ഒഐസിസി അയര്‍ലണ്ട് നു പുതിയ നേതൃത്വം

ഡബ്ലിന്‍ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അയര്‍ലണ്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ അയര്‍ലണ്ട് ലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അന്‍പതില്പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം പി ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ … Read more

നെതര്‍ലന്‍ഡ്സില്‍ വന്‍ ഭീകരാക്രമണ പദ്ധതി അധികൃതര്‍ തകര്‍ത്തു; ഏഴ് യുവാക്കള്‍ അറസ്റ്റില്‍.

നെതര്‍ലന്‍ഡ്സില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതിയിട്ട ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 21നും 34നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. തോക്കുകളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച ഇരട്ട ഭീകരാക്രമണത്തിനാണ് യുവാക്കള്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. വീര്‍ട്ട്, അര്‍ഹേം എന്നിവിടങ്ങളില്‍ നിന്ന് ഡിഎസ്ഐയുടെ ഭീകരവിരുദ്ധ സംഘമാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണത്തിനുള്ള എകെ 47, ഗ്രനേഡുകള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് യുവാക്കള്‍ പിടിയിലായത്. വെടിവയ്പ് പരിശീലനം തേടാനും യുവാക്കള്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. 34 വയസുകാരനായ ഇറാക്കി വംശജനാണ് സംഘത്തിന് നേതൃത്വം … Read more

ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുന്നു; നേരിടേണ്ടത് കടുത്ത വെല്ലുവിളികള്‍

ലണ്ടന്‍: ഡീലുണ്ടായാലും ഇല്ലെങ്കിലും ബ്രക്സിറ്റ് ബ്രിട്ടനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ഡീലുണ്ടാക്കാനായില്ലെങ്കില്‍ പ്രത്യാഘാതം കൂടുകയും ചെയ്യും. ബ്രക്സിറ്റ് സകല മേഖലയിലും ആശങ്ക പരത്തുകയാണ്. ആരോഗ്യ, ബിസിനസ് രംഗത്തു തിരിച്ചടിയുണ്ടാകുമെന്നു ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. തൊഴില്‍ വിപണിയെയും ബ്രക്സിറ്റ് ദോഷകരമായി ബാധിക്കും എന്നതാണ് ആശങ്കയ്ക്ക് കാരണം. യൂണിയന്‍ വിട്ടാല്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കില്ലെന്ന ആശങ്കയാണ് യുകെയിലെ തൊഴിലുടമകള്‍ പങ്കുവയ്ക്കുന്നത്. തൊഴില്‍ വിപണിയ്ക്ക് മേലുണ്ടാകുന്ന ആഘാതത്തെ കുറിച്ച് ഒരു അവലോകന റിപ്പോര്‍ട്ട് അധികം വൈകാതെ ഗവണ്‍മെന്റ് അഡൈ്വസര്‍മാര്‍ പുറത്തിറക്കമെന്നാണ് … Read more

അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും കുട്ടികളെ തല്ലുന്നത് നിരോധിക്കാന്‍ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ നിയമം യുകെയിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുകെയില്‍ സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുടെ ക്യാംപെയിന്‍ അരങ്ങേറുകയാണ്. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. സ്‌കോട്ടിഷ് പാര്‍ലമെന്റും ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാനുള്ള നടപടികളിലാണ്. ഇംഗ്ലണ്ടും ഇതിനെ പിന്തുടര്‍ന്ന് നിയമനിര്‍മാണം നടത്തിയേക്കുമെന്നാണ് കരുതുന്നത്. … Read more

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്‍ റോമിംഗ് നിരക്കുകള്‍ തിരികെ വന്നേക്കും

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് മൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം തിരികെ വരുമെ നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത … Read more

