റെഫ്രിജറേറ്റഡ് ട്രക്കില്‍ വീണ്ടും മനുഷ്യക്കടത്ത്; ഗ്രീസില്‍ പിടിയിലായത് 41 പേര്‍

ഏതന്‍സ് : ഗ്രീസില്‍ ഒരു റഫ്രിജറേറ്റഡ് ട്രക്കില്‍ നിന്ന് 41 കുടിയേറ്റക്കാരെ ജീവനോടെ കണ്ടെത്തി. വക്കന്‍ ഗ്രീസിലെ എഗ്‌നാഷ്യ മോട്ടോര്‍വേയിലാണ് 41 കുടിയേറ്റക്കാരെ റഫ്രിജറേറ്റഡ് ട്രക്കിനുള്ളില്‍ കണ്ടെത്തി. മിക്കവരും ഭേദപ്പെട്ട ആരോഗ്യനിലയിലുമായിരുന്നു കണ്ടെത്തിയത്. ജോര്‍ജ്ജിയക്കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പുരുഷന്മാരും ആണ്‍കുട്ടികളുമായ കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നത്. ഏഴ് പേരെ ഹോസ്പിറ്റലിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. ചിലര്‍ അഫ്ഗാനിസ്താന്‍ സ്വദേശികളാണ്. ബാക്കിയുള്ളവര്‍ എവിടെ നിന്നുള്ളവരാണ് എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ മാസം ബ്രിട്ടനില്‍ 39 വിയറ്റ്നാം … Read more

ലൈംഗിക തൊഴിലാഴികള്‍ക്ക് കൊക്കയ്ന്‍ നല്‍കാന്‍ ശ്രമം; ഇന്ത്യന്‍ വംശജനായ എം പി യെ സസ്പെന്‍ഡ് ചെയ്ത് യു കെ പാര്‍ലമെന്റ്

ലണ്ടണ്‍ : യു കെ യില്‍ ഇന്ത്യന്‍ വംശജനായ എം പി കീത്ത് വസിനെ സസ്പെന്‍ഡ് ചെയ്തു. പുരുഷ ലൈംഗിക തൊഴിലാഴികള്‍ക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ എംപി സന്നദ്ധത്ത പ്രകടപ്പിച്ചുവെന്ന് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയതോടെയാണ് നടപടി വന്നത്. സഭയിലെ മുതിര്‍ന്ന ലേബര്‍ അംഗവും പാര്‍ട്ടിയിലെ പ്രബലനുമായ കീത്തിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട സംഭവമുണ്ടായത് 2016 ലായിരുന്നു. രണ്ട് പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 2016 ഓഗസ്റ്റില്‍ കീത്ത് വാസ് പണം നല്‍കിയെന്നാണ് കോമണ്‍ സ്റ്റാന്‍ഡേര്‍ഡ് കമ്മറ്റി കണ്ടെത്തിയത്. … Read more

ലണ്ടനില്‍ ട്രെക്കില്‍ കണ്ട മൃതദേഹങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുടേതെന്ന് പോലീസ്

ലണ്ടണ്‍ : ലണ്ടണിലെ എസെക്‌സില്‍വെച്ച് റഫ്രിജറേറ്റഡ് കണ്ടെയ്‌നറില്‍ കണ്ടെത്തിയ ശവശരീരങ്ങള്‍ വിയറ്റ്‌നാമില്‍ നിന്നുള്ളവരുടേതെന്ന് പോലീസ് നിഗമനം. ഇവര്‍ ചൈനീസ് പൗരന്മാരാണെന്നായിരുന്നു നേരത്തെ ഉണ്ടായ നിഗമനം. എന്നാല്‍ വിയറ്റ്‌നാമീസ് കമ്മ്യൂണിറ്റിയില്‍ കാണാതായ വ്യക്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണം ആ നിലക്ക് വ്യാപിപ്പിച്ചത്. ലണ്ടനിലെ വിയറ്റ്‌നാമീസ് എംബസി വഴിയാണ് കണാതായവര്‍ ട്രെക്കില്‍ മരിച്ചവര്‍ തന്നെയാണെന്ന് കണ്ടെത്തലിലേക്ക് നയിച്ചത്. വിയറ്റ്‌നാമിലെയും യുകെയിലെയും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ഇരകളുടെ കുടുംബങ്ങളെ സഹായിക്കുമെന്നും, അവരുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ … Read more

