രാജിവെച്ചൊഴിഞ്ഞ് കുമാരസ്വാമി സര്‍ക്കാര്‍ ; വിശ്വാസവോട്ടെടുപ്പില്‍ ചതിച്ച എം.എല്‍.എ യെ പുറത്താക്കി മായാവതി

ബെഗളൂരു : വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രാജി വച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം ബംഗളൂരുവിലെ രാജ് ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് രാജിക്കത്ത് നല്‍കി. 2018 മേയ് 23ന് അധികാരമേറ്റ കുമാര സ്വാമി മന്ത്രിസഭ 14 മാസത്തെ ഭരണത്തിന് ശേഷമാണ് അധികാരമൊഴിയുന്നത്. 2006ല്‍ ആദ്യ തവണ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായപ്പോഴും കുമാരസ്വാമിക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷമുറപ്പിച്ച ബിജെപി, … Read more

ഹണ്ടിനെ വീഴ്ത്തി; ടോറികളുടെ പുതിയ നേതാവ് ബോറിസ് തന്നെ : നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും

ലണ്ടണ്‍ : 66.4 ശതമാനം അംഗങ്ങളുടെ വോട്ട് നേടി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലേക്ക്. കടുത്ത പോരാട്ടത്തില്‍ ജെറമി ഹണ്ടിന് 33.6 ശതമാനം വോട്ടുകൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. വിഘടിച്ച് നില്‍ക്കുന്ന ടോറി പാര്‍ട്ടിയുടെ ഐക്യം ആവശ്യപ്പെട്ടാണ് ബോറിസ് ജോണ്‍സണ്‍ തന്റെ വിജയ പ്രസംഗം നടത്തിയത്. ബ്രക്സിറ്റ് നടപ്പാകുന്നതിനോടൊപ്പം രാജ്യത്തെ ഒരുമിപ്പിക്കാനും, ജെറമി കോര്‍ബിനെ തോല്‍പ്പിക്കാനും, കാര്യങ്ങള്‍ ഉഷാറാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബോറിസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 ന് ബ്രെക്‌സിറ് നടപ്പാക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും ബോറിസ് പ്രഖ്യാപിച്ചു. … Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെഞ്ഞെടുപ്പ് ഇന്ന് :ബോറിസ് ജോണ്‍സണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ : കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി തെരെഞ്ഞുപ്പു ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്‍ വിദേശകാര്യ മന്ത്രിയും, മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള മത്സരം കടുക്കുന്ന ബ്രിട്ടനില്‍ ആര് പ്രധാമന്ത്രിയാകുമെന്ന് എന്ന് വൈകിട്ടോടെ അറിയാം. ജെറമിഹണ്ടും, ബോറിസ് ജോണ്‍സണും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോള്‍ ബോറിസിനാണ് കൂടുതല്‍ വിജയസാധ്യതയെന്ന് തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി നടത്തിയ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. എന്ന് ടോറികള്‍ തെരഞ്ഞെടുക്കുന്ന നേതാവ് നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാല്‍ സീനിയര്‍ നേതാക്കളെ പലരെയും മറികടന്ന് … Read more

വെനീസിലെ പാലത്തില്‍ വെച്ച് കോഫി ഉണ്ടാക്കി: നഗരത്തിലെ പുതിയ നിയമം അറിയാത്ത വിനോദസഞ്ചാരികള്‍ക്ക് വന്‍ തുക പിഴ

വെനീസ് : വെനീസിലെ ചരിത്രപ്രാധാന്യമുള്ള പാലത്തില്‍ വെച്ച് കോഫി ഉണ്ടാക്കിയ രണ്ടു വിനോദസഞ്ചാരികള്‍ക്ക് ലഭിച്ചത് എട്ടിന്റെ പണി. ജര്‍മന്‍കാരായ രണ്ടു സഞ്ചാരികളാണ് റിയല്‍റ്റോ പാലത്തില്‍ കോഫിയുണ്ടാക്കിയത്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ലോക്കല്‍ പോലീസ് ഇവര്‍ക്ക് 950 യൂറോ പിഴ ചുമത്തുകയും ചെയ്തു. സീസണില്‍ വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന വെനീസില്‍ ചില പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയത് അറിയാതിരുന്ന ജര്‍മന്‍കാരാണ് വെട്ടിലായതാണ്. ഇവരോട് നഗരത്തില്‍ നിന്ന് പുറത്തുപോകാനും അധികൃതര്‍ ആവശ്യപ്പെട്ടു. സഞ്ചാരികളെ സ്വീകരിക്കുന്ന വെനീസ് … Read more

