ബ്രദര്‍ സാബു അറുതൊട്ടിയില്‍ ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ കാര്‍ഡിഫില്‍ ധ്യാനിപ്പിക്കുന്നു

വലിയ നോമ്പ് കാലത്തു് യുകെയിലെ തിരക്കുള്ള ജീവിതത്തിലും ഒരാത്മീയ ചൈതന്യം കൈവരുത്തുവാനും ദൈവകൃപയില്‍ അടുത്തറിയുവാനും വേണ്ടി എല്ലാ വര്‍ഷവും കാര്‍ഡിഫില്‍ നടത്താറുള്ള വാര്‍ഷിക ധ്യാനത്തില്‍ അടുത്ത ഏപ്രില്‍ 7, 8, 9, എന്നീ ദിവസങ്ങളില്‍ ബ്രദര്‍ സാബു അറുതൊട്ടിയില്‍ ധ്യാനിപ്പിക്കുന്നു. ഫാ. എബ്രഹാം കടിയകുഴിയില്‍ വചനപ്രഘോഷണത്തിനും മറ്റു ശുശ്രുഷകള്‍ക്കും നേതൃത്വം നല്‍കുന്നതായിരിക്കും. തദവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഏപ്രില്‍ 8 ന് ദിവ്യബലി അര്‍പ്പിക്കുന്നതും ആയിരിക്കും.വലിയ നോമ്പിനോടനുബന്ധിച്ചുള്ള ഈ ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന, … Read more

റവ.ഫാ.തോമസ് കൊളെങ്ങാടന്‍ നേതൃത്വം നല്കുന്ന നൈറ്റ് വിജില്‍ നാളെ മാഞ്ചസ്റ്ററില്‍ …

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ലോംങ്ങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ നാളെ വെള്ളിയാഴ്ച (17/3/17) രാത്രി 9 മുതല്‍ വെളുപ്പിനെ 2 മണി വരെ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ‘ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ‘ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ.തോമസ് കൊളെങ്ങാടന്‍ (ഒ.എസ്.ബി) ഗില്‍ഫോര്‍ഡ് നേതൃത്വം നല്കും. നാളെ രാത്രി 9 മുതല്‍ വെളുപ്പിനെ 2 വരെയായിരിക്കും ശുശ്രൂഷകള്‍ ഉണ്ടായിരിക്കുക. കുരിശിന്റെ വഴി, ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, … Read more

യുകെയില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ മലയാളി പിതാവിനേയും മകളേയും കാര്‍ ഇടിച്ചുവീഴ്ത്തി..! പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുകെ മലയാളി സമൂഹം ഒന്നാകെ നടുക്കത്തോടെയാണ് ആ വാര്‍ത്ത ശ്രവിച്ചത്. സ്‌കൂളില്‍ നിന്നും മകളേയും വിളിച്ച് മടങ്ങുകയായിരുന്ന കൂടല്ലൂര്‍ സ്വദേശിയുടെയും മകളുടേയും ദേഹത്തേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു.മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് 4.35 ഓടെയായിരുന്നു ദാരുണ സംഭവം. കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. മകള്‍ക്കും പരുക്കേറ്റു. ഇവര്‍ക്കൊപ്പം തദ്ദേശ വാസിയായ ഒരു സ്ത്രീയ്ക്കും മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല. അപകടമുണ്ടാക്കിയ കിയ പികാന്റൊ … Read more

