ഹാരിപോട്ടർ സിനിമാ താരം റോബി കോൾട്രെയ്ൻ അന്തരിച്ചു

ഹാരി പോർട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 1950 ൽ സ്കോട്ട്ലൻഡിൽ ജനിച്ച റോബി കോൾട്രെയിൻ ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ക്രാക്കർ, നാഷണൽ ട്രഷർ, ഫ്രം ഹെൽ എന്നി ചിത്രങ്ങളിലും ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൊന്നായ “ഗോൾഡൻ ഐ” യിലെ വാലന്റൈൻ സുക്കോവ്സ്കിയാണ് തൊണ്ണൂറുകളിൽ ചെയ്ത പ്രശസ്തമായ വേഷം.പിന്നീട് ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ (2001 2011) … Read more

‘ഉയിരും ഉലകവും’ ; നയൻ‌താര-വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ; ആശംസകളുമായി ആരാധകർ

തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കും, സംവിധായകന്‍ വിഘനേഷ് ശിവനും ഇരട്ടക്കുട്ടികള്‍. സോഷ്യല്‍ മീഡിയ വഴിയാണ് വിഘ്നേഷ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. കുട്ടികള്‍ക്ക് ഉയിര്‍ എന്നും, ഉലകം എന്നും പേരിട്ടതായും, കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കണമെന്നും വിഘ്‍നേഷ് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നീണ്ട ഏഴ് വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 9 നായിരുന്നു ഇരുവരും മഹാബലിപുരത്ത് വച്ച് വിവാഹം ചെയ്തത്. രജനീകാന്ത് , ഷാരൂഖ് … Read more

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ ഷോർട്ട് ഫിലിം യൂട്യൂബിൽ ട്രെൻഡിങ്

പ്രേക്ഷകപ്രശംസയോടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി പുതിയ മലയാളം ഷോര്‍ട്ട് ഫിലിം ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!.’ സൂരജ്.കെ.ആര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന റൊമാന്റിക് കോമഡി ഷോര്‍ട്ട് ഫിലിം ചിരിയുടെ അലകള്‍ തീര്‍ത്ത് 6 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇതിനോടകം നേടിക്കഴിഞ്ഞു. ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ഹ്രസ്വചിത്രത്തില്‍ രാം കുമാര്‍, ഷിന്‍സ് ഷാന്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ്, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും വേഷമിട്ടിരിക്കുന്നു. തളര്‍ന്ന് കിടക്കുന്ന ഒരു അപ്പാപ്പനെ പരിചരിക്കാനെത്തുന്ന … Read more

അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ, ശ്രദ്ധേയമായ സിനിമകൾ പ്രദർശനത്തിന്

പതിമൂന്നാമത് അയര്‍ലണ്ട് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിൽ ഒക്ടോബർ 21 മുതല്‍ 24 വരെ നടക്കും. ഉദ്ഘാടന ദിവസം ഫെസ്റ്റിവൽ താരമായ ബോളിവുഡ് നടി ദിവ്യ ദത്തയുമായി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് ടിക്കറ്റ് ഇവന്റ് ബ്രൈറ്റ് വഴി വാങ്ങാൻ സാധിക്കും. ഇരുപത്തിയൊന്നാം തിയ്യതി വൈകുന്നേരം 4 മുതൽ 9 മണിവരെയാണ് ഉദ്ഘാടന ചടങ്ങുകൾ. ടിക്കറ്റുകൾ 45 യൂറോ നിരക്കിൽ ലഭ്യമാണ്. ഡബ്ലിനിലെ ഡന്‍ഡ്രം സിനിമാസിലാണ് പ്രദർശനങ്ങൾ .ഇത്തവണത്തെ … Read more

ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഒക്ടോബർ 29 ന് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് കാണാൻ അയർലൻഡ് മലയാളികൾക്ക് ഇതാ ഒരവസരം. ഒക്ടോബർ 29 വൈകിട്ട് ഏഴുമണിക്ക് അയർലൻഡിൽ ആദ്യമായി ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക. ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് … Read more

ഒന്നര ലക്ഷം രൂപ ചിലവിൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മലയാള ചലച്ചിത്രം ; ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ പ്രദര്‍ശനം ആരംഭിച്ചു

കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന മലയാള ചലച്ചിത്രം. നവാഗതനായ സുധീഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ത്രില്ലര്‍ ചലച്ചിത്രം ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഇന്നുമതല്‍ (28.09.2022) പ്രദര്‍ശനം ആരംഭിക്കുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കേവലം ഒന്നര ലക്ഷം രൂപയ്ക്കാണ് ഒന്നര മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന ഈ മലയാള സിനിമ ഇവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമ സ്വപ്നം കണ്ട് അതിന് വേണ്ടി … Read more