ബ്രേ ഫെസ്റ്റ് ജൂലൈ 20 മുതല്‍ ; ജൂലൈ 27, 28 ശനി, ഞായര്‍ ദിവസങ്ങളില്‍ എയര്‍ഷോ

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ബീച്ച് എന്നറിയപ്പെടുന്ന ബ്രേ ബീച്ചില്‍ വര്‍ഷം തോറും നടത്തി വരുന്ന അയര്‍ലണ്ടിലെ ഏറ്റവും വലിയ വേനല്‍ക്കാല ഉത്സവമായ ബ്രേ സമ്മര്‍ ഫെസ്റ്റിന് ജൂലൈ 20 മുതല്‍ തുടക്കമാകുന്നു. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 5 വരെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 10 വരെ ബീച്ചില്‍ ഫണ്‍ഫെയര്‍ ഒരുക്കിയിരിക്കുന്നു. ജൂലൈ 27 , 28 തീയതികളില്‍ നടക്കുന്ന എയര്‍ഷോ ദിനത്തില്‍ ഹെലികോപ്റ്റര്‍ സവാരിക്ക് മുതിര്‍ന്നവര്‍ക്ക് 50 യൂറോ കുട്ടികള്‍ക്ക് 35 യൂറോ … Read more

വിനോദ സഞ്ചാരികള്‍ തിങ്ങിനിറഞ്ഞ ബീച്ചിനെ തൊട്ടു ബ്രിട്ടീഷ് എയര്‍വെയിസ് വിമാന ലാന്‍ഡിങ് ; ഞെട്ടല്‍ മാറാതെ ടൂറിസ്റ്റുകള്‍

സ്‌കിയതോസ് : വിനോദസഞ്ചാരികള്‍ തിങ്ങിനിറഞ്ഞ ബീച്ചിനെ തൊട്ടു- തൊട്ടില്ല എന്ന രീതിയില്‍ വിമാനത്തിന്റെ ലാന്‍ഡിങ്. ഗ്രീസിലെ സ്‌കിയതോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ട വിമാനം ബീച്ചിനടുത്തു പരിധിയിലും കൂടുതല്‍ താഴ്ന്നു പറന്നതാണ് സഞ്ചാരികളെ ഞെട്ടിച്ചത്. വിമാനങ്ങളുടെ ലോ ലാന്‍ഡിങ്ങിന് പേരുകേട്ട എയര്‍പോര്‍ട്ടാണ് സ്‌കിയതോസ്. എന്നാല്‍ എത്രയും താഴ്ന്നു വിമാനം ഇവിടെ പറക്കുന്നത് ആദ്യമായിട്ടാണ് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനമാണ് ഇങ്ങനെ ലാന്‍ഡ് ചെയ്തത്. തലയ്ക്ക് മുകളില്‍ വിമാനം എത്തിയതോടെ സഞ്ചാരികള്‍ ചിതറിയോടി. വലിയൊരു അപകടമാണ് ഇവിടെ … Read more

ബ്രിട്ടീഷ് തീരത്ത് മനുഷ്യനേക്കാള്‍ വലുപ്പത്തില്‍ ഒരു ജെല്ലിഫിഷ് : കടലില്‍ ഡൈവിങ്ങിനിടെയുള്ള കണ്ട കാഴ്ചയുടെ അമ്പരപ്പ് മാറാതെ ജൈവ ശാസ്ത്രജ്ഞ ലിസി ഡാലി