ബ്രക്സിറ്റ് ബില്‍ പ്രഭുസഭയും പാസാക്കി; ഇനി വേണ്ടത് രാജ്ഞിയുടെ അനുമതി

ജനപ്രതിനിധി സഭയില്‍ നിന്ന് എംപിമാര്‍ തിരിച്ചയച്ച ബ്രക്സിറ്റ് ബില്‍ പ്രഭുസഭ പാസ്സാക്കി. രാജ്ഞി കൂടി പാസ്സാക്കുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടാനുള്ള നടപടികള്‍ക്ക് നിയമ തടസ്സം ഇല്ലാതെയാകും. ബില്‍ ഇന്ന് രാജ്ഞിയുടെ അനുമതിക്കായി സമര്‍പ്പിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രക്സിറ്റ് ബില്ലിന്മേല്‍ പ്രഭുസഭ പാസ്സാക്കിയ ഭേദഗതി നിര്‍ദേശങ്ങള്‍ ഇന്നലെ വൈകിട്ടാണ് എംപിമാര്‍ തള്ളികളഞ്ഞത്. ഇതോടെ വീണ്ടും തിരിച്ചയയ്ക്കാതെ പ്രഭുസഭ ബില്‍ പാസ്സാക്കിയത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാരുടെ ഭാവി അനുസരിച്ചാകും, ബ്രിട്ടനിലുള്ള മറ്റു … Read more

കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ്: യുക്മ ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയ്ന്‍ ആരംഭിച്ചു

ലണ്ടന്‍: ഹീത്രു വിമാനത്താവളത്തില്‍ നിന്നു കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പെറ്റീഷന്‍ കാമ്പയ്ന്‍ ആരംഭിച്ചു.യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് കാമ്പയ്‌നിനു നേതൃത്വം നല്‍കുന്നത്. യുകെ മലയാളികളുടെ നീണ്ടകാലത്തെ ആഗ്രഹം സഫലമാക്കുന്നതിനായാണ് കൊച്ചയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് എന്ന ആവശ്യവുമായി പെറ്റീഷന്‍ കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. കൊച്ചി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം ഉയര്‍ത്തുന്നതാണ് കാമ്പയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ പറഞ്ഞു. പ്രതിവര്‍ഷം ആയിരക്കണക്കിന് മലയാളികള്‍ ഹീത്രു വിമാനത്താവളത്തില്‍നിന്നു … Read more

തൂവല്‍- വിയന്നയില്‍ നിന്നൊരു ഹ്രസ്വ ചിത്രം

എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്‍. ആ തിരക്കുകള്‍ക്കിടയിലും അവന്‍ അനുഭവിക്കുന്ന ഏകാന്തത… ആരാലും ശ്രദ്ധിക്കപ്പെടാതെ ഇന്നും നിലനില്‍ക്കുന്ന അവന്റെയുള്ളിലെ ഒരു പിടി സ്‌നേഹവും ദൈന്യതയും…വിയന്നയിലെ ഒരു പറ്റം കലാകാരന്മാര്‍, ഓസ്ട്രിയയിലെ പ്രമുഖ മലയാളി സംരംഭകരായ ‘പ്രോസി’ യുടെ ബാനറില്‍ അണിയിച്ചോരുക്കുന്ന ‘തൂവല്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ കാതലാണിത്. ‘തൂവല്‍’ എന്ന പേര് പോലെ തന്നെ മനോഹരമാണ് ഇതിന്റെ കഥയും. എല്ലാവരാലും തഴയപ്പെട്ട ഒരു പാവം വൃദ്ധന്‍. നിരാശയുടെ പടുകുഴിയിലൂടെയാണ് അദ്ദേഹമിന്ന് ജീവിക്കുന്നതെങ്കിലും ഒരു പ്രകാശവും പ്രതീക്ഷയും ആ … Read more

പങ്കെടുക്കൂ, പ്രതിഷേധിക്കു. മാര്‍ച്ച് 4 ന് പാര്‍ലമെന്റ് വളയുന്നു

ബ്രിട്ടീഷ് സര്‍ക്കാര്‍ NHS – സാമൂഹിക സുരക്ഷാ മേഖലയില്‍ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരത്തിനും, അടച്ചുപൂട്ടലുകള്‍ക്കും തസ്ഥതികള്‍ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോദനത്തിനെതിരെയും യുകെയിലെ തൊഴിലാളി സംഘടനകളായ, ആര്‍സിഎന്‍, യൂനിസെന്‍, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ സംയുക്ത സമരസമിതി മാര്‍ച്ച് 4 ന് പാര്‍ലമെന്റ് വളയുന്നു. യുകെയുടെ നാനാഭാഗത്തുനിന്നും ഏകദേശം ഒരു ലക്ഷം പ്രതിനിധികള്‍ എത്തുമെന്ന് പ്രതീഷിക്കുന്നു. ഈ പ്രതിഷേധ മാര്‍ച് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളെ … Read more

