കമുള്ള മറുനാടന്‍ പാട്ടുകാരെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഗായകരെ മറക്കരുതെന്ന് കെ എസ് ചിത്ര. ഒരുപാട് പാട്ടുകാര്‍ ഉള്ളതിനാല്‍ സംഗീതം മുഴുനീള പ്രൊഫഷനാക്കരുതെന്നാണ് യുവാക്കള്‍ക്കുള്ള തന്റെ ഉപദേശമെന്നും ചിത്ര പറഞ്ഞു. റിയാലിറ്റി ഷോകള്‍ പുതിയ ഗായകര്‍ക്ക് നല്‍കുന്നത് വലിയ പ്രോല്‍സാഹനം. വിധികര്‍ത്താക്കളുടെ വിമര്‍ശനത്തെ പോസറ്റീവ് ആയി കണ്ടാല്‍ മതി. എന്നാല്‍ ഗായകരുടെ ആധിക്യം യുവാക്കള്‍ക്ക് വെല്ലുവിളിയാണ് കെ എസ് ചിത്ര പറഞ്ഞു. ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് കെ എസ് ചിത്ര തലസ്ഥാനത്തെത്തിയത്. … Read more

ശരത് ഹരിപ്പാട് സംവിധാനം ചെയ്ത ‘നിന്‍…അരികില്‍’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു.

അഡിലൈഡില്‍ നിന്നും കലയെ സ്‌നേഹിക്കുന്ന ഒരുപിടി കലാകാരന്‍മാര്‍അണിനിരക്കുന്ന ശരത് ഹരിപ്പാട് സംവിധാനം ചെയ്ത ‘നിന്‍…അരികില്‍’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വളരെക്കാലമായുള്ള തന്റെ അഭിനയ മോഹത്തേക്കുറിച്ച് ഈ ഹൃസ്വ ഫിലിമിലെ അഭിനേതാവ് കൂടിയായ ശരത്തിന്റെ ഭാഷയില്‍ പ്രിയപ്പെട്ടവരേ , ഞാന്‍ ശരത് .ഇന്ന് ഞാന്‍ വളരെ സന്തോഷവാനാണ് .വളരെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം ഇന്ന് ഇവിടെ സാധിച്ചിരിക്കുകയാണ് . കൊച്ചുന്നാള്‍ മുതല്‍ മനസ്സിലിട്ടു താലോലിച്ച അഭിനയ മോഹവുമായി ,ദാ ഇന്നിവിടെ വരെ എന്നെ എത്തിച്ചത് ഒരിക്കലെങ്കിലും … Read more

ബ്ലോഗിലൂടെ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

  മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ദ കംപ്ലീറ്റ് ആക്റ്റര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് ലാല്‍ ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ബ്ലോഗ് ‘ചിലപ്പോള്‍ ഇങ്ങിനെയാണ്.. എഴുതാന്‍ ഒരുപാട് ഉണ്ടെങ്കിലും എഴുതാന്‍ തോന്നാത്ത ഒരവസ്ഥ.. കാണാനും കേള്‍ക്കാനും താല്‍പര്യമില്ലാത്ത ഒരവസ്ഥ…. കുറ്റങ്ങളേയും, കുറവുകളേയും, കറകളേയും കുറിച്ച് ആത്മപരിശോധന നടത്താന്‍ പറ്റിയ ഒരവസരമായിട്ടാണ് ഞാനീ അവസ്ഥയെ കാണുന്നത്. പഴയ മാവേലിപ്പാട്ടില്‍പ്പറയുന്നതുപോലെ സര്‍വ്വ സമത്വവും സമ്പന്നതയും വന്നിട്ട് ഓണമാഘോഷിക്കാന്‍ സാധിക്കില്ല എന്നറിയാം.. നമ്മുടെ സങ്കടങ്ങളും, പ്രശ്‌നങ്ങളും എല്ലാം സൗകര്യപൂര്‍വ്വം മറന്നുകൊണ്ട്.. ചിരിച്ച് കൊണ്ട് … Read more