ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

ബെര്‍ലിന്‍: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ജര്‍മ്മന്‍ പാര്‍ട്ടികള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (CDU), ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് (FDP), ഗ്രീന്‍സ് പാര്‍ട്ടി എന്നീ പ്രമുഖ പാര്‍ട്ടികളെല്ലാം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. ശ്രീലങ്കയിലെ തീവ്രവാദി ആക്രമണങ്ങള്‍ ആഗോള പ്രവണതയുടെ ഒരു ഭാഗം … Read more

ഏഴുവര്‍ഷത്തിനിടെയില്‍ ജീവനൊടുക്കിയത് 300 മാലാഖമാര്‍; യു.കെ നേഴ്സുമാരുടെ കൂട്ട ആത്മഹത്യ; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ഏജന്‍സികള്‍…

ലണ്ടന്‍: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ യു.കെയില്‍ 300 എന്‍.എച്ച്.എസ് നേഴ്സുമാര്‍ ജീവനൊടുക്കിയതായി യു.കെയിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വെളിപ്പെടുത്തല്‍. ആഴ്ചയില്‍ ഓരോ നേഴ്സുമാര്‍ വീതം കഴിഞ്ഞ വര്‍ഷം വരെ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2011 മുതല്‍ 2017 വരെയുള്ള കാലയളവിലാണ്. യു.കെയിലെ ദേശീയ ആത്മഹത്യാ നിരക്കിനേക്കാള്‍ 23 ശതമാനം കൂടുതലാണ് എന്‍.എച്ച്.എസ് നേഴ്സുമാരുടെ ആത്യമഹത്യാ കണക്കുകളെന്നും സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് … Read more

ടോറികളെയും,ലേബറിനെയും പിന്നിലാക്കി ബ്രെക്‌സിറ്റ് പാര്‍ട്ടി മുന്നേറ്റം നടത്തിയേക്കുമെന്നു സര്‍വ്വേ ഫലം

ലണ്ടന്‍ : യു.കെ യില്‍ കണ്‍സേര്‍വേറ്റീവ് , ലേബര്‍ പാര്‍ട്ടികളെ പിന്തള്ളകൊണ്ട് ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം ഏറ്റവും പുതിയ സര്‍വ്വേ അനുസരിച്ചു കഴിഞ്ഞ ആഴ്ചകളില്‍ രൂപീകൃതമായ ബ്രെക്‌സിറ്റ് പാര്‍ട്ടി 6 പോയിന്റുകള്‍ കടന്നു 17 ശതമാനത്തോളം ജനസമ്മിതി നേടി. നിലവില്‍ ടോറികളെ മറികടന്നു 7 പോയിന്റ് പിന്‍ബലത്തില്‍ ലേബര്‍ പാര്‍ട്ടി 33 ശതമാനം വോട്ടുകള്‍ക്ക് മുന്നിലാണ്. രണ്ടു പാര്‍ട്ടികള്‍ക്കും പുതിയ പാര്‍ട്ടി വന്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. രൂപീകൃതമായി … Read more

ബ്രെക്‌സിറ്റ് ഹിതപരിശോധന അബദ്ധമായിപ്പോയെന്ന് യു.കെ ക്കാര്‍; കോണ്‍സെര്‍വേറ്റീവിന്റെ ജനസമ്മതി കുത്തനെ ഇടിയുന്നു

2016ലെ യൂറോപ്യന്‍ യൂണിയന്‍ മെമ്പര്‍ഷിപ്പ് ഹിതപരിശോധന നടത്താതിരിക്കുന്നതായിരുന്നു നല്ലതെന്ന് 55% യുകെക്കാരും കരുതുന്നതായി അഭിപ്രായ സര്‍വ്വേ. ബ്രെക്‌സിറ്റ് കരാറിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ നൈരാശ്യത്തിലേക്ക് വീണിരിക്കുന്നത്. കണ്‍സെര്‍വേറ്റീവ് വോട്ടര്‍മാരില്‍ 49% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന് കരുതുന്നുണ്ട്. 43 ശതമാനം കണ്‍സര്‍വേറ്റീവുകള്‍ മാത്രമാണ് ഹിതപരിശോധനയെ ഇപ്പോഴും അനുകൂലിക്കുന്നത്. ലേബര്‍ പാര്‍ട്ടി അനുയായികളില്‍ 72% പേരും ഹിതപരിശോധന അബദ്ധമായിരുന്നെന്ന അഭിപ്രായമുള്ളവരാണ്. 18% ലേബര്‍ പാര്‍ട്ടിക്കാര്‍ ഹിതപരിശോധന നടത്തിയതിനെ അനുകൂലിക്കുന്നുമുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ആര്‍ക്ക് … Read more

ബ്രെക്‌സിറ്റ് നടപടികളില്‍ അതൃപ്തി; സ്‌കോട് ലാന്‍ഡ് യു.കെ യില്‍ നിന്നും വേര്‍പിരിയുന്നു

ലണ്ടന്‍ : ബ്രെക്‌സിറ്റ് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി സ്‌കോട് ലാന്‍ഡ് യു.കെ വിട്ടേക്കുമെന്ന് സൂചന. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ റഫറണ്ടം നടത്തുമെന്നും എസ്എന്‍പി നേതാവും സ്‌കോട് ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്ടര്‍ജന്‍ പ്രഖ്യാപനം നടത്തി. 2021ല്‍ അടുത്ത ഹോളിറൂഡ് ഇലക്ഷന്‍ നടക്കുന്നതിന് മുമ്പായിരിക്കും ഈ റഫറണ്ടം നടക്കുകയെന്നും സ്ടര്‍ജന്‍ പറയുന്നു. 2014ല്‍ നടന്ന സ്‌കോട്ട്ലന്‍ഡ് റഫറണ്ടത്തില്‍ സ്‌കോട്ട്ലന്‍ഡ് യുകെയില്‍ നിന്നും വിട്ടു പോകുന്നതിനെ എതിര്‍ത്ത് 55 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ച് 45 … Read more