ഫോർ മ്യൂസിക്‌സിന്റെ സംഗീതത്തിൽ കിൽക്കെനി മലയാളി റോയ് വർഗ്ഗീസ് ആലപിച്ച ഏറ്റവും പുതിയ ഗാനം “മിഴികളാലെൻ” പുറത്തിറങ്ങി

ഫോര്‍ മ്യൂസിക്സിന്റെ സംഗീതത്തില്‍ കില്‍ക്കെനി മലയാളിയായ റോയ് വര്‍ഗ്ഗീസ് ആലപിച്ച ‘മിഴികളാലെന്‍’ എന്ന പുതിയ ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ഫോര്‍ മ്യൂസിക്സിന്റെ സിംഗിള്‍സ് സീരീസായ മ്യൂസിക് മഗ്ഗിലെ ഏറ്റവും പുതിയ ഗാനമാണ് ഇത്. വിനോദ് വേണുവാണ് ഈ മനോഹരഗാനത്തിന്റ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.

അയർലൻഡിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സമാപന ചിത്രമായി ഇ-വലയം പ്രദർശിപ്പിക്കും

അയർലൻഡിലെ പതിമൂന്നാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് അയർലൻഡ് മലയാളി ജോബി ജോയ് വിലങ്ങൻപാറ നിർമിച്ച ‘e- വലയവും. GDSN Entertainment-ന്റെ ബാനറിൽ ജോബി ജോയ് നിർമ്മിച്ച് Revathy S Varma സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് e -വലയം. e -വലയത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു “Ashly Usha”. മാഡ് ഡാഡ് എന്ന ചിത്രത്തിന് ശേഷം രേവതി എസ് വർമ്മ കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് … Read more

“ദൃശ്യം – 3 വരും” ; ഉറപ്പ് നൽകി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമാ സീരീസുകളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന് എന്തായാലും ഒരു മൂന്നാം ഭാഗം ഉണ്ടാവും എന്നാണ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മഴവില്‍ മനോരമയുടെ മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് വേദിയില്‍ വച്ച് നടന്‍ രമേഷ് പിഷാരടിയുടെയും, ടൊവിനോ തോമസിന്റേയും ചോദ്യത്തിന് മറുപടിയായാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ച ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം. ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ആദ്യഭാഗത്തിനും, ആമസോണിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയ രണ്ടാം ഭാഗത്തിനും … Read more

തെന്നിന്ത്യയിൽ കുടവയറുള്ള വിജയ് സേതുപതിയും, കഷണ്ടിയുള്ള ഫഹദും സാധാരണക്കാരുടെ പ്രതീകമാവുമ്പോൾ സ്റ്റാർഡം വിട്ടൊഴിയാനാവാതെ ബോളിവുഡ് താരങ്ങൾ – സൗമ്യ രാജേന്ദ്രന്റെ നിരീക്ഷണം

ബോളിവുഡ്-സൗത്ത് സിനിമാ തര്‍ക്കങ്ങള്‍ സജീവമായ ഈയവസരത്തില്‍ ശ്രദ്ധേയമാവുകയാണ് എഴുത്തുകാരി സൗമ്യ രാജേന്ദ്രന്‍ ഫേസ്ബുക്കിലെഴുതിയ Cinema of the ordinary എന്ന കുറിപ്പ്. സാധാരണക്കാരന്റെ ജീവിതത്തില്‍ നിന്നും ബോളിവുഡ് സിനിമ ഏറെ അകന്നു നില്‍ക്കുകയാണെന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരി തെന്നിന്ത്യന്‍ താരങ്ങള്‍ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ട് സാധാരണ മനുഷ്യ ജീവിതവുമായി ഏറെ അടുത്തുനില്‍ക്കുന്നതായി പറയുന്നു. ബോളിവുഡ് താരങ്ങള്‍ പഞ്ച് ഡയലോഗുകള്‍ പറഞ്ഞും, എതിരാളികളെ ഇടിച്ചിട്ടും സ്ക്രീനില്‍ അമാനുഷികത കാണിക്കുമ്പോള്‍ സാധാരണക്കാരനെന്നും, നമ്മളിലൊരാളെന്നും തോന്നിക്കുന്ന രീതിയിലാണ് തെന്നിന്ത്യന്‍ താരങ്ങളുടെ പ്രകടനം. കുടവയറുള്ള വിജയ് … Read more