ബ്രിട്ടനില്‍ ഇന്ത്യക്കാരുടെ പിന്തുണ നേടാന്‍ ഹിന്ദിഗാനം പുറത്തിറക്കി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി

ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ ഇന്ത്യക്കാരുടെ പിന്തുണ നേടാന്‍ ഹിന്ദിയില്‍ പ്രചാരണഗാനം പുറത്തിറക്കി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി. ബ്രിട്ടനില്‍ 16 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കണ്‍സര്‍വേറ്റിവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ രഞ്ജിത് എസ്. ബക്‌സിയും ചേര്‍ന്നാണ് ‘തെരേസ കി സാത്’ എന്ന ഗാനം നിര്‍മിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ബ്രിട്ടെന്റ പ്രധാനമന്ത്രിയായി തെരേസ മേയെ പിന്തുണക്കാന്‍ ഇന്ത്യന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം. മേയ്ക്കുള്ള ഓരോ വോട്ടും ബ്രിട്ടനെ ശക്തിപ്പെടുത്താനുള്ളതാണെന്നും ഇതിന്റെ … Read more

സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനുറച്ച പ്രകടന പത്രിക പുറത്തിറക്കി മേയ്

ബ്രിട്ടന്റെ സ്ഥാനം മുന്‍പന്തിയില്‍ നിലനിര്‍ത്തുന്ന മുഖ്യധാരാ സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുകൂടിയായ പ്രധാനമന്ത്രി തെരേസ മേയ്. കുടിയേറ്റ നിയന്ത്രണത്തിനു കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചും ബ്രെക്‌സിറ്റിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക- വാണിജ്യ വെല്ലുവിളികളെ നേരിടാന്‍ ശക്തമായ സമ്പദ്ഘടന ഉറപ്പുനല്‍കിയുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടനപത്രിക തെരേസ മേയ് പുറത്തിറക്കിയത്. സാമ്പത്തിക സുസ്ഥിരതയും ബ്രെക്‌സിറ്റും നടപ്പാക്കാനാണ് തന്റെ ശ്രമങ്ങളെന്നും പ്രകടനപത്രികയുടെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് മേയ് വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് ആദായ നികുതിയോ നാഷനല്‍ ഇന്‍ഷുറന്‍സോ വര്‍ധിപ്പിക്കില്ലെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ … Read more

യൂറോപ്പില്‍ പവിഴം റൈസ് ബ്രാന്‍ എണ്ണക്ക് പ്രിയമേറുന്നു ; സീറോ കൊളസ്‌ട്രോള്‍ ; ചര്‍മ്മ സംരക്ഷണത്തിനുത്തമം

ഡബ്ലിന്‍: അരിയിലെ തവിടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഇന്ത്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.തവിടെണ്ണ വിറ്റാമിന്‍ E ല്‍ സമ്പന്നമായതിനാല്‍ ഇത് ഒരു antioxidant കൂടിയാണ്.കാന്‍സര്‍ രോഗ പ്രതിരോധനത്തിനും ശരീരത്തിലെ രോഗപ്രതിരോഗ ശക്തി വ്യാപനത്തിനും തവിടെണ്ണ സഹായകമാണ്. തവിടെണ്ണയില്‍ 37 ശതമാനം polyunsaturated fats (PUFA) , 45 ശതമാനം monounsaturated fats (MUFA) എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ഏകദേശം 1:1 അനുപാതത്തിലാണ്. … Read more

ബ്രിട്ടനിലെ ഭരണകക്ഷിയായ ടോറികളുടെ പ്രകടനപത്രിക ഇന്നു പുറത്തിറക്കും; കുടിയേറ്റ നിയന്ത്രണം നിര്‍ണ്ണായകമാകും

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ടോറികളുടെ (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്നു പുറത്തിറക്കും. തീവ്രവലതുപക്ഷക്കാരായ ബ്രിട്ടിഷ് വോട്ടര്‍മാരെ കൂട്ടത്തോടെ ആകര്‍ഷിക്കാന്‍ ഉതകുന്ന കടുത്ത നിര്‍ദേശങ്ങളടങ്ങുന്നതാണ് ടോറി മാനിഫെസ്റ്റോ എന്നാണു പുറത്തുവരുന്ന സൂചനകള്‍. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന സൂചനയാണു പ്രധാനമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 2000 പൗണ്ട് വീതം പിഴ നല്‍കണമെന്നും കുടിയേറിയെത്തുന്നവര്‍ എന്‍എച്ച്എസില്‍ ചികില്‍സ തേടുമ്പോള്‍ ചികില്‍സാ ഫീസ് നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രകടനപത്രികയിലെ കുടിയേറ്റ … Read more

വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ ഇടവകയുടെ സ്‌പോര്‍ട്‌സ് ഡേ ആവേശോജ്ജ്വലമായി….

