ഗ്രെന്‍ഫെല്‍ ടവറിലെ അഗ്‌നിബാധ; ആറു മരണം സ്ഥിരീകരിച്ചു; മരണ സംഖ്യ ഇനിയും ഉയരാം

പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്‌നിബാധയില്‍ ആറു പേര്‍ മരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറയുന്നു. നിരവധി ആളുകള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിശമനസേനയുടെ 40 യൂണിറ്റുകളില്‍നിന്നായി 200ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. ഇവര്‍ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും പൂര്‍ണമായും അഗ്‌നിവിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വളരെ വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ … Read more

ലണ്ടനില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 27 നില കെട്ടിടം ഭാഗികമായി കത്തിയമര്‍ന്നു

പടിഞ്ഞാറന്‍ ലണ്ടനില്‍ 27 നില കെട്ടിടത്തിന് തീ പിടിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമര്‍ റോഡിലെ ഫ്‌ലാറ്റിനാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുരുങ്ങിക്കിടക്കുന്നതായാണ് സൂചനകള്‍. പ്രാദേശിക സമയം 1.12 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും തീ പടര്‍ന്നു പിടിച്ചതായാണ് കരുതുന്നത്. എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമാല്ല. 120 ഓളം ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയത്തിനാണ് തീപ്പടര്‍ന്നു പിടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി പേര്‍ക്ക് തീപ്പിടുത്തത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 1974ല്‍ … Read more

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ ആസൂത്രകന്‍ സുരക്ഷാ ഏജന്‍സിയിലും ജോലിക്ക് ശ്രമിച്ചു

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ സൂത്രധാരനും പാകിസ്ഥാന്‍ വംശജനുമായ ഖുറം ഷസദ് ഭട്ട് വിംബിള്‍ഡണ്‍ സെക്യൂരിറ്റി ഫാമില്‍ ജോലിക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് സുരക്ഷാ ഉറപ്പാക്കുന്ന കമ്പനി ആണിത്. ഒരു അന്താരാഷ്ട്ര മാദ്ധ്യമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഭട്ട് സുരക്ഷാ എജന്‍സിയില്‍ ജോലിക്ക് ശ്രമിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടെന്നീസ് ടൂര്‍ണമെന്റിനും പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനും സുരക്ഷാ ഒരുക്കുന്ന ഏജന്‍സിയുടെ അഭിമുഖം … Read more

ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഘട്ട പോളിങ് ആരംഭിച്ചു

ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന്റെ പോളിങ് ആരംഭിച്ചു. ജൂണ്‍ 18ന് ആണ് രണ്ടാം ഘട്ടം. പ്രസിഡന്റിന്റെ അധികാരപരിധി നിശ്ചയിക്കുന്നതായിരിക്കും ഫലം എന്നതിനാല്‍ മക്രോണിന് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എന്‍ മാര്‍ഷെ പാര്‍ട്ടിക്ക് അനുകൂലമാണ് സര്‍വേ ഫലങ്ങള്‍ എന്നത് മക്രോണിന് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ഫ്രാന്‍സ് വീണ്ടും പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. രണ്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങള്‍ക്ക് നിശ്ചയിക്കാം. നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഈ തെരഞ്ഞെടുപ്പ് … Read more

ലണ്ടന്‍ ആക്രമണത്തിന് തൊട്ടു മുന്‍പ് 7.5 ടണ്‍ ഭാരമുള്ള ലോറി വാടകയ്ക്കെടുക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

എട്ട് പേരുടെ മരണത്തിനിടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനായി ലോറി ഉപയോഗിക്കാന്‍ തീവ്രവാദികള്‍ ആദ്യം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഏഴര ടണ്‍ ഭാരമുള്ള ലോറി ഓണ്‍ലൈനിലൂടെ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പണം കൃത്യസമയത്ത് ഏര്‍പ്പാടാക്കാന്‍ സാധിക്കാത്തതിനാലാണ് ഇത് നടക്കാത്തതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് പ്ലാന്‍ ബി പ്രകാരം വാടകയ്ക്കെടുത്ത വെളുത്ത വാന്‍ ഉപയോഗിച്ച് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയും ചിതറി ഓടിയവരെ കത്തികൊണ്ടു കുത്തിയുമാണ് അക്രമം നടത്തിയത്. ജൂണ്‍ മൂന്നിന് നടന്ന ആക്രമണത്തിന് ശേഷം … Read more

ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കാന്‍ ഒരുങ്ങി തെരേസ മേയ്

ബ്രിട്ടനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തൂക്കു സഭ നിലവില്‍ വന്നതിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായ തെരേസ മെയ് ബക്കിംഗ് ഹാം പാലസിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. രാജിവെയ്ക്കില്ലെന്നും, സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടരുമെന്നും, ഫലം പുറത്തുവന്നതിന് പിന്നാലെ തെരേസ മെയ് പ്രതികരിച്ചിരുന്നു. കേവല ഭൂരിപക്ഷത്തിന് എട്ടുസീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് കുറവുള്ളത്. എന്നാല്‍ 10 സീറ്റ് നേടിയ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് തെരേസ മെയുടെ … Read more

ബ്രിട്ടനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം

ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കാണ് നേരിയ മുന്‍തൂക്കം. അതേസമയം ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സൂചന. ഏറ്റവും പുതിയ ഫലസൂചനകളനുസരിച്ച് പ്രധാനമന്ത്രി തെരേസ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 313 സീറ്റുകളില്‍ മുന്നേറുകയാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകളില്‍ മുന്നിലാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 ഉം, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും നേടിയിട്ടുണ്ട്. പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ … Read more

ബ്രിട്ടന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; എക്സിറ്റ് പോളില്‍ തെരേസ മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ലീഡ്

പ്രധാനമന്ത്രി തെരേസ മെയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. ജെറിമി കോര്‍ബിനാണ് ലേബര്‍ പാര്‍ട്ടി നേതാവ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിന്റെ വെളിച്ചത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പോളിംഗിനായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന സര്‍വ്വേ പ്രകാരം 1.2 ശതമാനമാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ലീഡ്. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തുടക്കമിട്ടാണ് ഡേവിഡ് കാമറൂണിന്റെ പിന്‍ഗാമിയായി തെരേസ മെയ് ചുമതലയേല്‍ക്കുന്നത്. 2020 വരെ അധികാരത്തില്‍ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് … Read more

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ മൂന്നാമത് സാഹിത്യമത്സരം; രചനകള്‍ ക്ഷണിക്കുന്നു

യുകെയിലെ എഴുത്തുകാര്‍ക്കായി ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. രചനകള്‍ മുന്‍പ് പ്രസിദ്ധികരിക്കാത്തവയും മൗലികവും ആയിരിക്കണം.കഥ, കവിത എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. നല്ല കൈക്ഷരത്തിലോ ടൈപ്പ് ചെയ്‌തോ ആയ രചനകള്‍ സ്‌കാന്‍ ചെയ്തു ഇമെയില്‍ ചെയ്യുക. രചയിതാക്കളുടെ പേരും വിലാസവും ബന്ധപ്പെടേണ്ട വിവരങ്ങളും പ്രത്യേക പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്തു രചനയോടൊപ്പം അയക്കുക.കവിതകള്‍ 40 വരിയിലും കഥകള്‍ 4 പേജിലും കൂടുവാന്‍ പാടില്ല. രചനകള്‍ 2017 ജൂലൈ 31ന് മുന്‍പായി … Read more

ഭീകരവാദത്തെ ഒരുമിച്ച് നേരിടും , പൊതുതിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് തെരേസ മേ

ലണ്ടന്‍ ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂണ്‍ എട്ടിന് തന്നെ നടക്കുമെന്നും മേ അറിയിച്ചു. ബ്രിട്ടനില്‍ അടുത്ത കാലത്തുണ്ടായ മാഞ്ചസ്റ്റര്‍, വെസ്റ്റ്മിനിസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ്, ഭീകരക്രമണങ്ങള്‍ എന്നിവ തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നും മേ വ്യക്തമാക്കി. ഭീകരാക്രമണത്തോടെ നിര്‍ത്തിവച്ച തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച മുതല്‍ തുടരുമെന്നും മേ അറിയിച്ചു. ലണ്ടനില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ് മരിച്ചത്. അക്രമികളായ മൂന്നുപേരെയും സംഭവ സ്ഥലത്തുവച്ചു തന്നെ പോലീസ് … Read more