ജര്‍മ്മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി; മെര്‍ക്കല്‍ വീണേക്കും

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രറ്റുകള്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതോടെ എയ്ഞ്ചല മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാവി തുലാസില്‍. തിരഞ്ഞെടുക്കപ്പെട്ട നോര്‍ബെര്‍ട്ട് വാള്‍ട്ടര്‍-ബോര്‍ജാന്‍സ്, സസ്‌കിയ എസ്‌കെന്‍ എന്നിവര്‍ സഖ്യ സാധ്യതകള്‍ പുനഃപരിശോധിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമമാക്കിയിരിക്കുകയാണ്. മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളോട് (സിഡിയു) സര്‍ക്കാരിന്റെ നയങ്ങളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്നും, അത് സാധ്യമല്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്നും ഇരുവരും പറഞ്ഞു കഴിഞ്ഞു. നിലവിലെ വൈസ് ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനേയും ക്ലാര ഗെവിറ്റ്സിനേയും പരാജയപ്പെടുത്തിയാണ് അവര്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയത്. 2017 … Read more

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ പിടിയിലായ ഉസ്മാന്‍ ഖാന് കശ്മീര്‍ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നെന്ന് 2012-ല്‍ ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു…

ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജിനു സമീപം രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്‍ കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ജഡ്ജി. 2010ലെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോംബാക്രമണവുമായി പിടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഉസ്മാനെ വിചാരണ ചെയ്തിട്ടുണ്ട് ഈ ജഡ്ജി. ബ്രിട്ടീഷ് പൗരന്‍ തന്നെയായ ഉസ്മാന് പ്രസ്തുത ആക്രമണം നടത്തുമ്പോള്‍ 19 വയസ്സായിരുന്നു പ്രായം. 16 വര്‍ഷം തടവുശിക്ഷ ഇയാള്‍ക്ക് വിധിച്ചിരുന്നെങ്കിലും 2018ല്‍ സര്‍ക്കാര്‍ പുറത്തുവിടുകയായിരുന്നു. 2012ല്‍ കേസില്‍ പ്രതികളായ ഉസ്മാന്‍ ഖാനും നാസന്‍ ഹുസ്സൈനുമെതിരെ ശിക്ഷ വിധിക്കുമ്പോള്‍ … Read more

നാറ്റോ ഉച്ചകോടി ബുധനാഴ്ച ലണ്ടനില്‍; അംഗരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍; സഖ്യത്തെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മേക്രോണ്‍…

ലണ്ടന്‍: ലോകത്തെ ഏറ്റവും ശക്തവും വിജയിച്ചതുമായ സൈനിക സഖ്യമെന്നാണ് നോര്‍ത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷനെ (നാറ്റോ) ചിലര്‍ വിശേഷിപ്പിക്കാറുള്ളത്. എഴുപത് വര്‍ഷം പിന്നിട്ട നാറ്റോ അംഗരാജ്യങ്ങള്‍ ലണ്ടനില്‍ ബുധാനാഴ്ച യോഗം ചേരുമ്പോള്‍ ഈ സൈനിക സഖ്യത്തിലെ അംഗങ്ങള്‍ തമ്മില്‍ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മനയില്‍ ചേര്‍ന്ന നാറ്റോ യോഗത്തിന് ശേഷമാണ് അംഗ രാജ്യങ്ങള്‍ ലണ്ടനിലെത്തുന്നത്. അന്നു മുതല്‍ പ്രശ്നഭരിതമായിരുന്നു നാറ്റോയുടെ പ്രവര്‍ത്തനം. നാറ്റോ അമേരിക്കയ്ക്ക് ഒരു ബാധ്യതയാകുന്നുവെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ … Read more

ഡാഫ്ന കരുവാന ഗലീസിയയുടെ കൊലപാതകം: ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവന്‍ അറസ്റ്റില്‍; ആരോപണം പ്രധാനമന്ത്രിക്കെതിരെയും; യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ അനിശ്ചിതത്വം തുടരുന്നു…