മാഞ്ചസ്റ്റര്‍: വിഥിന്‍ഷോ സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും കുടുംബ യൂണിറ്റുകളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും സ്‌പോര്‍ട്‌സ് ഡേ ആഘോഷങ്ങളും കഴിഞ്ഞ ദിവസം വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വളരെയധികം ഉത്സാഹത്തോടും ആവേശത്തോടും കൂടി നടന്നു. ടീമുകള്‍ അണിനിരന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ് കായിക മേളക്ക് തുടക്കം കുറിച്ചത്. അലക്‌സ് വര്‍ഗ്ഗീസ് നയിച്ച സെന്റ്. ഏവുപ്രസ്യാ ടീമും, ജയ്‌സന്‍ ജോബ് നയിച്ച സെന്റ്.തോമസ് ടീമും വളരെ ഭംഗിയോടെയും ചിട്ടയോടെയും നടന്ന മാര്‍ച്ച് പാസ്റ്റിന് ഇടവക വികാരി … Read more

പത്തനംതിട്ട സ്വദേശി ബ്രിട്ടനിലെ ലൗട്ടണ്‍ പട്ടണത്തിലെ മേയറായി

ഇംഗ്ലണ്ടിലെ നഗരമായ ലൗട്ടണിന്റെ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യം. ലൗട്ടണ്‍ പട്ടണത്തിലെ മേയറായി പത്തനംതിട്ട സ്വദേശിയായ പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച്ച ചേര്‍ന്ന 22 അംഗ കൗണ്‍സിലില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം അഞ്ചു വര്‍ഷമായി കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ലൗട്ടണ്‍ പട്ടണത്തിലെ നിലവിലെ മേയറായ കാരല്‍ ഡേവിസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് ഒരു വര്‍ഷമായി ഡെപ്യൂട്ടി മേയറായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളിക്കല്‍ ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടത്. എന്‍ജിനീയറിങ് ഉപരിപഠത്തിനായി 1972-ല്‍ ലണ്ടനിലെത്തിയ അദ്ദേഹം ലണ്ടനിലെ മലയാള … Read more

യൂറോപ്പില്‍ തരംഗമായി സ്മാര്‍ട്ട് ഫ്‌ളവര്‍

സോളാര്‍ ഉത്പ്പന്നങ്ങള്‍ ഏവര്‍ക്കും സുപരിചിതവും, പ്രിയങ്കരവുമാണ്. എങ്കിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള കടമ്പകളാണ് ഏറെ ഗുണകരമായിരുന്നിട്ട് കൂടി നമ്മെ ഇവയില്‍ നിന്നും അകറ്റുന്നത്. എന്നാല്‍ കാലത്തിന്റെ മുന്നേറ്റത്തിനൊപ്പം സാങ്കേതികതയുടെ നേട്ടങ്ങളും, മാറ്റങ്ങളും ബോധ്യപ്പെടുത്തുന്നവയാണ് യൂറോപ്പില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ‘സ്മാര്‍ട്ട് ഫ്‌ളവര്‍’. വലിപ്പമല്ല മറിച്ച് ഉത്പ്പാദന നിരക്കാണ് പ്രധാനം എന്ന് തെളിയിച്ചു തരികയാണ് ഈ ഉപകരണം. സ്ഥലപരിമിതി ഒരു പ്രശ്‌നമാണ് എന്ന പറയാന്‍ സാധിക്കാത്ത വിധം വീടിന്റെ ഏതു വശങ്ങളിലും സ്ഥാപിക്കാന്‍ കഴിയുകയും, സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ സോളാര്‍ … Read more

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിയ്ക്കാന്‍ ഡോ.ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മല്‍സരിയ്ക്കുന്നു. മാഞ്ചസ്‌റററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ്(അഗസ്‌ററിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ടടങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മലയാളി മല്‍സരിയ്ക്കുന്നത് ഇതാദ്യമാണ്. മാഞ്ചസ്‌റററിലെ വിഥിന്‍ഷോ … Read more

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരും ലാപ്‌ടോപ് ഉപയോഗിക്കരുതെന്ന് യുഎസ്

യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കും യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലാപ്‌ടോപ് അടക്കമുള്ള ഇലക്ടോണിക്‌സ് സാധനങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളിലാണ് ലാപ്‌ടോപും മറ്റ് ഇലക്രോണിക് ഉപകരണങ്ങളുടെയും വിലക്ക് ബാധിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ യുഎസ് ലാപ്‌ടോപിന് വിലക്ക് … Read more

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇയു രാജ്യങ്ങളില്‍ താമസിക്കാം – ഇയു കോടതി

യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരായ കുട്ടികളുടെ രക്ഷിതാക്കള്‍ മറ്റ് രാജ്യക്കാര്‍ ആണെങ്കിലും കുട്ടിയോടൊപ്പം യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കാന്‍ അനുമതിയുണ്ടെന്ന് യൂറോപ്യന്‍ കോടതി ഉത്തരവിറക്കി. യൂണിയനില്‍ എത്തി വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടായ ശേഷം വിവാഹബന്ധം വേര്‍പ്പെടുത്തുന്ന കേസുകളില്‍ കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്വവും ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് തന്നെ തുടരാനുള്ള അവകാശമുണ്ടെന്നും യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റത്തെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ബ്രിട്ടീഷ് പൗരന്മാരായ മലയാളികള്‍ക്കുള്‍പ്പെടെ ബാധകമാകുന്ന സുപ്രധാന തീരുമാനമാണ് കോടതി കൈക്കൊണ്ടിരിക്കുന്നത്. ബ്രെക്‌സിറ്റിന്റെ … Read more