തെരേസ മേയുടെ ചേക്കേഴ്‌സ് ഡീലിനെതിരെ മുന്‍ മന്ത്രിമാര്‍; ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിനും ഭീഷണിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: അഴിക്കാന്‍ ശ്രമിക്കുംതോറും മുറുകുന്ന കുരുക്കായി ബ്രക്‌സിറ്റ് മാറുന്നു. ബ്രക്‌സിറ്റ് അനുകൂലികളായ ഭരണകക്ഷി അംഗങ്ങള്‍ പ്രധാനമന്ത്രി തെരേസ മേക്കെതിരെ ശക്തമായി രംഗത്തുണ്ട്. തെരേസ മേ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയായ ചെക്കേര്‍സ് ഡീലിനെതിരേ ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ രാജിവച്ച മുന്‍ മന്ത്രിമാര്‍ മുന്നറിയിപ്പുമായി വന്നിട്ടുണ്ട്. ഈ ഡീല്‍ മൂലം നേട്ടം യൂണിയന് മാത്രമാണെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത് ബ്രിട്ടനെ ഇയുവിന്റെ ദാസ്യക്കാരാക്കുമെന്നാണ് ബോറിസ് പറഞ്ഞത്. ചെക്കേര്‍സ് ഡീല്‍ ദുരന്തം എന്ന് കുറ്റപ്പെടുത്തിയാണ് ബോറിസ് മന്ത്രിസ്ഥാനം … Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന് 30 വര്‍ഷം തടവ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കൊല ചെയ്യാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് 30 വര്‍ഷത്തെ തടവുശിക്ഷ. നായ്മുര്‍ സക്കരിയ റഹ്മാന്‍ എന്നയാളാണ് 30 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്. വളരെ അപകടകാരിയായ വ്യക്തിയാണ് ഇയാളെന്നും ജഡ്ജി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് നടത്താനിരുന്ന ആത്മഹത്യാ സ്‌ഫോടനമാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഇടപെടല്‍ മൂലം തടഞ്ഞത്. 21 വയസ്സ് മാത്രമുള്ള റഹ്മാന് മുപ്പത് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധമുള്ള … Read more

യുകെയില്‍ കൗമാരക്കാര്‍ക്ക് എനര്‍ജി ഡ്രിങ്ക്സുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

എനര്‍ജി ഡ്രിങ്ക്സുകളുടെ പരിധി വിട്ട ഉപയോഗം കുട്ടികളില്‍ വിവിധ ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നത് നേരത്തെ തന്നെ പലവിധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതിനാല്‍ ഇവയെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാങ്ങി ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് യുകെ. ഇത്തരം പാനീയങ്ങള്‍ 18 വയസില്‍ താഴെ പ്രായമുള്ളവര്‍ വാങ്ങുന്നതിനും വ്യാപാരികള്‍ അവ കുട്ടികള്‍ക്ക് വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ താന്‍ ഒരുങ്ങുന്നുവെന്നാണ് തെരേസ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ പൊണ്ണത്തടിയും അമിതഭാരവും ഉണ്ടാക്കുന്ന ഇത്തരം ഡ്രിങ്ക്സുകള്‍ അവരില്‍ ദന്തക്ഷയം, മോശം പെരുമാറ്റം, … Read more

നോ ഡീല്‍ ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ്

നോ ഡീല്‍ ബ്രെക്സിറ്റ് ബ്രിട്ടീഷ് സമ്പദ്വ്യവ്സ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡിന്റെ പ്രസ്താവന വിവാദമാകുന്നു. പ്രധാനമന്ത്രി തെരേസാമേയുടെ ബ്രെക്സിറ്റ് ഡീലുകളെ സംബന്ധിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കുള്ളില്‍തന്നെ എതിര്‍പ്പുകള്‍ ശക്തമാകവെയാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമാന്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഡീലുകളൊന്നുമില്ലാതെ ബ്രിട്ടന്‍ പുറത്ത് പോകുന്ന സ്ഥിതിയുണ്ടായാല്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഫിലിപ്പ് ഹാമാന്‍ഡ് വ്യക്തമാക്കിയത്. ജിഡിപി യില്‍ 10 ശതമാനത്തോളം കുറയുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ബ്രെക്സിറ്റ് ഡീലുകളെ സംബന്ധിച്ച് … Read more

ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി മലയാളി പെണ്‍കുട്ടി ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ വിജയക്കൊടി പാറിച്ചു. ബ്രിട്ടന്റെ സിവില്‍ സര്‍വീസ് വിഭാഗമായ സിവില്‍ സര്‍വീസ് ഫാസ്റ്റ് സ്ട്രീമില്‍ ഇടംപിടിച്ച ആ പെണ്‍കുട്ടി 23 കാരിയായ കൃഷ്ണവേണി അനിലാണ്. പാലാ രാമപുരം അമനകര തറയില്‍ വീട്ടില്‍ അനില്‍കുമാറിന്റെയും പ്രമീളയുടെയും മകളാണ് കൃഷ്ണവേണി. മാതാപിതാക്കള്‍ക്കൊപ്പം 18 വര്‍ഷമായി ലണ്ടനില്‍ കഴിയുന്ന കൃഷ്ണവേണി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്നു സാമുഹിക ശാസ്ത്രവും നിയമവും പഠിച്ച ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് തിരിഞ്ഞത്. ഓണ്‍ലൈന്‍ പരീക്ഷ … Read more