നിരപരാധികളുടെ കൂട്ടക്കൊല: റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാർ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ട് വിറങ്ങലിച്ച് യുക്രേനിയൻ ജനത.
വ്ളാഡിമിർ പുടിന്റെ യുദ്ധ പ്രഖ്യാപനം യുക്രൈനിലുടനീളം വ്യോമാക്രമണത്തോടെ ആരംഭിച്ചപ്പോൾ, നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും മൃതദേങ്ങൾക്കു മുന്നിൽ വിലപിക്കുന്ന ആളുകളുടെ ഹൃദയഭേദകമായ കാഴ്ച അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. കുറഞ്ഞത് 137 സിവിലിയന്മാരെങ്കിലും ഇതിനകം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട് – എന്നാൽ പൂർണ്ണ തോതിലുള്ള അധിനിവേശത്തിനിടയിൽ ഈ എണ്ണം വളരെയധികം ഉയരാനാണ് സാധ്യത. ഇന്നലെ നടന്ന ഒരാക്രമണത്തിൽ, പുടിന്റെ സൈന്യം ഒരു അപ്പാർട്ട്മെന്റ് ബ്ലോക്ക് മൊത്തമായി തകർത്തു – നിരവധി താമസക്കാർക്ക് പരിക്കേൽക്കുകയും 15 വയസ്സുള്ള ഒരു ആൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. … Read more