ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍: പ്രവേശന പരീക്ഷ ജൂലൈയിലും സെപ്റ്റംബറിലും: രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ അവസാനിക്കാറായി എന്നും താത്പര്യമുള്ള വിദ്യാര്‍ഥികള്‍ വിസ്റ്റാമെഡ് വെബ്‌സൈറ്റ് വഴി (vistamed.co.uk) ഓണ്‍ലൈന്‍ ആപ്ലികേഷന്‍ വഴി അപേക്ഷിക്കണമെന്നും ഡയറക്ടര്‍ ഡോ ജോഷി ജോസ് അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഡിക്കല്‍ അഡ്മിഷന്‍ രംഗത്ത് മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് വിസ്റ്റാമെഡ്. പ്രഫഷണല്‍സ് നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും ഗുണമേന്മയും പുലര്‍ത്തുന്നതിനാല്‍ വിസ്റ്റാമെഡ് … Read more

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന് മയക്കുമരുന്ന് നല്‍കി : അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ബെല്‍ഗ്രേഡ് : അമിത മയക്കുമരുന്ന് ആലസ്യത്തില്‍പെട്ട അമ്മ കുഞ്ഞിന് കരച്ചില്‍ നിര്‍ത്താന്‍ ഹെറോയിന്‍ വിഭാഗത്തില്‍ പെട്ട മെഥഡോണ്‍ നല്‍കിയതിന് സെര്‍ബിയക്കാരിയായ അമ്മക്കെതിരെ കേസ്. മെഥഡോണ്‍ ശരീരത്തില്‍ പ്രവേശിച്ചച്ചോടെ തത്ക്ഷണം കുട്ടി മരിച്ച കുറ്റത്തിന് തന്ജാ ലാകിക് മഹുദ് എന്ന യുവതിക്കെതിരെ കൊലക്കുറ്റത്തിന് സെര്‍ബിയന്‍ കോടതി ശിക്ഷ വിധിച്ചു. 2015 ലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥിര ബോധം നഷ്ടപെട്ട തന്ജാ കുഞ്ഞു ശാന്തമാകാന്‍ മെഥഡോണ്‍ നല്‍കി പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയെ വീടിന്റെ ബാല്‍ക്കണിയില്‍ … Read more

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ബ്രെക്‌സിറ്റ് ഭീഷണിയെന്ന് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ പഠനറിപ്പോര്‍ട്ട്

നീണ്ട കാലം കൊണ്ട് ബ്രിട്ടന്‍ നേടിയെടുത്ത സമത്വം, മനുഷ്യാവകാശ സുരക്ഷ തുടങ്ങിയ മൂല്യങ്ങള്‍ക്ക് ബ്രെക്‌സിറ്റാനന്തരം ഇടിവ് സംഭവിച്ചേക്കുമെന്ന് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് തൊഴിലിടത്തില്‍ ലഭിക്കുന്ന സമത്വവും മറ്റ് സംരക്ഷണങ്ങളുമെല്ലാം തകരാറിലായേക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഫണ്ടുകള്‍ക്ക് തടസ്സമുണ്ടാകാമെന്നാണ് ആശങ്ക. യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോഴും സമത്വം സംബന്ധിച്ച നിയമങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. എന്നാല്‍, ഈ രാഷ്ട്രീയ വാഗ്ദാനം യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ഗൗരവമേറിയ വസ്തുതയാണ് ഈക്വാലിറ്റി ആന്‍ഡ് ഹ്യൂമന്‍ … Read more

ഹോളിഡേ ആഘോഷങ്ങള്‍ക്ക് കനത്ത തിരിച്ചടി : അടുത്ത ആഴ്ചകളില്‍ 600 റെയ്‌നയെര്‍ വിമാനങ്ങള്‍ റദ്ദാകും