അര്‍മേനിയന്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്തു; സംഭവം ശരിവെച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യും; ജര്‍മനിക്ക് പിന്നാലെ തുര്‍ക്കിക്കെതിരെ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിംഗ്ടണ്‍: തുര്‍ക്കിക്കെതിരെ യു എസ് പ്രതിനിധി സഭയില്‍ പ്രമേയം പാസ്സാക്കി. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ അര്‍മേനിയന്‍ കൂട്ടക്കൊല വംശഹത്യയായിരുന്നുവെന്ന് ആരോപിക്കുന്ന പ്രമേയമാണ് യുഎസ് പ്രതിനിധി സഭ പാസ്സാക്കിയത്. വടക്കന്‍ സിറിയയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നീക്കത്തിന് പ്രതികാരമായാണ് ഇത്തരമൊരു പ്രമേയം വോട്ടിനിട്ട് പാസാക്കിയതെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി പ്രതികരിച്ചു. സിറിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന മറ്റൊരു പ്രമേയവും പ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അതിക്രമങ്ങളിലൊന്നാണ് അര്‍മേനിയന്‍ … Read more

ബ്രിട്ടന്‍ തെരെഞ്ഞെടുപ്പ് ചൂടിലേക്ക്; രണ്ടാം ഹിതപരിശോധന നിഷേധിക്കപ്പെട്ട ബ്രിട്ടീഷ് ജനതയ്ക്ക് ഇതൊരു നല്ല അവസരമെന്ന് ലിബറല്‍ ഡെമോക്രാറ്റ്

ലണ്ടണ്‍: ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബറില്‍. ജോണ്‍സന്റെ പ്രമേയത്തിന് ലേബര്‍ പാര്‍ട്ടിയുടെ അംഗീകാരം. ഡിസംബര്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തെ ലേബര്‍പാര്‍ട്ടി അംഗീകരിച്ചതോടെയാണ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങിയത്. ജോണ്‍സണ്‍ അവതരിപ്പിച്ച പ്രമേയത്തെ ആദ്യമായി 438 പേര്‍ പിന്തുണച്ചു. അഞ്ച് ആഴ്ചത്തെ ഹ്രസ്വ പ്രചാരണത്തിനായി പാര്‍ലമെന്റ് അടുത്ത ബുധനാഴ്ച പിരിച്ചുവിടും. ജോണ്‍സന്റെ പ്രമേയം ഹൌസ് ഓഫ് ലോര്‍ഡ്സും ഉടന്‍ പാസാക്കുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 31-ന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വീണ്ടും … Read more

ബ്രെക്‌സിറ്റ്; ജനുവരി 31 വരെ സമയം നീട്ടി യൂറോപ്പ്യന്‍ യൂണിയന്‍

ബ്രെസ്സല്‍സ് : ബ്രെക്‌സിറ്റ് കരാര്‍ നീട്ടിനല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ ധാരണയിലെത്തി. 2020 ജനുവരി 31-വരെ സമയം നീട്ടി നല്‍കിയേക്കും. സമയം നീട്ടി നല്‍കണമെന്ന യുകെയുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് നടപടി. ഫ്രാന്‍സിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് യൂണിയനിലെ മറ്റു അംഗങ്ങള്‍ തിയ്യതി നീട്ടുന്നത്. ഡിസംബര്‍ 12-ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടന്നതിനുശേഷം പുതിയ ബ്രെക്‌സിറ്റ് തീയതി പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. നിലവിലെ കരാര്‍പ്രകാരം ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ … Read more

തോമാസ്‌കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ വ്യവസായി പ്രേം വാട്‌സാ തയ്യാറെടുക്കുന്നു

മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ യു കെ ട്രാവല്‍ കമ്പനി തോമസ് കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്‌സാ ലക്ഷ്യമിടുന്നതായി സൂചന. യു കെ യില്‍ പ്രതിസന്ധി നേരിട്ടപ്പോഴും തോമസ്‌കുക്ക് ഇന്ത്യ ലിമിറ്റഡിനെ അത് ബാധിച്ചിരുന്നില്ല. യു കെ തോമസ് കോക്കില്‍ ന്നും 2012 എല്‍ ആണ് വാട്‌സാ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയത്. നിലവില്‍ ടി സി ഐ എല്‍ ന് പ്രതിസന്ധികള്‍ ഒന്നും തന്നെ … Read more

വിവാഹിതര്‍ പുരോഹിതരാകുന്നതിനോട് യോജിച്ച് ഭൂരിപക്ഷം ബിഷപ്പുമാര്‍; വത്തിക്കാനില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

റോം: വിവാഹിതരെ പുരോഹിതരാകേണ്ടതുണ്ടോ? എന്ന വിഷയത്തില്‍ വത്തിക്കാനില്‍ നടന്നുവന്ന ബിഷപ്പുമാരുടെ യോഗത്തിലെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക്. മതചടങ്ങുകള്‍ നടത്താന്‍ പുരോഹിതര്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നതിനാല്‍ ഇതിനൊരു പരിഹാരമായി വിവാഹിതര്‍ക്ക് പുരോഹിതരാകാനുള്ള അവസരം ലഭ്യമാക്കണമെന്ന് ഒരുവിഭാഗം ബിഷപ്പുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബിഷപ്പുമാരുടെ കൂട്ടായ ചര്‍ച്ച ആവശ്യമാണെന്ന് മാര്‍പാപ്പ അറിയിച്ചതിനെത്തുടര്‍ന്ന് റോമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. പുരോഹിതന്മാരാകാന്‍ താല്‍പര്യപ്പെട്ട് വരുന്നവരുടെ എണ്ണം കുറയുന്നത് സഭയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി തെക്കെ അമേരിക്കിയലെ കാത്തലിക്ക് ബിഷപ്പുമാര്‍ ആണ് വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ആമസോണിലും തെക്കേ … Read more

മുഖം പോലുമില്ലാതെ വികൃതമായി കുഞ്ഞ് ജനിച്ചു; ഡോക്ടറെ മെഡിക്കല്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്ത്

ലിസ്ബണ്‍: വൈദ്യശാസ്ത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ കുഞ്ഞു പിറന്നു. പോര്‍ച്ചുഗലില്‍ ആണ് വികൃതരൂപത്തില്‍ കുഞ്ഞിന്റെ ജനനം. പോര്‍ച്ചുഗലിലെ സെറ്റുബല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഈ മാസം ഏഴിനാണ് വികൃത രൂപത്തില്‍ കുഞ്ഞ് പിറന്നത്. തലയോട്ടി ഇല്ലാതിരുന്ന കുഞ്ഞിന് കണ്ണുകളും മൂക്കും ഇല്ലായിരുന്നു. ഡോക്ടറുടെ ചികില്‍സാ പിഴവ് മൂലമാണ് രൂപമില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നതെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. പരാതിയില്‍ അന്വേഷണം നടത്തിയ പോര്‍ച്ചുഗല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഡോ. ആര്‍തൂര്‍ കാര്‍വാലോയെ ആറുമാസത്തേക്ക് … Read more

ലണ്ടനില്‍ ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങള്‍ ചൈനക്കാരുടേതെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍: ലണ്ടണ്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കഴഞ്ഞ ദിവസം ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് എസ്സക്‌സില്‍ ശീതികരിച്ച ട്രക്കില്‍ കുത്തി നിറച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തയത്. 31 പുരുഷന്മാരുടെയും 8 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ട്രക്കില്‍ നിന്നും കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ് സ്വദേശിയാണ് ഇയാള്‍. ഗ്രേയ്‌സിലുള്ള ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനടുത്താണ് ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. ട്രെക്കില്‍ കണ്ടെത്തിയ 39 പേരുടെയും മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബെല്‍ജിയന്‍ … Read more