ക്രൈസ്തവര്‍ക്ക് നേരെയുള്ള ഇസ്ലാമിക തീവ്രവാദികയുടെ ആക്രമണം വര്‍ദ്ധിക്കുന്നു : വെളിപ്പെടുത്തലുമായി മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍

ലണ്ടന്‍ : ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമികവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണെന്ന് എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍. ശ്രീലങ്കയില്‍ ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്ന അക്രമങ്ങളെ ഫോക്‌സ് ന്യൂസ് മാധ്യമത്തിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ചര്‍ച്ചയില്‍ വിശകലനം നടത്തുന്നതിനിടെയാണ് ബോബി ചക്കണ്‍ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രൈസ്തവരെ കൊല്ലാനായി തീവ്രവാദികള്‍ക്ക് പ്രേരണ നല്‍കുന്ന ചിന്താഗതി വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതല്‍ ആക്രമണങ്ങള്‍ ഇനിയും നടക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത … Read more

യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ നിന്നും കയറ്റാതെ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പറന്നു

ലണ്ടന്‍: ലണ്ടനില്‍ നിന്നും ലിസ്ബണിലേക്ക് പോയ ഈസിജെറ്റ് വിമാനമാണ് യാത്രക്കാരെ അഞ്ച് മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുക്കിയത്. ശേഷം എട്ട് മണിക്കൂര്‍ വൈകിയാണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ലിസ്ബണിലേക്കുള്ള വിമാനയാത്രക്കായി ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ ടിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ് കാത്തിരുന്ന യാത്രക്കാര്‍ക്കാണ് ഈ ദുരിതം നേരിട്ടത്. ലിസ്ബണിലേക്കുള്ള വിമാനം പോര്‍ട്ടോവിലേക്ക് വഴിതിരിച്ച് വിട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം. റണ്‍വേ അടച്ചിട്ടത് മൂലം പോര്‍ട്ടോവില്‍ യാത്രക്കാരെ ഇറക്കിയ വിമാനം ഇന്ധനം നിറയ്ക്കാനായി മാറ്റി. എന്നാല്‍ അഞ്ച് മണിക്കൂറിന് ശേഷമാണ് ഇന്ധനം … Read more

ഫ്രാന്‍സിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; പുരാതന ദേവാലയം പൂര്‍ണമായും കത്തിനശിച്ചു.

പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. പാരീസിലെ മുഖ്യ അകര്‍ഷണങ്ങളില്‍ ഒന്നായ നോത്രദാം കത്തീഡ്രലിന് തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ ദേവാലയത്തിന്‍ മേല്‍ക്കൂര തകര്‍ന്നു. എന്നാല്‍ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതും 850 വര്‍ഷം പഴക്കമുള്ളതുമായ ദേവാലയത്തിന്റെ മേല്‍ക്കൂരയിലാണ് … Read more

ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ നീണ്ടകാലയളവ് അനുവദിച്ചു: വരേദ്കറിനും, മെക്രോണിനും വിയോജിപ്പ്

ലണ്ടന്‍ : ബ്രെക്‌സിറ്റ് നീട്ടാന്‍ യൂറോപ്പ്യന്‍ യൂണിയന്‍ നീണ്ട കാലാവധി അനുവദിച്ചെങ്കിലും യുകെ യുടെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ബ്രെക്‌സിറ്റ് നടപടികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ മേ യൂണിയനോട് കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. വരുന്ന ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം നടന്ന ബ്രെസ്സല്‍സ് സമ്മേളനത്തില്‍ യൂണിയന്‍ ഉത്തരവ് ഇറക്കിയതോടെ ബ്രെക്‌സിറ്റ് അകാരണമായി നീണ്ടു പോകുമെന്ന ഭീതിയിലാണ് ബ്രിട്ടീഷ് ജനത. കണ്‍സേര്‍വേറ്റീവ് അംഗങ്ങള്‍ കയ്യൊഴിഞ്ഞതോടെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ പിന്തുണതേടി മേ, ജെര്‍മി … Read more

തെരേസ രാജിവെക്കില്ല; ലേബര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് സോഫ്റ്റ് ബ്രെക്‌സിറ്റിന് ആലോചന

ലണ്ടന്‍: അതിജീവനത്തിന്റെ അവസാന പാത തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ ഹാര്‍ഡ് ബ്രെക്‌സിറ്റിന് മുറവിളി കൂട്ടിയപ്പോള്‍ തെരേസ അവതരിപ്പിച്ച ബദല്‍ നിര്‍ദ്ദേശങ്ങളെല്ലാം പാര്‍ലമെന്റ് തള്ളുകളായിരുന്നു. ഇന്നലെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ മേ രാജിവെച്ചേക്കുമെന്ന് അബ്ഹഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ലളിതമായ ബെര്‍ക്‌സിറ്റ് നടപടികള്‍ക്ക് മന്ത്രിമാരും എം.പിമാരും പിന്തുണ നല്‍കില്ലെന്ന് മനസ്സിലാക്കിയതോടെ മേ ലേബര്‍ പാര്‍ട്ടിയുടെ സഹായം തേടുകയാണ്. പാര്‍ട്ടി നേതാവ് ജര്‍മ്മി കോര്‍ബിനുമായി ചര്‍ച്ചകള്‍ നടത്തി പ്രതിപക്ഷത്തെയും കൂടി കണക്കിലെടുത്ത് ബ്രെക്‌സിറ്റ് കരാറിന് രൂപം … Read more