ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഗിസപ്പെ കോണ്‍ടെ…

ഗിസപ്പെ കോണ്‍ടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചു. തീവ്ര വലതുപക്ഷ നേതാവായ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗിസപ്പെ കോണ്‍ പാര്‍ലമെന്റില്‍ രാജി പ്രഖ്യാപനം നടത്തിയത്. സാല്‍വിനി അവസരവാദിയാണ് എന്ന് കോണ്‍ടെ പ്രഖ്യാപിച്ചു. ഗവണ്‍മെന്റിനേയും രാജ്യത്തേയും പ്രതിസന്ധിയിലാക്കിയത് സാല്‍വിനിയും കൂട്ടരുമാണ് എന്ന് ഗിസപ്പെ കോണ്‍ടെ കുറ്റപ്പെടുത്തി. സാല്‍വിനി ഇറ്റാലിയന്‍ ജനതയെ വഞ്ചിച്ചു എന്ന് ഗിസപ്പെ കോണ്‍ടെ ആരോപിച്ചു. സാല്‍വിനിയുടെ ഫാര്‍ റൈറ്റ് ലീഗ് ഇറ്റാലിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന തരത്തിലാണ് അഭിപ്രായ സര്‍വേകള്‍ പുറത്തുവന്നിരിക്കുന്നത്. … Read more

നിങ്ങളുടെ കുട്ടികള്‍ക്ക് UK/Ireland ലോ മെഡിസിന് അഡ്മിഷന്‍ കിട്ടിയില്ലേ? കുറഞ്ഞ ചിലവില്‍ യൂറോപ്പില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്‌ററ് 30 മാഞ്ചെസ്റ്ററില്‍.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്റ്റ് 30 നു മാഞ്ചസ്റ്ററില്‍ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള പ്രതിനിധി. Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് … Read more

കരാര്‍ രഹിത ബ്രെക്‌സിറ്റുമായി ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് തന്നെ; യു കെ യില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെ വില ഉയരുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : ബോറിസ് ജോണ്‍സന്റെ നോ ഡീല്‍ ബ്രെക്‌സിറ്റിനെ ശക്തമായി നേരിടാന്‍ പ്രതിപക്ഷ നേതാവ് ജറമി കോര്‍ബിന്റെ ആഹ്വനം. ഒക്ടോബര്‍ 31-നു മുന്‍പ് നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എന്നാല്‍ ഒരുപാട് വൈകുന്നതിനു മുന്‍പ് നോ ഡീല്‍ ബ്രെക്‌സിറ്റ് എന്ന തീരുമാനത്തിനെതിരെ ഒന്നിക്കണമെന്ന് ജറമി എം പി മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റ് ഉടന്‍ വിളിക്കണമെന്ന് ഇതിനകംതന്നെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രെക്സിറ്റ് സമയപരിധി അവസാനിക്കുന്നതുവരെ പാര്‍ലമെന്റ് … Read more

ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണ്ണയം നടത്താന്‍ പുതിയ ടെസ്റ്റ് വികസിപ്പിച്ച് പാരീസ് ഗവേഷകര്‍ : പുതിയ കണ്ടുപിടിത്തത്തിലൂടെ കുറഞ്ഞചെലവിലും, കുറഞ്ഞ സമയത്തിനുള്ളിലും രോഗം സ്ഥിരീകരിക്കാനാകും

പാരീസ് : ഗര്‍ഭാശയ മുഖ ക്യാന്‍സര്‍ കണ്ടെത്താന്‍ പുതിയ ടെസ്റ്റ് വികസിപ്പിച്ച് ഫ്രാന്‍സിലെ ഗവേഷകര്‍. നിലവിലുള്ള സ്‌മെയെര്‍ ടെസ്റ്റ് നടത്തുമ്പോഴുണ്ടാകുന്ന സമയവും, പണച്ചെലവും കുറയ്ക്കാമെന്നതാണ് പുതിയ ടെസ്റ്റിന്റെ നേട്ടം. രണ്ടു തരം ടെസ്റ്റിലൂടെ തന്നെ ഗര്‍ഭാശയ അര്‍ബുദ സാധ്യത മനസിലാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹ്യൂമന്‍ പാപ്പിലോമാ വൈറസ് ഉള്ളവരിലാണ് സാധാരണ അര്‍ബുദ സാധ്യത ഉള്ളത്. സ്ത്രീകളില്‍ ഈ വൈറസിന്റെ സാനിധ്യം 99 ശതമാനവും ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നിലവില്‍ സ്മിയെര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന … Read more

പ്രമുഖ ഇന്ത്യന്‍ ഇറക്കുമതി കമ്പനി ജീവനക്കാരെ തേടുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യോത്പന്ന ഇറക്കുമതി കമ്പനിയായ NRG Indian imports ltd ജീവനക്കാരെ തേടുന്നു. NRG Indian imports ltd is looking for experienced people to work within the areas of Sales and Marketing, Operations, Adminitsration, Accounting. all the opportunities are having part time and full time, with a competitive salary, People having 2+ years of experience and fluent … Read more

പൈലറ്റുമാര്‍ മദ്യ ലഹരിയില്‍: ഗ്ലാസ്‌ഗോ യില്‍ നിന്നും നെവാര്‍ക്ക് ലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം റദ്ദാക്കി