വലേറ്റ: അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ ഡാഫ്ന കരുവാന ഗലീസിയയെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിസിനസുകാരനെതിരെ മാള്‍ട്ട പോലീസ് കേസെടുത്തു. മാള്‍ട്ടയിലെ ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവനായ വ്യവസായി യോര്‍ഗന്‍ ഫെനെക്കിനെയാണ് ശനിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പനാമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖയാണ് കരുവാന ഗലീസിയ. ഏകാംഗ വിക്കിലീക്‌സ് എന്ന പേരിലറിയപ്പെട്ട കരുവാനയുടെ ബ്ലോഗെഴുത്തുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായിരുന്നു. രാജ്യത്തു നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ … Read more

ആണവമാലിന്യം നിര്‍വീര്യമാക്കാന്‍ വേണ്ടത് 10 ലക്ഷം വര്‍ഷം; പ്രതിസന്ധി മറികടക്കാനാകാതെ ജര്‍മ്മനി

ബെര്‍ലിന്‍: ആണവമാലിന്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി ജര്‍മ്മനി. കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ സുരക്ഷിതമായി സംരക്ഷിക്കുന്നതെങ്ങനെയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ജര്‍മനിക്ക് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. രാജ്യത്തെ എല്ലാ ആണവ പ്ലാന്റുകളും അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജര്‍മനി. 28,000 ക്യൂബിക് മീറ്റര്‍ ആണവമാലിന്യമാണ് ജര്‍മനിയിലെ എല്ലാ പ്ലാന്റുകളും ചേര്‍ന്ന് ഇക്കാലമത്രയും സൃഷ്ടിച്ചിരിക്കുന്നത്. ഇവ നിര്‍വ്വീര്യമാകുന്ന കാലമത്രയും സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ മാലിന്യം നിര്‍വ്വീര്യമാകാന്‍ ഏതാണ്ട് 10 ലക്ഷം വര്‍ഷമെടുക്കും. ഇക്കാലമത്രയും ഇവ എവിടെയാണ് സുരക്ഷിതമായി സൂക്ഷിക്കുക എന്ന ആശങ്കയുമുണ്ട്. ശാസ്ത്രലോകത്തിനു … Read more

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ പ്രധാനമന്ത്രിയും രാജിയിലേക്ക്; ജോസഫ് മസ്‌കറ്റ് പിന്‍വാങ്ങുന്നത് മാധ്യമപ്രവര്‍ത്തക ഡാഫ്നെ ഗലീസിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന്…

വലേറ്റ: രണ്ട് വര്‍ഷം മുമ്പുണ്ടായ മാധ്യമപ്രവര്‍ത്തക ഡാഫ്നെ കൊറോണ ഗലീസിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ, നിയമ പ്രതിസന്ധികളില്‍ രാജി സന്നദ്ധ അറിയിച്ച് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ്. ഗലീസിയയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മസ്‌കറ്റിന്റെ അടുത്ത അനുയായിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫ് മസ്‌കറ്റ് അടുത്ത വൃത്തങ്ങളില്‍പ്പെട്ടവരോട് രാജി സന്നദ്ധത അറിയിച്ചത്. മാള്‍ട്ടയിലെ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ബിസിനിസുകാരും ഉള്‍പ്പെട്ട അഴിമതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചെയ്തതിന് … Read more

പോപ്പ് ബെനഡിക്ടിന്റെയും പോപ്പ് ഫ്രാന്‍സിസിന്റെയും ജീവിതകഥയായ ‘ദ 2 പോപ്പ്സ്’ പോര്‍ച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളില്‍ റിലീസ് ചെയ്തു…

ന്യൂയോര്‍ക്ക്: ബനഡിക്ട് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും ജീവിത കഥ പറയുന്ന ചലച്ചിത്രം ‘ദ 2 പോപ്പ്സ്’ തീയറ്ററുകളിലെത്തി. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ രണ്ടുപേരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ഹൃദ്യമായി ചിത്രീകരിച്ചിട്ടുമുണ്ട്. നിലവില്‍ പോര്‍ച്ചൂഗീസ്, ഇംഗ്ലീഷ് ഭാഷകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സമീപഭാവിയില്‍ ഇന്ത്യയിലും കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്രപ്രവര്‍ത്തകനും നോവലിസ്റ്റും സിനിമാ നിര്‍മ്മാതാവുമായ ന്യൂസിലന്‍ഡ് സ്വദേശി ആന്റണി മാക്കാര്‍ത്തന്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ബ്രസീലില്‍ നിന്നുള്ള ഫെര്‍ണാണ്ടോ മെയ്റലസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബനഡിക്ട് … Read more

ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം; അതീവ ജാഗ്രത പ്രഖ്യാപിച്ചു; ആക്രമണം നടത്തിയത് നേരെത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍

ലണ്ടന്‍: ഇന്നലെ ലണ്ടനില്‍ നടന്നത് ഭീകരാക്രമണം തന്നെയെന്ന് സ്ഥിരീകരണം. ലണ്ടന്‍ ബ്രിഡ്ജിന് സമീപം വെള്ളിയാഴ്ച ആള്‍ക്കൂട്ടത്തിന് നേരെ കത്തിയുമായെത്തിയ യുവാവിന്റെ ആക്രണത്തില്‍ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. നേരത്തെ തീവ്രവാദ കേസില്‍ ജയിലിലായിരുന്ന ഭീകരന്‍ ഉസ്മാന്‍ ഖാനാണ് ആക്രമണം നടത്തിയതെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച പകല്‍ 1.58നാണ് ഒരു യുവാവ് കത്തിയുമായി ആള്‍ക്കൂട്ടത്തിന് നേരെ അക്രമാസക്തനായി പാഞ്ഞടുത്തത്. ലണ്ടന്‍ ബ്രിഡ്ജിന്റെ വടക്കുഭാഗത്ത് … Read more

‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരില്‍ പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം; ഇറ്റലിയില്‍ വലതുപക്ഷ തീവ്രവാദികള്‍ അറസ്റ്റില്‍…

പുതിയ നാസി പാര്‍ട്ടി രൂപീകരിക്കാന്‍ ഇറങ്ങിത്തിരിച്ച 19 വലതുപക്ഷ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി ഇറ്റാലിയന്‍ പോലീസ്. ഇറ്റലിയിലാകമാനം പോലീസ് നടത്തിയ റെയ്ഡുകളില്‍ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, സ്വസ്തികകള്‍ ഉള്‍ക്കൊള്ളുന്ന നാസി ഫലകങ്ങള്‍, നാസി പതാകകള്‍, അഡോള്‍ഫ് ഹിറ്റ്ലര്‍, ബെനിറ്റോ മുസ്സോളിനി എന്നിവരുടെ പുസ്തകങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെത്തി. ‘ഇറ്റാലിയന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി’ എന്ന പേരിലാണ് അവര്‍ നാസി അനുകൂല, സെനോഫോബിക്, ആന്റിസെമിറ്റിക് ഗ്രൂപ്പ് സൃഷിട്ടിക്കാന്‍ തയ്യാറെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഓപ്പറേഷന്‍ ബ്ലാക്ക് ഷാഡോസ്’ എന്ന … Read more

യൂറോപ്പില്‍ ‘കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ‘യൂറോപ്പ്യന്‍ യൂണിയന്‍’.

സ്ട്രാസ്ബര്‍ഗ് : ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ സമ്മേളനത്തിന് മുന്നോടിയായി യൂറോപ്പില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യൂറോപ്പ്യന്‍ യൂണിയന്‍. വരും വര്‍ഷങ്ങളില്‍ യൂറോപ്പിനെ ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തങ്ങളുടെ മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. ലോകം പാരിസ്ഥിതിക അടിയന്തരാവസ്ഥയെ നേരിടുകയാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ വേണമെന്നും 153 രാജ്യങ്ങളില്‍ നിന്നുള്ള പതിനോരായിരം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂണിയന്റെ പരിസ്ഥിതി വിഭാഗവുമായി ബന്ധപ്പെട്ട ഫ്രഞ്ച് എം ഇ പി പാസ്‌ക്കല്‍ ക്യാന്‍ഫിന് ആണ് ഈ പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. 2030 യൂറോപ്പില്‍ … Read more