മാന്‍ഡ്രിഡ് : ക്യാബിന്‍ ക്രൂ സമരത്തെ തുടര്‍ന്ന് റെയ്‌നയെര്‍ യാത്രകള്‍ക്ക് അടുത്ത ആഴ്ചകളിലും മുടക്കം നേരിടും. ജൂലൈ 25, 26 ദിവസങ്ങളില്‍ നടക്കുന്ന ഇന്‍ഡസ്ട്രിയല്‍ ആക്ഷനെ തുടര്‍ന്ന് സ്‌പെയിന്‍, പോര്‍ട്ടുഗല്‍, ബെല്‍ജിയം റൂട്ടുകളാണ് റദ്ധാക്കപ്പെടുന്നത്. ക്യാബിന്‍ ക്രൂ ജോലികളില്‍ ഏര്‍പെട്ടവര്‍ക്ക് ശമ്പളവും, മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. യൂറോപ്പില്‍ നല്കാന്‍ കഴിയുന്ന പരമാവധി ശമ്പള ആനുകൂല്യങ്ങള്‍ റെയ്‌നയെര്‍ നല്‍കുബോള്‍ നീതീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളാണ് ജീവനക്കാര്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് റെയ്‌നയെര്‍ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച … Read more

സ്പാനിഷ് ബീച്ചുകളില്‍ തലച്ചോറിനെ ബാധിക്കുന്ന അപകടകരമായ ബാക്റ്റീരിയ: ഒഴിവുകാലം ആഘോഷിക്കാന്‍ പോകുന്നവര്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക

മാഡ്രിഡ് : സ്‌പെയ്‌നിലെ ബീച്ചുകളില്‍ ഒഴുവുകാലം ചെലവിടാന്‍ പോകുന്നവര്‍ കര്‍ശനമായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. സ്‌പെയ്‌നില്‍ കാനറി ദ്വീപില്‍ അപകടകാരിയായ ബാക്ടീരിയ സ്ഥീരീകരിച്ച് സ്പാനിഷ് ആരോഗ്യ വകുപ്പ് ടൂറിസ്റ്റുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങി വളരെ അപകടകരമായ രോഗാവസ്ഥകള്‍ ഉണ്ടാക്കുന്ന ബഗുകളെ കാനറി ദ്വീപ് ബീച്ചുകളിലാണ് കണ്ടെത്തിയത്. ശ്വാസകോശ- തലച്ചോര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്റ്റീരിയ ബാധിച്ച് സ്പയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെള്ളത്തിലൂടെയാകാം ബാക്റ്റീരിയ പകര്‍ന്നതെന്ന നിഗമനത്തില്‍ കുടിവെള്ള സ്രോതസുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ … Read more

യു.എസ്സിന് തിരിച്ചടി നല്‍കികൊണ്ട് ഇ.യു- ജപ്പാന്‍ സ്വതന്ത്ര വ്യാപാര കരാര്‍: യൂണിയന്‍ രാജ്യങ്ങളില്‍ വളര്‍ച്ച നിരക്ക് കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ടോക്കിയോ : അമേരിക്കയുമായി തളര്‍ന്ന വ്യാപാര ബന്ധം വളര്‍ത്താന്‍ ഏഷ്യയിലേക്ക് ഉറ്റു നോക്കുകയാണ് യൂറോപ്പ്യന്‍ യൂണിയന്‍. ജപ്പാനുമായി വ്യാപാര ബന്ധം തുടരുന്ന ഇ.യു മറ്റൊരു സുപ്രധാന മുന്നേറ്റവുമായി സാമ്പത്തിക രംഗം മാറ്റിമറിക്കാന്‍ തയ്യാറെടുക്കുകയാണ് .യൂണിയനും- ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പു വെച്ചതോടെ യൂറോപ്പില്‍ വളര്‍ച്ചാനിരക്ക് പതിന്മടങ്ങു വര്‍ധിക്കുമെന്നാണ് കണക്കാക്കപെടുന്നത്. മറിച്ച് യൂണിയനും ആയുള്ള ബന്ധം ജപ്പാനും ഗുണപ്രദമാകും. ഇ.യു ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഉയര്‍ത്തിയത് യൂണിയന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന വന്‍ പ്രതിസന്ധി ഇ.യു … Read more

ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള ഇന്ത്യ-യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ബ്രെക്‌സിറ്റാനന്തരമുള്ള പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഉള്‍െപ്പടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനുശേഷം തങ്ങളുമായുള്ള വ്യാപരബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതിനിടെയാണ് ഇത്. യൂേറാപ്യന്‍ യൂനിയനില്‍നിന്ന് പുറത്താവുന്നതോടെ ലോകത്തുടനീളം പുതിയ വ്യാപാരബന്ധം സ്ഥാപിക്കുമെന്നും ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ഇത് ഭക്ഷ്യസുരക്ഷക്കും മൃഗ സംരക്ഷണത്തിനും വേണ്ടിയായിരിക്കുമെന്നും ബ്രിട്ടീഷ് … Read more

ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ടോയ് ലെറ്റ് പേപ്പര്‍: ലണ്ടനില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി മായോ സ്വദേശി

ലണ്ടന്‍ : അമേരിക്കന്‍ പ്രെസിഡന്റിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ ലണ്ടനില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ സാമ്പ്രദായിക സമര പരിപാടിയില്‍ നിന്നും വ്യത്യസ്തനാകുകയാണ് ജെയിംസ് ഓ ബ്രൈന്‍ എന്ന മായോ യുവാവാണ്. ട്രംപിന്റെ പേരില്‍ ടോയ്ലെറ്റ് പേപ്പര്‍ വില്പനക്ക് എത്തിച്ചാണ് ഇയാള്‍ പ്രതിഷേധം നടത്തിയത്. ട്രംപിന്റെ പടമുള്ള ടോയ്ലെറ്റ് പേപ്പര്‍ റോളുകള്‍ വാങ്ങാന്‍ കൗതുകത്തോടെ ആളുകള്‍ വന്നെത്തിയതോടെ ഓസ്ഫോര്‍ഡ് സ്ട്രീറ്റില്‍ തിക്കും തിരക്കും കൂടി വന്നു. വില്പന തുടങ്ങിയതോടെ ഇതുവഴി കടന്നുപോയവരില്‍ പലര്‍ക്കും ചിരിയടക്കാനായില്ല. പേപ്പര്‍ റോളുകള്‍ വിറ്റു കിട്ടിയ പണം … Read more

ബ്രെക്‌സിറ്റ്; വിദേശകാര്യ സെക്രട്ടറിയും ബ്രെക്‌സിറ്റ് സെക്രട്ടറിയും രാജിവെച്ചു; ബ്രിട്ടീഷ് പ്രതിസന്ധി കരാറില്ലാത്ത ബ്രെക്‌സിറ്റിനു കാരണമാകുമെന്ന് ഇയു ആശങ്ക

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്ക് തിരിച്ചടിയായി വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് എന്നിവരുടെ അപ്രതീക്ഷിത രാജി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനായി തയ്യാറാക്കിയ പദ്ധതിയില്‍ മേയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെത്തുടര്‍ന്നാണ് ബോറിസ് ജോണ്‍സണും ഡേവിഡ് ഡേവിസും രാജിവെച്ചത്. കരാറുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നാരോപിച്ച് ഞായറാഴ്ച രാത്രിയാണ് ഡേവിഡ് ഡേവിസ് രാജി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ബോറിസ് ജോണ്‍സണും രാജി തീരുമാനമറിയിച്ചു. ബ്രെക്‌സിറ്റിനുശേഷവും യൂറോപ്യന്‍ യൂണിയനോട് ആഭിമുഖ്യം പുലര്‍ത്തുന്ന കരാറാണ് മേയ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് ഇവരുടെ ആരോപണം. … Read more

ബ്രെക്‌സിറ്റ് നടപടിയില്‍ അതൃപ്തി : തെരേസക്ക് മേല്‍ കടുത്ത സമ്മര്‍ദം ഏല്പിച്ചു കൊണ്ട് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു

യു.കെ : തെരേസ മെയ് നടപ്പാകാനിരിക്കുന്ന ബ്രെക്‌സിറ്റില്‍ അതൃപ്തി രേഖപെടുത്തികൊണ്ട് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചൊഴിഞ്ഞു . ഒക്ടോബര്‍ മാസത്തോടെ ബ്രിട്ടന്‍ യൂണിയനില്‍ നിന്നും പടിയിറങ്ങുമെന്ന് തെരേസ മെയ് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മെയ് ക്ക് തിരിച്ചടി നല്‍കികൊണ്ട് ഡേവിഡിന്റെ പിന്മാറ്റം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട കസ്റ്റംസ് യൂണിയന്‍ കരാറില്‍ ഡേവിഡ് ചില വീഴ്ചകള്‍ ചുണ്ടി കാട്ടിയിരുന്നു. മെയ് സോഫ്റ്റ് ബ്രെക്‌സിറ്റ് പാതയിലേക്ക് തിരിഞ്ഞതാവാം ഡേവിഡിനെ പ്രകോപിപ്പിച്ച ഘടകം. ഇ യു വില്‍ നിന്നും വിട്ടു മാറിയാലും … Read more