യു.കെ വിസ ഫീസ് വർദ്ധിപ്പിച്ചു; അയർലണ്ടിലും ഫീസ് കൂടുമോ?

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വിസാ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍. ഒക്ടോബര്‍ 4 മുതല്‍ ആറ് മാസത്തിന് താഴെയുള്ള വിസിറ്റിങ് വിസയ്ക്ക് 15 പൗണ്ടും, സ്റ്റുഡന്റ് വിസയ്ക്ക് 127 പൗണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വിസിറ്റിങ് വിസയ്ക്കുള്ള ചെലവ് 115 യൂറോയും, സ്റ്റുഡന്റ് വിസയുടേത് 490 യൂറോയും ആയി ഉയരും. മിക്ക വര്‍ക്ക് വിസകളുടെയും, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയുടെയും ഫീസും വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിദേശവിദ്യാര്‍ത്ഥികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും, യു.കെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരേപോലെ തിരിച്ചടിയാകുന്നതാണ് പുതിയ … Read more

ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

പോളണ്ടിൽ ലീജനയേഴ്സ് രോഗം പടരുന്നു; 14 മരണം

പോളണ്ടില്‍ ലീജനയേഴ്‌സ് (Legionnaires’) അസുഖം ബാധിച്ച് 14 മരണം. 150-ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായി. ലീജനയേഴ്‌സ് ബാധിച്ച പലരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലീജനല്ല (legionella) ബാക്ടീരിയയാണ് ലീജനയേഴ്‌സ് രോഗം ഉണ്ടാക്കുന്നത്. തെക്ക്കിഴക്കന്‍ പോളണ്ടിലെ റെഷോയിലുള്ള ജലവിതരണശൃംഖലയില്‍ ഈ ബാക്ടീരിയ എത്തരത്തില്‍ എത്തി എന്ന് അന്വേഷണം നടക്കുകയാണ്. ഉക്രെയിന് മാനുഷിക, സൈനിക സഹായമെത്തിക്കുന്നതും, യുഎസ് സൈനികരുടെ സാന്നിദ്ധ്യവുമുള്ളതുമായ പ്രദേശമാണ് റെഷോ എന്നതിനാല്‍ അട്ടിമറി ആശങ്കയുയര്‍ന്നെങ്കിലും അത്തരത്തിലുള്ള … Read more

മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കാർ യൂറോപ്യൻ വിപണയിലേക്ക്; വില അറിയണ്ടേ?

പ്രശസ്ത ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി യൂറോപ്പില്‍ അവതരിപ്പിക്കുന്നു. Maruti Suzuki eVX എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവി നിലവില്‍ യൂറോപ്പിലെ റോഡുകളില്‍ ടെസ്റ്റ് ചെയ്തുവരികയാണ്. ചൂട് അധികമായ തെക്കന്‍ യൂറോപ്പിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. അമിതമായ ചൂടില്‍ ബാറ്ററിയുടെ പ്രവര്‍ത്തനവും, റേഞ്ചുമെല്ലാം മനസിലാക്കാന്‍ ഇത് സഹായിക്കും. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോസ് ചില പത്രപ്രവര്‍ത്തകര്‍ രഹസ്യമായി പകര്‍ത്തി പുറത്തുവിട്ടിട്ടുണ്ട്. കോംപാക്റ്റ് എസ്‌യുവി ഇനത്തില്‍ പെട്ട വാഹനത്തിന് മാരുതിയുടെ പ്രശസ്തമായ … Read more

ഇ.യു രാജ്യങ്ങളിൽ നിന്നും യു.കെയിലേക്കുള്ള ചരക്കുകൾക്ക് ഒക്ടോബർ 31 മുതൽ കസ്റ്റംസ് – ശുചിത്വ പരിശോധനകൾ നിർബന്ധമാക്കും

ഇ.യു രാജ്യങ്ങളില്‍ നിന്നും യു.കെയിലേക്കുള്ള ചരക്കുകള്‍ക്ക് ഒക്ടോബര്‍ 31 മുതല്‍ കസ്റ്റംസ്-ശുചിത്വ പരിശോധനകള്‍ നിര്‍ബന്ധമാക്കും. സ്കോട്ടിഷ്-വെല്‍ഷ് സര്‍ക്കാരുകളുമായി ചേര്‍ന്നുകൊണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും യു.കെ വേര്‍പിരിഞ്ഞ ശേഷം നിരവധി തവണ ഈ നിയമം നടപ്പാക്കാനൊരുങ്ങിയിരുന്നുവെങ്കിലും ഇവ മാറ്റിവയ്ക്കുകയായിരുന്നു. ഒക്ടോബര്‍ 31 മുതല്‍ ഈ നിയമം നടപ്പാകുന്നതോടെ അയര്‍ലന്‍ഡില്‍ നിന്നും ഇംഗ്ലണ്ട്, സ്കോട്‍ലന്‍‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കങ്ങള്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാകും. അതേസമയം അയര്‍ലന്‍ഡില്‍ നിന്നും നേരിട്ട് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്കുള്ള ചരക്കുകളെ നിബന്ധന … Read more

ഷെങ്കൻ വിസ ഡിജിറ്റൽ ആകുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ പരിഗണനയിലെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ

ഷെങ്കന്‍ വിസാ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നതുള്‍പ്പെടയെുള്ള നടപടികള്‍ പരിഗണനയിലെന്ന് യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഇ.യു കൌണ്‍സില്‍ ‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. വിസാ അപേക്ഷ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനും, നിലവിലെ വിസ സ്റ്റിക്കറിന് പകരമായി ഡിജിറ്റല്‍ വിസ സംവിധാനം കൊണ്ടുവരാനുമാണ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിസ ന‌ടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും, വിസ കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. … Read more

2035 മുതൽ യൂറോപ്പിൽ ഇലക്ട്രിക്ക് വാഹനങ്ങൾ മാത്രം ; പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപന നിർത്തിവയ്ക്കാനുള്ള നീക്കത്തിന് ഇ. യു പാർലമെന്റിന്റെ പച്ചക്കൊടി

യൂറോപ്പില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് യൂറോപ്യന്‍ പാര്‍ലിമന്റിന്റെ പച്ചക്കൊടി. പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്ന യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്. ചൊവ്വാഴ്ച നടന്ന പാര്‍ലിമെന്റ് യോഗത്തില്‍ വച്ച് അംഗങ്ങള്‍ ഈ തീരുമാനത്തെ അംഗീകരിച്ചു. പുതുതായി നിലവില്‍ വരാന്‍ പോവുന്ന നിയമപ്രകാരം 2035 ഓടെ CO2 എമ്മിഷന്‍ 100 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് വാഹനനിര്‍മ്മാതാക്കള്‍ എത്തിച്ചേരണം. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വാഭാവികമായും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള … Read more

“Discovering the Charm of Albufeira: A Friends’ Getaway” ( ബിനു ഉപേന്ദ്രൻ)

ഇനി യാത്രകളുടെ കാലമാണ്. ഒരു കൂട്ടം “ചങ്ക്”സുഹൃത്തുക്കൾക്കൊപ്പം പോർച്ചുഗലിലെ അൽഗാർവ് മേഖലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമായ അൽബുഫെയ്‌റ ആസ്വദിക്കാൻ എനിക്ക് അടുത്തിടെ അവസരം ലഭിച്ചു. മനോഹരമായ ബീച്ചുകൾ, അത്യുജ്ജലമായ രാത്രിജീവിതം, ചരിത്രപ്രധാനമായ അടയാളങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് അൽബുഫെയ്‌റ . ഭൂപ്രകൃതി കണ്ടപ്പോൾ ഒരു നിമിഷം തമിഴ്നാട്ടിലെ ഏതോ വടക്കൻ ജില്ലയിലെ ഒരു അതിർത്തിയിൽ എത്തിയ അനുഭൂതി … albufeira ഫലഭൂയിഷ്ഠമായ സമതലങ്ങളാൽ കൃഷിക്ക് അനുയോജ്യവും സമ്പന്നമായ മണ്ണിനും മിതമായ കാലാവസ്ഥയ്ക്കും പേരുകേട്ടതുമാണ്. ഏതൊക്കെ രീതിയിൽ നോക്കിയാലും … Read more

യുറോവിഷൻ – 2023 ൽ അയർലൻഡിനെ പ്രതിനിധീകരിച്ച് ‘വൈൽഡ് യൂത്ത്’ പങ്കെടുക്കും

യൂറോവിഷന്‍ സോങ് കോണ്ടസ്റ്റ്-2023 ല്‍ അയര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഡബ്ലിന്‍ ബാന്റായ വൈല്‍ഡ് യൂത്ത് പങ്കെടുക്കും. വൈല്‍ഡ് യൂത്തിന്റെ We Are One എന്ന ഗാനമാണ് യൂറോവിഷന്‍ വേദിയല്‍ അവതരിപ്പിക്കുക. Public Image Limited ഗായകന്‍ John Lydon, ഗാല്‍വേയില്‍ നിന്നുള്ള Jennifer Connolly എന്നിവരെ പിന്തള്ളിയാണ് വൈല്‍ഡ് യൂത്ത് യൂറോവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമി നോമിനേഷന്‍ ലഭിച്ച ഗാനരചയിതാവായ Jörgen Elofsson രചിച്ച ഗാനമാണ് We Are One . യൂറോവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായാണ് കാണുന്നതെന്നും, വോട്ട് … Read more

പലിശനിരക്ക് വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യൻ സെൻട്രൽ ബാങ്ക്

പലിശനിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്(ECB). ഇന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ ചേരുന്ന ഗവേണിങ് കൌണ്‍സില്‍ യോഗത്തില്‍ വച്ച് ഇതുസംബന്ധിച്ച അന്തിമതീരുമാനമുണ്ടാവും. പലിശനിരക്ക് 0.5 ശതമാനം ഉയര്‍ത്താന്‍ യോഗത്തില്‍ വച്ച് തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ അടിസ്ഥാന ഡെപ്പോസിറ്റ് റേറ്റ് 2.5 ശതമാനത്തിലേക്കെത്തും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ നാല് തവണ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. അതേസമയം യൂറോപ്യന്‍ മേഖലയിലെ പണപ്പെരുപ്പം ഡിസംബര്‍ മാസത്തിലെ 8.2 ശതമാനത്തില്‍ നിന്നും ജനുവരിയില്‍ 8.5 … Read more