വിഥിന്‍ഷോയില്‍ ഫാ.ജോര്‍ജ് കരിന്തോളില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ…

മാഞ്ചസ്റ്റര്‍ : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിഥിന്‍ഷോ സെന്റ്.തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വിഭൂതി ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ അടുത്ത ഞായറാഴ്ച (26/2/17) വൈകുന്നേരം 5 മുതല്‍ ആരംഭിക്കും.വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി മുഖ്യകാര്‍മ്മികനാകും. ഇടവകയിലെ നോമ്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 3 മുതല്‍ 5 വരെ തീയ്യതികളില്‍ നടക്കും. പ്രശസ്ത വചന പ്രഘോഷകനും, സുപ്രസിദ്ധവാഗ്മിയും, കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ടറുമായ റവ.ഫാ.ജോര്‍ജ് കരിന്തോലില്‍ ആണ് നോമ്പുകാല … Read more

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയഷന്റെ ‘മുസ്സിരിസ്345’ ഫെബ്രുവരി 25 നു താലായില്‍.

ഡബ്ലിന്‍: A D 345 ല്‍ മെസ്സപ്പൊട്ടോമിയായില്‍(ഇറാഖ്)നിന്നു ദക്ഷിണ ഭാരതത്തിലെ പ്രമുഖ തുറമുഖ പട്ടണമായ മുസ്സിരിസില്‍ (കൊടുംങ്ങല്ലൂര്‍) ക്‌നായി തോമായുടെ നേത്രുത്വത്തില്‍ കപ്പലിറങ്ങിയ തങ്ങളുടെ പൂര്‍വ്വികരെ അനുസ്മരിച്ചു കൊണ്ട് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബങ്ങളും ഒത്തു ചേരുന്ന കുടുംബക്കൂട്ടായ്മ …….’മുസ്സിരിസ് 345’…….ഫെബ്രുവരി 25 ശനിയാഴ്ച താലാ കില്‍നമന ഹാളില്‍ . രാവിലെ 10 മണിക്ക് റവ.ഫാ.സജി മലയില്‍പുത്തന്‍പുരയ്കലിന്റെ (ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭാ വികാരി ജനറല്‍) മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും, തുടര്‍ന്ന് തനിമയിലും ഒരുമയിലും വിശ്വാസത്തിന്റെ നിറവിലും … Read more

അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കി സിന്തൈറ്റ് കിച്ചന്‍ ട്രഷേഴ്‌സ് ; ഇനി ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ

ഡബ്ലിന്‍: 2016 ഫെബ്രുവരിയില്‍ അയര്‍ലണ്ട് വിപണിയില്‍ ലോകത്തിലെ ഏറ്റവും വലിയ സുഗന്ധ വ്യഞ്ജന സ്ഥാപനങ്ങളിലൊന്നായ സിന്തൈറ്റ് ഗ്രൂപ്പില്‍ നിന്ന് ‘കിച്ചന്‍ ട്രഷേഴ്‌സ്’ കറിമസാലകളും സ്‌പൈസ് പൗഡറുകളും അയര്‍ലണ്ട് മലയാളികളുടെ രുചിലോകം കീഴടക്കാനെത്തി. ഒരു വര്‍ഷത്തിന് ശേഷം അതേ വിപണിയില്‍ ഉപഭോക്താക്കളുടെ മനസറിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ എല്ലാ രുചിക്കൂട്ടുകളിലും സിന്തൈറ്റിന്റെ ‘അടുക്കളയിലെ അമൂല്യ നിധി’ ഇനിയുണ്ടാകും. ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ചിക്കന്‍ ഫ്രൈ മസാല, ബീഫ് ഉലര്‍ത്ത് മസാല, മട്ടണ്‍ … Read more