ഗ്ലാസ്‌ഗോ : ബ്രീത്തിങ് ടെസ്റ്റ് ഇല്‍ പരിധിയില്‍ കൂടുതല്‍ മദ്യം ഉപയോഗിച്ചത് തെളിഞ്ഞതോടെ യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റുമാര്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച ഗ്ലാസ്‌ഗോ യില്‍ നിന്നും യു.എസിലെ നെവാര്‍ക്ക് ലേക്ക് പറക്കേണ്ടിയിരുന്ന UA162 വിമാനത്തിലെ രണ്ടു പൈലറ്റുമാരാണ് അറസ്റ്റിലായത്. സ്‌കോട്‌ലന്‍ഡിലെ ഗതാഗത സുരക്ഷാ നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 100 മില്ലിമീറ്റര്‍ ബ്രീത്തിങ്ല്‍ 9 മൈക്രോഗാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതിനാലാണ് പൈലറ്റുമാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചത്. ഇവര്‍ മദ്യം മാത്രമല്ല, മയക്കുമരുന്നു ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയെന്നാണ് സൂചന. … Read more

ശക്തമായ മഴ : ഇംഗ്ലണ്ടില്‍ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു

ഡെര്‍ബിഷയര്‍ : മഴ കനത്തതോടെ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. ഡാം തകര്‍ന്നേക്കാമെന്ന സൂചനയില്‍ ഡെര്‍ബിഷയര്‍ പട്ടണത്തില്‍നിന്നും വീടുകള്‍ ഒഴിപ്പിച്ചിരുന്നു. ഡാം പ്രദേശത്തുനിന്നും മൊത്തം 6000 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകണം എന്നായിരുന്നു ഇന്നലെ രാത്രിയില്‍ നല്‍കിയ അറിയിപ്പ്. വാലി ബ്രിഡ്ജിലെ 400 വീടുകളിലായി കഴിയുന്ന 1,400 ഓളം പേരോട് എത്രയും പെട്ടന്ന് ജീവനുമായി രക്ഷപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് … Read more

ബുര്‍ഖ കര്‍ശനമായി നിരോധിച്ച് നെതര്‍ലന്‍ഡ്സ് : യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഓരോന്നായി ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പള്‍ കണ്ണടച്ച് അയര്‍ലന്‍ഡ്

ഹേഗ് : മുഖാവരണം ഉള്‍പ്പെടുന്ന ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെതെര്‍ലാന്‍ഡ്‌സ്. ബുര്‍ഖ ധരിക്കുന്നത് നിയമവിരുദ്ധമായി മാറുന്ന നിയമം പ്രാബല്യത്തില്‍ വന്നതായും നെതെര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. നെതെര്‍ലാന്‍ഡ്‌സില്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ശിരോവസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നേരിടേണ്ടിവരും. നെതെര്‍ലാന്‍ഡ്‌സില്‍ 500 ഓളം സ്ത്രീകള്‍ നിലവില്‍ നിക്കാബ് ധരിച്ചെത്തുന്നുണ്ട്. അതുപോലെ മതന്യുനപക്ഷത്തില്‍ പെട്ടകുട്ടികള്‍ യൂണിഫോം കൂടാതെ ശിരോവസ്ത്രങ്ങളും ധരിച്ചെത്തുന്നുണ്ട്. കുട്ടികളില്‍ ഇത് അടിച്ചേല്പിക്കപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട യൂണിഫോമുകള്‍ക്ക് … Read more

പറന്നുകൊണ്ടിരിക്കെ വിമാനത്തില്‍ നിന്നും താഴെ വീണ് ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി മരിച്ചു

കേംബ്രിഡ്ജ് : കേംബ്രിഡ്ജ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മഡഗാസ്‌കറില്‍ വിമാനത്തില്‍ നിന്ന് വീണ് മരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലക്കു കീഴിലുള്ള റോബിന്‍സണ്‍ കോളേജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിനി അലാനയാണ് മരിച്ചത്. ബ്രിട്ടണിലെ മില്‍ട്ടണ്‍ കീന്‍സില്‍ നിന്നുള്ള 19-കാരിയായ അലാന കട്ട്‌ലാന്‍ഡ് പഠന ഗവേഷണത്തിനായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിലേക്ക് പോയതായിരുന്നു. വടക്കുകിഴക്കന്‍ ഗ്രാമ പ്രദേശമായ അഞ്ജവിയിലെ പുല്‍മൈതാനത്തിനു മുകളില്‍വെച്ച് സെസ്ന ശൈലിയിലുള്ള ലൈറ്റ് വിമാനത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. അപൂര്‍വയിനം ഞണ്ടുകളെകുറിച്ചു പഠിക്കാനാണ് വിദ്യാര്‍ത്ഥിനി … Read more

യു.കെ യിലെ കനത്ത ചൂടില്‍ പൗള്‍ട്ടറി ഫാമുകളില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍

ലിങ്കണ്‍ഷെയര്‍ : കഴിഞ്ഞ ആഴ്ചകളില്‍ യുകെയിലെ പല ഭാഗങ്ങളിലുണ്ടായ ചൂട് മനുഷ്യരെ മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കും ഭീഷണിയായി. താപനില ഉയര്‍ന്നതോടെ ലിങ്കണ്‍യറിലെ ട്രെന്റ് ന്യൂട്ടണിലുള്ള മോയ് പാര്‍ക്ക് ഫാമില്‍ ചത്തൊടുങ്ങിയത് ആയിരകണക്കിന് കോഴികള്‍. താപനില 40 ഡിഗ്രിയോട് അടുത്തതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൂട് കൂടിയ ദിനങ്ങളില്‍ ബ്രിട്ടനില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരുന്നു. ചൂട് കൂടി റെയില്‍ പാളങ്ങള്‍ വികസിച്ചതോടെ റെയില്‍വേ ഗതാഗതവും തടസപ്പെട്ടിരുന്നു. കംബ്രിഡ്ജിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. ഇവിടെ … Read more