ട്രംപിനെതിരെ ബ്രിട്ടീഷ് അംബാസിഡര്‍ : യു.എസ് -യുകെ ബന്ധം വഷളാകുന്നതായി സൂചന

ലണ്ടണ്‍ : യുഎസ് -യുകെ ബന്ധത്തില്‍ വിള്ളല്‍ വരുത്തിക്കൊണ്ട് പുതിയ വിവാദം. യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിന്റെതായി ട്രംപിനെതിരെ പുറത്തു വന്ന ഇ-മെയില്‍ സന്ദേശമാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അകലം സൃഷ്ടിച്ചത്. തെരേസമെയിയെ കുറിച്ച് ട്രംപ് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നാണ് ഇ മെയില്‍ സന്ദേശത്തിലുള്ളത്. മേയെ ‘വിഡ്ഢി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചതായും, മേയ് സ്ഥാനമൊഴിയുന്നത് നല്ല കാര്യമാണെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപെടുത്തിയെന്നും ഈ സന്ദേശത്തില്‍ പറയുന്നു. … Read more

ജര്‍മനിയും മാന്ദ്യത്തിന്റെ പിടിയിലേക്കോ??? ജര്‍മന്‍ ഡോച്ചി ബാങ്ക് വരും വര്‍ഷങ്ങളില്‍ വെട്ടികുറക്കുന്നത് 18,000 തൊഴിലവസരങ്ങള്‍

ഫ്രാങ്ക്ഫര്‍ട്ട് : ലാഭശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് ജര്‍മന്‍ ബാങ്ക് തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുന്നു. ഫ്രങ്ക്ഫര്‍ട്ട് ആസ്ഥാനമായ ഡോച്ചി ബാങ്കാണ് 2022 ഓടെ 18,000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനയായും വിദ്ഗദര്‍ ഇതിനെ വിലയിരുത്തുന്നുണ്ട്. ഡോച്ചി ബാങ്കിന്റെ ഷെയര്‍ മൂല്യങ്ങളില്‍ നിരന്തരമായി തകര്‍ച്ച നേരിട്ടുതുടങ്ങിയതോടെ സാമ്പത്തിക ബാധ്യതകളില്‍ നിന്നും ബാങ്കിനെ കരകയറ്റാന്‍ തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കുക എന്ന നടപടിയാണ് ബാങ്ക് കൈകൊണ്ടത്. നിക്ഷേപകരുടെ എണ്ണത്തിലും ബാങ്ക് വന്‍ കുറവ് നേരിടുന്നുണ്ട്. വര്‍ക്ക് ഫോഴ്‌സ് കുറച്ചുകൊണ്ടുവന്ന് മോണിറ്ററി പോളിസികളില്‍ മാറ്റം … Read more

സെന്‍ട്രല്‍ ഇറ്റലിയെ പ്രതിനിധീകരിക്കുന്ന ഡേവിഡ് സാസോലി യൂറോപ്പ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ബ്രസ്സല്‍സ് : ഇറ്റലിയിലെ സെന്റര്‍ -ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഡേവിഡ് മരിയ സാസോലി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 751എം.ഇ.പി മാരുടെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയ സാസോലി പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതനേടി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യൂറോപ്യന്‍ യൂണിയന് വേണ്ടി എന്താണ് വിഭാവനം ചെയ്യുന്നത് എന്ന വിഷയത്തെ പറ്റി സംസാരിക്കേണ്ടതുണ്ട്. മറ്റു മത്സരാത്ഥികള്‍ കാലാവസ്ഥാവ്യതിയാനം, ആന്റി ഫാസിസം, ഫെമിനിസം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ സ്ഥിരതയും, … Read more

വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തിലേക്ക് വിമാനത്തില്‍ നിന്നും വീണത് ശവശരീരം

ലണ്ടന്‍ : കഴിഞ്ഞ ഞായറാഴ്ച തെക്കന്‍ ലണ്ടനിലെ ഒരു വീടിന്റെ പൂന്തോട്ടത്തിലേക്ക് ശവശരീരം വന്നു വീണത് കണ്ടു വീട്ടുകാര്‍ ഞെട്ടിത്തരിച്ചു. കെനിയയില്‍ നിന്നും ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിലേക്ക് പറന്ന വിമാനത്തില്‍ നിന്നാണ് ഒരു മൃദദേഹം താഴെ വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗാര്‍ഡനിലെ സ്‌ളാബിലും പുല്ലിലുമായി വീണ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. 9 മണിക്കൂര്‍ യാത്രക്ക് ശേഷം വിമാനം 3500 അടിയിലെത്തി ഹീത്രുവിലേയ്ക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഞെട്ടിച്ച സംഭവം. കെനിയ എയര്‍വേസ് ജെറ്റിന്റെ ചക്രത്തിന് മുകളില്‍ ഒളിച്ചിരുന്ന് ബ്രിട്ടനില്‍ … Read more

യൂറോപ്പിനെ വിഴുങ്ങി ഉഷ്ണതരംഗം: സൈക്ലിസ്റ്റ് ചൂടേറ്റ് തളര്‍ന്നു വീണു മരിച്ചു….