ലണ്ടന്‍ : യൂറോപ്പ്യന്‍ തീരങ്ങളില്‍ വലുതും, ചെറുതുമായ ജെല്ലിഫിഷുകള്‍ സാധാരണമാണെങ്കിലും മനുഷ്യനേക്കാള്‍ വലുപ്പമുള്ള ജെല്ലിഫിഷുകള്‍ കാണാറില്ല. അത്ലാന്റിക്- മെഡിറ്ററേനിയന്‍ കടലുകളില്‍ ബാരല്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ ജെല്ലിഫിഷുകള്‍ ഉണ്ടങ്കിലും തീരത്തോട് ചേര്‍ന്ന് ഇവയെ കാണാറുമില്ല. എന്നാല്‍ ബ്രിട്ടനിലെ കോണ്‍വാള്‍ തീരത്ത് മനുഷ്യനേക്കാള്‍ വലിപ്പമുള്ള ജെല്ലിഫിഷിനെയാണ് ലിസി ഡാലി എന്ന ഡൈവര്‍ കണ്ടെത്തിയത്. സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച വൈല്‍ഡ് ഓഷ്യന്‍ വീക്കിന്റെ ഭാഗാമായാണ് ലിസിയും, ഒപ്പം ക്യമറാമാനും യുകെ തീരത്ത് ഡൈവിങ്ങിനിറങ്ങിയത്. തീരത്ത് ഡൈവിങ് നടത്തുന്നതിനിടെയാണ് … Read more

യൂറോപ്പ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റായി ഉര്‍സുല വോണ്‍ തെരഞ്ഞെടുക്കപ്പെട്ടു; യൂണിയന്‍ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് എന്ന സ്ഥാനവും വോണിന് സ്വന്തം

ബ്രെസ്സല്‍സ് : ബ്രെസ്സല്‍സില്‍ ജനിച്ച ഉര്‍സുല വോണ്‍ ഡെര്‍ ലേയെന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 327-നെതിരെ 383 വോട്ടുകളാണ് ഉര്‍സുല നേടിയത്. ആകെയുള്ള 747 എംഇപിമാരില്‍ 374 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. 751 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. നാലുപേര്‍ സഭയില്‍ നിന്നും വിട്ടുനിന്നു. ജര്‍മന്‍ പ്രതിരോധ മന്ത്രികൂടിയാണ് ഉര്‍സുല വോണ്‍. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തയ്യാറാക്കുക, അത് നടപ്പിലാക്കുക, ആവശ്യമെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് പിഴ ചുമത്തുക തുടങ്ങിയ സുപ്രധാന ചുമലതകള്‍ വഹിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനാണ്. … Read more

ബേബി ഫുഡിലെ ചേരുവകള്‍ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നു ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേധാവി

യൂറോപ്പ് : പോഷകാഹാരം അടങ്ങിയ ‘ബേബി ഫുഡ്’ എന്ന ലേബലില്‍ വിപണിയിലെത്തുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കാന്‍ ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വിപണിയിലെത്തുന്ന ഇത്തരം പല ഉത്പന്നങ്ങളുടെയും ചേരുവകളും ആശയകുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് മുന്നറിയിപ്പ്. നവജാത ശിശു ആയിരിക്കുബോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബേബിഫുഡിലെ ഘടകങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലോക ആരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 500 സ്റ്റോറുകളില്‍ നിന്നും ശേഖരിച്ച … Read more

ഇറാനെ യുറേനിയം സമ്പുഷ്ടികാരണത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു

ബ്രെസല്‍സ് : ഇറാന്‍ പ്രശ്‌നത്തില്‍ യൂറോപ്പ്യന്‍യൂണിയന്‍ ഇടപെടുന്നു.അന്തരാഷ്ട്ര ആണവ കരാറില്‍ നിന്നും പിന്‍വാങ്ങി യുറേനിയം സമ്പുഷ്ടീകരണവും, അണ്വായുധനിര്‍മ്മാണവും ഇറാന്‍ ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇറാന്‍- യുഎസ് ബന്ധം വഷളായിരുന്നു. ഇതോടെ സാമ്പത്തികമായി ഇറാനെ തളര്‍ത്താന്‍ യു.എസ് കടുത്ത ഉപരോധം ഏര്‍പെടുത്തിവരുന്നതിനിടെ ഇറാന്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയതായി സംശയിക്കുന്ന ഇറാനിയന്‍ ഓയില്‍ ടാങ്കര്‍ ഈ മാസം ആദ്യം യുകെ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമായി. എന്നാല്‍ … Read more