ഇതിനകം നിരവധി പേരുടെ ജീവന്‍ അപഹരിച്ച ഉഷ്ണതരംഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം താപനില അല്‍പം കുറവായിരുന്നു. എന്നാല്‍ വടക്കന്‍ സ്പെയിനിലെ ചില പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലും കൂടുതലായിരുന്നു. സരഗോസ നഗരത്തില്‍ 42 സി-യാണ് രേഖപ്പെടുത്തിയത്. കറ്റാലന്‍ പട്ടണങ്ങളായ വിനെബ്രെക്കും മാസ്റോയിഗിനുമിടയിലുള്ള ഒരു കാലാവസ്ഥാ കേന്ദ്രം 43.3 സി ചൂട് റെക്കോര്‍ഡു ചെയ്തു. ചൂട് വര്‍ധിച്ചതിന് പിന്നാലെ സ്‌പെയിനിലെ കാറ്റലോണിയയില്‍ 20 വര്‍ഷത്തിനിടെ … Read more

യൂറോപ്യന്‍ ഉഷ്ണതരംഗം: അപകടസാധ്യത മുന്നറിയിപ്പ്; ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രി വരെയെത്തി…

ജനങ്ങളുടെ ജീവന് പോലും ഭീഷണി ഉയര്‍ത്തി യൂറോപ്പിലാകമാനം വീശുന്ന ഉഷ്ണക്കാറ്റ് മേഖലയില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ഫ്രാന്‍സിലെ താപനില 45.9 ഡിഗ്രിയെന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തി. തെക്കന്‍ ഗ്രാമമായ ഗല്ലാര്‍ഗ്യൂസ്-ലെ-മോണ്ട്യൂക്‌സിലാണ് ഏറ്റവും പുതിയ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്‍പ് 2003-ല്‍ ഉഷ്ണക്കാറ്റ് അടിച്ചപ്പോള്‍ 44.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. നിലവിലെ സാഹചര്യത്തില്‍ ‘എല്ലാവര്‍ക്കും അപകടസാധ്യതയുണ്ടെന്ന്’ ആരോഗ്യമന്ത്രി ആഗ്‌നസ് ബുസിന്‍ മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സിന്റെയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം നാല് മേഖലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അവയെല്ലാം … Read more

വെന്തുരുകി ഫ്രാന്‍സ് : പാരിസില്‍ രണ്ട് മരണം ; പകുതിയിലധികം സ്‌കൂളുകളും അടച്ചുപൂട്ടി

പാരീസ് : യൂറോപ്യന്‍ രാജ്യങ്ങള്‍ അതി ശക്തമായ ചൂടിന്റെ പിടിയില്‍. ഈ ആഴ്ചയില്‍ താപനില വാനോളം ഉയരുകയാണ് . 1947 നു ശേഷം ഫ്രാന്‍സ് നേരിടുന്ന കൂടിയ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ പാരിസില്‍ മരണമടഞ്ഞു. ഇവിടെ പകുതിയിലധികം സ്‌കൂളുകളും അടച്ചിട്ടു. ഫ്രാന്‍സിനെ കൂടാതെ ഇറ്റലിയും, ജര്‍മനിയിലും താപനില 35 ഡിഗ്രിക് മുകളിലെത്തി. ഡെന്‍മാര്‍ക്ക്, സ്വീഡന്‍ ,സ്വിറ്റ്‌സര്‍ലന്‍ഡ് , ബെല്‍ജിയം , സ്‌പെയിന്‍ തുടങ്ങിയ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓപ്പണ്‍ ഡേയും പ്രവേശന പരീക്ഷയും ഓഗസ്‌ററില്‍ ഡബ്ലിനിലും മാഞ്ചെസ്റ്ററിലും. അര്‍ഹരായ കുട്ടികള്‍ക്ക് ലോണ്‍ സൗകര്യമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2019 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍, എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. അവധിക്കാലമായതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ … Read more

പ്രധാനമന്ത്രിപദത്തിനരികെ നില്‍ക്കുന്ന ബോറിസ് ജോണ്‍സണും, കാമുകിയും തമ്മില്‍ പൊരിഞ്ഞ വഴക്ക് : പോലീസിനെ വിവരം അറിയിച്ച് അയല്‍ക്കാര്‍

ലണ്ടന്‍ : പ്രധാനമന്ത്രിപദത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ടോറി നേതാവ് ബോറിസ് ജോണ്‍സന്റെ വീട്ടില്‍ ആഭ്യന്തര യുദ്ധം. ബോറിസും കാമുകി കാരി സിമന്‍ഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. കാംബെര്‍വെല്ലിലുള്ള ഇവരുടെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള വഴക്കും, പാത്രങ്ങളും മറ്റും എറിഞ്ഞു ഉടക്കുന്ന ശബ്ദവും പുറത്ത് വന്നതോടെ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 55 വയസ്സുള്ള ബോറിസ് വിവാഹമോചനത്തിന് ശേഷമാണ് കാമുകിയായ 31-കാരി കാരി സിമന്‍ഡിനോടൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങിയത്. നാളെ ഒരുപക്ഷെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ സാധ്യതയുള്ള … Read more

തിരുവല്ലയില്‍ വീട് വില്‍പനയ്ക്ക്

തിരുവല്ല, കുമ്പനാട് ഗ്രേസ് മൗണ്ട് സ്‌കൂളിന് സമീപം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് വില്‍പനയ്ക്ക്. 1750sq ft house in 5 Cent ,3 bedrooms with attached bathrooms ,double storied ,with all facilities availble for immediate move .. Contact 00965 65942858 (Whats app) +353 (87) 614 6401